For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത് മുംബൈ നായകസ്ഥാനം ഒഴിയണം, സൂര്യ നയിക്കട്ടെ! മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരമായി മാറുന്നത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. വിരാട് കോലിയും ശിഖര്‍ ധവാനും എംഎസ് ധോണി 41ാം വയസില്‍ പോലും ബാറ്റിങ് മികവ് കാട്ടി കൈയടി നേടുമ്പോഴാണ് രോഹിത് നിരാശപ്പെടുത്തുന്നത്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനാവുന്നില്ല.

ഫ്രീ വിക്കറ്റായി രോഹിത് മാറുകയാണ്. തൊട്ടതെല്ലാം പിഴക്കുന്ന നായകനുമാണ് ഇപ്പോള്‍ രോഹിത്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും മുംബൈ തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യകള്‍ക്കും അത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോഴിതാ രോഹിത് ശര്‍മ മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്. സൂര്യകുമാര്‍ യാദവ് മുംബൈയെ നയിക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്.

rohit sharma, suryakumar yadav

ഇത് നിലവിലെ സാഹചര്യത്തില്‍ വളരെ മികച്ച തീരുമാനമാണെന്ന് പറയാം. മുംബൈയുടെ നിലവിലെ അവസ്ഥയില്‍ രോഹിത് ശര്‍മ നായകനായി തുടരുന്നത് ടീമിന് വലിയ ഗുണം ചെയ്യില്ല. രോഹിത് ശര്‍മ മാറി സൂര്യകുമാര്‍ യാദവ് എത്തിയാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിക്കാന്‍ സാധ്യത കൂടുതലാണ്. രോഹിത് ശര്‍മ വഴിമാറിക്കൊടുക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രധാനമായും രോഹിത്തിന്റെ മോശം ഫോം തന്നെയാണ് പ്രശ്‌നം. ഫ്രീ വിക്കറ്റായി രോഹിത് മാറുന്നത് ടീമിനെ വലിയ സമ്മര്‍ദ്ദത്തിലേക്കെത്തിക്കുന്നു. 10 മത്സരങ്ങളില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 18.40ഉും സ്‌ട്രൈക്കറേറ്റ് 126.89ഉുമാണ്. ഒരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹം നേടിയത്. 2018 മുതലുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ കണക്കുകള്‍ മോശമാണ്. രോഹിത് ടി20 ഫോര്‍മാറ്റ് മതിയാക്കേണ്ട സമയമായെന്നും പറയാം.

ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ 38ാം സ്ഥാനത്താണ് രോഹിത്. ഇന്ത്യയുടെ നായകനും മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനുമെന്ന നിലയിലും ആരാധകര്‍ വലിയ പ്രതീക്ഷവെക്കുമ്പോഴും രോഹിത്തിന് അതിനൊത്തുയരാന്‍ സാധിക്കുന്നില്ല. പല മത്സരങ്ങളിലും വലിയ ഷോട്ടുകളോടെ തുടങ്ങുമെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റിയെടുക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല.

എന്നാല്‍ സൂര്യകുമാര്‍ യാദവ് മോശം ഫോമോടെയാണ് തുടങ്ങിയതെങ്കിലും പഴയ മികവിലേക്ക് വീണ്ടുമെത്തിയിട്ടുണ്ട്. 10 മത്സരത്തില്‍ നിന്ന് 293 റണ്‍സാണ് സൂര്യ നേടിയത്. 29ന് മുകളില്‍ ശരാശരിയും 175ന് മുകളില്‍ സ്‌ട്രൈക്കറേറ്റും സൂര്യക്കുണ്ട്. ഭയമില്ലാതെ ഏത് സാഹചര്യത്തിലും തന്റെ ബാറ്റിങ് വെടിക്കെട്ട് തുടരാന്‍ സൂര്യക്ക് സാധിക്കുന്നുണ്ട്. രോഹിത്തിനെക്കൊണ്ട് ബാറ്റിങ്ങില്‍ യാതൊരു ഉപകാരവുമില്ലെന്നതാണ് സത്യം.

rohit sharma

അതുകൊണ്ട് തന്നെ സൂര്യകുമാര്‍ നയിച്ച് രോഹിത്തിനെ പുറത്തിരുത്തുന്നത് മുംബൈക്ക് വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ വിജയ സാധ്യത നല്‍കും. മറ്റൊരു പ്രധാന കാര്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ഐപിഎല്ലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നായകനെന്ന നിലയില്‍ സമ്മര്‍ദ്ദം ഇപ്പോഴേ രോഹിത്തിനുണ്ട്.

സൂപ്പര്‍ താരങ്ങളുടെ തുടര്‍ പരിക്കുകള്‍ രോഹിത്തിന്റെ തലവേദന ഉയര്‍ത്തുന്നു. ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പിന്നാലെ ഇപ്പോള്‍ കെ എല്‍ രാഹുലിനും പരിക്കേറ്റിരിക്കുകയാണ്. ഇതെല്ലാം രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. നിലവില്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വിശ്രമമാണ് രോഹിത്തിനാവശ്യം. മികച്ച ഫിറ്റ്‌നസും രോഹിത്തിനില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിക്കുക രോഹിത്തിന് പ്രയാസമാണ്.

പരിക്കേല്‍ക്കാനുള്ള സാധ്യത ഇത് ഉയര്‍ത്തും. നിലവിലെ സാഹചര്യത്തില്‍ രോഹിത് അധികനേരം ഫീല്‍ഡിങ്ങിനിറങ്ങുന്നതുപോലും സാഹസമാണ്. സൂര്യയെ നായകനാക്കി രോഹിത് വഴിമാറിക്കൊടുക്കുന്നതാണ് നല്ലത്. ഗൗതം ഗംഭീര്‍ പ്രകടനം മോശമായപ്പോള്‍ സ്വയം നായകസ്ഥാനം ഒഴിഞ്ഞ് വഴിമാറിയത് രോഹിത്തിനും ഇപ്പോള്‍ മാതൃകയാക്കാവുന്നതാണ്.

Story first published: Sunday, May 7, 2023, 7:26 [IST]
Other articles published on May 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+