For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെയ്ക്കു സ്‌റ്റോക്‌സിനെ വേണ്ട! അടുത്ത തട്ടകം എവിടെ? ഈ ടീമുകള്‍ നോട്ടമിടും

ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാച്ച് വിന്നറാവുമെന്നു പ്രതീക്ഷിക്കപ്പെട്ട താരമായിരുന്നു ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സറ്റോക്‌സ്. പക്ഷെ സിഎസ്‌കെയുടെ തുറുപ്പുചീട്ടാവാന്‍ സാധിച്ചില്ലെന്നു മാത്രമല്ല പ്ലെയിങ് ഇലവനില്‍പ്പോലും അവസരം കിട്ടാതെ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയുമെല്ലാം സ്‌റ്റോക്‌സിനു വില്ലനായി തീരുകയായിരുന്നു.

വെറും രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ കണ്ടത്. ഇവയില്‍ നിന്നും നേടിയത് 15 റണ്‍സ് മാത്രം. ബൗളിങിലാവട്ടെ ഒരോവര്‍ മാത്രമേ സ്‌റ്റോക്‌സിനെക്കൊണ്ട് സിഎസ്‌കെ ക്യാപ്റ്റന്‍ ബൗള്‍ ചെയ്യിച്ചുള്ളൂ. ഈ ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫിലെത്തിയാലും ബെന്‍ സ്റ്റോക്‌സ് ഇനി കളിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.

BEN STOKES

അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കാന്‍ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയാണ്. സിഎസ്‌കെയെ സംബന്ധിച്ച് നഷ്ടക്കച്ചവടം തന്നെയാണ് സ്റ്റോക്‌സിനെ വാങ്ങിയതെന്നു ഉറപ്പായും പറയാം. അതുകൊണ്ടു തന്നെ സീസണിനു ശേഷം അദ്ദേഹത്തെ ഒഴിവാക്കാനും സാധ്യത കൂടുതലാണ്. സിഎസ്‌കെ കൈവിട്ടാല്‍ സ്റ്റോക്‌സ് അടുത്ത സീസണില്‍ ഏതു ടീമിനൊപ്പം ചേരുമെന്നു നോക്കം.

മുന്‍ ഫ്രാഞ്ചൈസി കൂടിയായ രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്‌സിനെ അടുത്ത വര്‍ഷം ടീമിലേക്കു തിരികെ കൊണ്ടുവന്നേക്കും. നാലാം നമ്പറില്‍ വിശ്വസ്തനായ ഒരു ഓള്‍റൗണ്ടറെ അവര്‍ക്കു അടുത്ത സീസണില്‍ ആവശ്യമാണ്. ഈ റോള്‍ ഏറ്റവും മികച്ച രീതിയില്‍ നിറവേറ്റാന്‍ സ്‌റ്റോക്‌സിനു കഴിയും. നേരത്തേ റോയല്‍സിനു വേണ്ടി കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിനു അവിടുത്തെ അന്തരീക്ഷം കൂടുതല്‍ സുപരിചിതവുമാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അടുത്ത വര്‍ഷം ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയുള്ള മറ്റൊരു ടീം. ഹൈദരാബാദിനെ സംബന്ധിച്ച് ഈ സീസണ്‍ വളരെ ദയനീയമായിരുന്നു. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ അവരുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. മാച്ച് വിന്നര്‍മാരായ ഒരുപിടി കളിക്കാരുണ്ടായിട്ടും അവരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സാധിക്കാതെ പോയതാണ് ഹൈദരാബാദിനെ തളര്‍ത്തിയത്.

BEN STOKES

ഇത്തവണ ഫ്‌ളോപ്പായ പലരെയും ഒഴിവാക്കി സ്‌റ്റോക്‌സിനെ കൊണ്ടുവരാന്‍ ഹൈദരാബാദ് ശ്രമിച്ചേക്കും. ക്യാപ്റ്റന്‍സിയില്‍ എയ്ഡന്‍ മാര്‍ക്രം ഫ്‌ളോപ്പായതിനാല്‍ സ്റ്റോക്‌സിനെ നായകസ്ഥാനത്തേക്കും ഓറഞ്ച് ആര്‍മി പരീക്ഷിച്ചേക്കും.
മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ബെന്‍ സ്റ്റോക്‌സിനെ റാഞ്ചാന്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം.

ഈ സീസണില്‍ കെകെആര്‍ പ്ലേഓഫിലെത്തുന്ന കാര്യം സംശയമാണ്. എങ്കിലും ഭാവിയിലേക്കു ശക്തമായ താരനിര ഇപ്പോള്‍ അവര്‍ക്കുണ്ട്. സ്‌റ്റോക്‌സിനെപ്പോലെ മുന്‍നിരയില്‍ ആശ്രയിക്കാവുന്ന ചില വിദേശ താരങ്ങളെ കെകെആറിനു ആവശ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവര്‍ പരിഗണിച്ചേക്കുകയും ചെയ്യും.

Story first published: Thursday, May 18, 2023, 18:36 [IST]
Other articles published on May 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+