Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പൃഥ്വിയുടെ പൊടിപോലുമില്ല! ഇനിയൊരു മടങ്ങിവരവ് സാധ്യമോ?

ഐപിഎല്ലില്‍ ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുറുപ്പുചീട്ടായി മാറുമെന്ന് കോച്ച് റിക്കി പോണ്ടിങ് സീസണിനു മുമ്പ് ആത്മവിശ്വാസത്തോടെ പറഞ്ഞ താരമായിരുന്നു യുവ താരം പൃഥ്വി ഷാ. പക്ഷെ ഇത്തവണ ഡിസി നിരയിലെ ഏറ്റവും വലിയ ദുരന്തമായി വെടിക്കെട്ട് താരം മാറുകയായിരുന്നു. പൃഥ്വിയുടെ ഐപിഎല്‍ കരിയറില്‍ ഇത്രയും മോശം സീസണ്‍ ഇതാദ്യമാണ്. ഒടുവില്‍ ക്ഷമകെട്ട് താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഡിസിക്കു പുറത്താക്കുകയും ചെയ്യേണ്ടിവന്നു.

സീസണില്‍ വീണ്ടുമൊരിക്കല്‍ക്കൂടി പൃഥ്വിയെ ഡിസി ജഴ്‌സിയില്‍ കാണുമോ? നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത തീരെ വിരളമാണെന്നു തന്നെ പറയാം. കാരണം നിര്‍ണായകമായ നാലു മല്‍സരങ്ങളാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡിസിക്കു സീസണില്‍ ഇനി ബാക്കിയുള്ളത്. ഇവയിലെല്ലാം ജയിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് ഇനി പ്ലേഓഫ് പ്രതീക്ഷയുള്ളൂ. അതിനാല്‍ തന്നെ നോക്കൗട്ടിനു തുല്യമായ ഈ മാച്ചുകളില്‍ ഫോമൗട്ടായ പൃഥ്വിയെ കൊണ്ട് വീണ്ടുമൊരു പരീക്ഷണത്തിനു ഡിസി മുതിരാനുള്ള സാധ്യത തീരെ കുറവാണ്.

PRITHVI SHAW

പൃഥ്വി ഷായ്ക്കു പകരമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചില്‍ ഡിസി പരീക്ഷിച്ചത്. അഞ്ചു മല്‍സരങ്ങളില്‍ രണ്ടു ഫിഫ്റ്റികള്‍ നേടിയ സാള്‍ട്ട് തന്റെ സ്ഥാനം ഏറെക്കുറെ ഭദ്രമാക്കിക്കഴിഞ്ഞു. ഈ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ഡിസി വിജയിക്കുകയും ചെയ്തു.

അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 177.64 സ്‌ട്രൈക്ക് റേറ്റോടെ 152 റണ്‍സാണ് സാള്‍ട്ട് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഉയര്‍ന്ന സ്‌കോര്‍ 87 റണ്‍സാണ്. പൃഥ്വിയാവട്ടെ ആറിന്നിങ്‌സുകളില്‍ നിന്നും നേടിയത് വെറും 47 റണ്‍സാണ്. 117.50 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു മല്‍സരങ്ങളില്‍ ഡെക്കാവുകയും ചെയ്തു.

ഇങ്ങനെയൊരാളെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ആരും താല്‍പ്പര്യം കാണിക്കില്ല. അതുകൊണ്ടു തന്നെ ഈ ഐപിഎല്‍ സീസണിനെക്കുറിച്ച് പൃഥ്വി ഇനി മറക്കുന്നതായിരിക്കും നല്ലത്. 12, 7, 0, 15, 0, 13 എന്നിങ്ങനെയായിരുന്നു ആദ്യത്തെ ആറു മല്‍സരങ്ങളില്‍ പൃഥ്വിയുടെ സ്‌കോറുകള്‍.

ഏതൊരു താരത്തെ സംബന്ധിച്ചും ഫോം വീണ്ടെടുക്കാന്‍ ആറു ഇന്നിങ്‌സുകള്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ പൃഥ്വിക്കു അവസരങ്ങള്‍ നല്‍കിയില്ലെന്നും പറയാന്‍ കഴിയില്ല. താരം അവ മുതലാക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം.

PRITHVI SHAW

കളിക്കളത്തിനു പുറത്തെവിവാദവും കേസുമെല്ലാം പൃഥ്വി ഷായുടെ ബാറ്റിങിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ ദയനീയ ഫോം അടിവരയിടുന്നത്. മോഡല്‍ സപ്‌ന ഗില്ലിനെയും സുഹൃത്തിനെയും മര്‍ദ്ദിച്ചെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നതുമുള്ള പരാതിയാണ് പൃഥ്വിയെ കുഴപ്പത്തിലാക്കിയത്.

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സപ്‌നയുടെ പുതിയ പരാതിയെ തുടര്‍ന്നു പൃഥ്വിക്കെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാദങ്ങള്‍ കത്തുന്നതിനിടെയായിരുന്നു താരം ഐപിഎല്ലിനായി ഡിസി ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ വിവാദങ്ങള്‍ പൃഥ്വിയുടെ പ്രകടനത്തെയു മോശമായി ബാധിക്കുകയായിരുന്നു.

അതേസമയം, നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് ഡിസിയുടെ അടുത്ത മല്‍സരം. ഫിള്‍ സാള്‍ട്ട്- നായകന്‍ ഡേവിഡ് വാര്‍ണര്‍ സഖ്യം തന്നെ ഓപ്പണിങില്‍ തുടരുമെന്നുറപ്പാണ്. എന്നാല്‍ പൃഥ്വി ഷാ ഈ സീസണില്‍ കളിക്കാമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള കഠിന പ്രയത്‌നത്തിലാണ് താരം.

ജിമ്മില്‍ വ്യായാമത്തിലേര്‍പ്പെട്ട വീഡിയോ പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ ഒരിക്കലും തോല്‍ക്കില്ല, നിങ്ങള്‍ ഒന്നുകില്‍ ജയിക്കും, അല്ലെങ്കില്‍ പഠിക്കുമെന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്.

Story first published: Tuesday, May 9, 2023, 10:55 [IST]
Other articles published on May 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+