For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വരവറിയിച്ച് വിഷ്ണു! ഒറ്റ ഷോട്ടുകൊണ്ട് കണ്ണുതള്ളിച്ചു- സഞ്ജുവിനെ കടത്തിവെട്ടുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മലയാളികള്‍ക്ക് ഏറെ സന്തോഷം നല്‍കിയാണ് വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തത്. ഐപിഎല്ലിലെ വമ്പന്മാരായ മുംബൈക്കൊപ്പം വിഷ്ണു ബെഞ്ചിലിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ മുംബൈ വിഷ്ണുവിനെ കളത്തിലിറക്കിയിരിക്കുകയാണ്.

വമ്പന്‍ പോരാട്ടത്തില്‍ കരുത്തുറ്റ ബൗളിങ് നിരയുള്ള ഗുജറാത്തിനെതിരേ തന്നെ വിഷ്ണുവിന് അവസരം ലഭിച്ചപ്പോള്‍ താരം നിരാശപ്പെടുത്തിയില്ല. അഞ്ചാമനായി ക്രീസിലെത്തി 20 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 150 സ്‌ട്രൈക്കറേറ്റിലായിരുന്നു വിഷ്ണുവിന്റെ ബാറ്റിങ്. സഞ്ജു സാംസണിന് ശേഷം കേരളത്തിന് വലിയ പ്രതീക്ഷ നല്‍കാന്‍ വിഷ്ണു വിനോദിന് ഒറ്റ മത്സരത്തിലൂടെ സാധിച്ചിരിക്കുകയാണ്.

sanju samson, vishnu vinod

മുഹമ്മദ് ഷമിക്കെതിരേ സിക്‌സര്‍ നേടിയ ഒറ്റ ഷോട്ടുകൊണ്ട് തന്നെ വിഷ്ണു വിനോദ് തന്റെ പ്രതിഭ അടയാളപ്പെടുത്തിയെന്ന് പറയാം. സഞ്ജു സാംസണിനെപ്പോലെ സൂപ്പര്‍ താരമായി മാറാന്‍ കഴിവ് തനിക്കുണ്ടെന്ന് പ്രകടനത്തിലൂടെ വിളിച്ചുപറയാന്‍ വിഷ്ണുവിന് സാധിച്ചു. എന്നാല്‍ സഞ്ജു സാംസണെക്കാള്‍ സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളരാന്‍ വിഷ്ണുവിന് സാധിക്കില്ലെന്ന കാര്യം നിസംശയം പറയാം.

അതിന്റെ കാരണങ്ങള്‍ നിരവധിയാണ്. പ്രധാന കാരണം പ്രായമാണ്. സഞ്ജു സാംസണെക്കാള്‍ പ്രായം കൂടിയ താരമാണ് വിഷ്ണു. 30നോടടുക്കുന്ന വിഷ്ണു ആര്‍സിബിയിലൂടെയാണ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന വിഷ്ണു പിന്നീട് തഴയപ്പെടുകയായിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കിപ്പറമാണ് വിഷ്ണുവിന് ഐപിഎല്ലിലേക്ക് വിളിയെത്തുന്നത്.

കരിയറില്‍ അഞ്ചോ ആറോ വര്‍ഷം മാത്രമാണ് വിഷ്ണുവിന് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ റെക്കോഡുകള്‍ തകര്‍ത്ത് അതിലും മികച്ച കരിയര്‍ സൃഷ്ടിക്കുക വിഷ്ണുവിന് പ്രയാസമാണ്. വിഷ്ണുവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. സഞ്ജു സാംസണിന്റെ വളര്‍ച്ചയോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് വിഷ്ണുവിന് മാറിക്കൊടുക്കേണ്ടി വന്നു.

vishnu vinod

ആഭ്യന്തര ക്രിക്കറ്റില്‍ പോലും സഞ്ജുവിനെക്കാള്‍ മികച്ച സ്ഥാനം നേടാന്‍ വിഷ്ണുവിനായിട്ടില്ല. അതുകൊണ്ട് സഞ്ജുവിന്റെ നേട്ടങ്ങളോളം വളരാന്‍ വിഷ്ണുവിന് സാധിക്കില്ല. മറ്റൊരു പ്രധാന കാരണം തുടര്‍ അവസരങ്ങള്‍ ലഭിക്കില്ലെന്നതാണ്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. അതുകൊണ്ട് തന്നെ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം സഞ്ജുവിന് പ്ലേയിങ് 11 സീറ്റുറപ്പാണ്. എന്നാല്‍ വിഷ്ണുവിന്റെ കാര്യം അങ്ങനെയല്ല.

മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് 11 വിഷ്ണുവിന് അവസരം ലഭിക്കുക വളരെ പ്രയാസമാണ്. നിലവില്‍ തിലക് വര്‍മക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് വിഷ്ണുവിന് അവസരം ലഭിച്ചത്. തിലക് വര്‍മ തിരിച്ചെത്തുന്നതോടെ വിഷ്ണുവിന് മഴിമാറിക്കൊടുക്കേണ്ടി വരും. അടുത്ത മത്സരത്തില്‍ക്കൂടി ചിലപ്പോള്‍ വിഷ്ണുവിന് അവസരം ലഭിച്ചേക്കും. അതില്‍ അത്ഭുത പ്രകടനം നടത്താത്ത പക്ഷം നേഹല്‍ വദേര സ്ഥാനം നിലനിര്‍ത്തി വിഷ്ണുവിന്റെ സീറ്റ് പോകുമെന്നുറപ്പ്.

വിഷ്ണുവിന്റെ ആഭ്യന്തര കണക്കുകളിലേക്ക് വരുമ്പോള്‍ 23 മത്സരത്തില്‍ നിന്ന് നേടിയത് 842 റണ്‍സാണ്. 24.5 ശരാശരി മാത്രമാണുള്ളത്. 46 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1562 റണ്‍സും അദ്ദേഹം നേടി. 40.05 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 51 ടി20യില്‍ നിന്ന് 33 ശരാശരിയില്‍ 1221 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ വിഷ്ണുവിന് അവസരം ലഭിച്ചത് തന്നെ ഭാഗ്യമാണെന്ന് കരുതാം.

ഇനി ലഭിക്കുന്ന അവസരങ്ങളില്‍ പരമാവധി മികവ് കാട്ടി ശ്രദ്ധ നേടാന്‍ വിഷ്ണുവിന് സാധിച്ചേക്കും.എന്നാല്‍ സഞ്ജുവിനൊപ്പം വളരാനോ സഞ്ജുവിന്റെ റെക്കോഡുകളെ മറികടക്കാനോ വിഷ്ണു വിനോദിന് സാധിക്കില്ലെന്ന് നിസംശയം പറയാം. എങ്കിലും ഐപിഎല്ലില്‍ കൈയടി നേടുന്ന മറ്റൊരു മലയാളിയെന്ന നിലയില്‍ വിഷ്ണു തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

Story first published: Saturday, May 13, 2023, 15:41 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+