Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ക്യാപ്റ്റന്‍സിയല്ല! രാജസ്ഥാനില്‍ തുടരാന്‍ മറ്റൊരു കാരണം- വെളിപ്പെടുത്തി സഞ്ജു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച രാജസ്ഥാന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്.

10 വര്‍ഷം രാജസ്ഥാനോടൊപ്പം സഞ്ജു പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത് കഴിഞ്ഞിടെ ടീം ആഘോഷിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ സഞ്ജു വാഴ്ത്തപ്പെടുന്ന താരമല്ലെങ്കിലും രാജസ്ഥാനെ സംബന്ധിച്ച് അദ്ദേഹം ടീമിന്റെ നട്ടെല്ലാണ്. അതുകൊണ്ടാണ് സഞ്ജുവിനെ നായകസ്ഥാനത്തേക്ക് രാജസ്ഥാനെത്തിച്ചതും. കെകെആറില്‍ പ്ലേയിങ് 11 ഇടം ലഭിക്കാത്ത താരത്തില്‍ നിന്ന് ഇന്ന് സൂപ്പര്‍ നായകനാക്കി വളര്‍ത്തിയത് രാജസ്ഥാനാണ്.

sanju samson

പ്രഥമ സീസണില്‍ കപ്പടിച്ച ശേഷം ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് രാജസ്ഥാന്‍. അവസാന സീസണില്‍ സഞ്ജു സാംസണിന് കീഴില്‍ ഫൈനല്‍ കളിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജു അതിവേഗം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജസ്ഥാനെക്കാള്‍ കിരീട സാധ്യതയുള്ള പല പ്രമുഖ ടീമുകളില്‍ നിന്നും സഞ്ജുവിന് ഓഫര്‍ ലഭിക്കുകയും ചെയ്തിരുന്നു.

അവസാന മെഗാ ലേലത്തിന് മുമ്പ് സഞ്ജുവിന് പല പ്രമുഖ ടീമുകളില്‍ നിന്നും ഓഫര്‍ ലഭിച്ചപ്പോള്‍ തീരുമാനം സഞ്ജുവിനെടുക്കാമെന്ന നിലപാടിലായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ എല്ലാ ഓഫറുകളും നിരസിച്ച് രാജസ്ഥാനൊപ്പം തുടരാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് രാജസ്ഥാനില്‍ തുടരാന്‍ തീരുമാനിച്ചതെന്നതിനെക്കുറിച്ച് ഒരിക്കല്‍ സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു.

അത് നായകസ്ഥാനം മോഹിച്ചിട്ടല്ലെന്നാണ് സഞ്ജു വ്യക്തമാക്കിയത്. 'രാജസ്ഥാന്‍ റോയല്‍സില്‍ തുടരണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം രാജസ്ഥാന്‍ മാനേജ്‌മെന്റ് തന്നിരുന്നു. കിരീടം നേടിയിട്ടുള്ള വലിയ ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ അവരോടൊപ്പം പോയാല്‍ ചിലപ്പോള്‍ കിരീടത്തിന്റെ ഭാഗമാവാന്‍ എനിക്ക് സാധിച്ചേക്കും.

എന്നാല്‍ കളിച്ചുവളര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനൊപ്പം കിരീടം നേടുകയെന്നതും വിജയം നേടുകയെന്നതും സവിശേഷമായ അനുഭവമാണ്. അതുകൊണ്ടാണ് മറ്റെല്ലാ ഓഫറുകളും നിരസിച്ച് രാജസ്ഥാനില്‍ തുടര്‍ന്നത്'- സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ കരിയര്‍ മാറ്റിയ ടീമാണ് രാജസ്ഥാന്‍. അതിന്റെ നന്ദി എപ്പോഴും അദ്ദേഹം ടീമിനോട് കാട്ടുന്നുണ്ട്. ഇത് ടീം മാനേജ്‌മെന്റിനും നന്നായി അറിയാം.

സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞതുകൊണ്ടാണ് ജോസ് ബട്‌ലറെയും ആര്‍ അശ്വിനെയുമെല്ലാം മറികടന്ന് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായില്ലെന്ന് പ്രകടനംകൊണ്ട് തെളിയിക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രാജസ്ഥാന്‍ കിരീടം നേടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

sanju samson

ഈ സീസണില്‍ രാജസ്ഥാന്റെ തുടക്കം ഗംഭീരമാണ്. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു രണ്ട് ഫിഫ്റ്റിയടക്കം സീസണില്‍ നേടിക്കഴിഞ്ഞു. എന്നാല്‍ രണ്ട് മത്സരത്തില്‍ ഡെക്കിന് പുറത്തായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റാഷിദ് ഖാനെ ഹാട്രിക് സിക്‌സറടക്കം പായിച്ച് സഞ്ജു കൈയടിയും നേടിയിരുന്നു. സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായക ഐപിഎല്‍ സീസണാണിത്.

ഇത്തവണയും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുന്നു. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ബാറ്റിങ്ങിലും ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ബൗളിങ്ങിലും ടീമിന് കരുത്തേകുന്നു. നായകനെന്ന നിലയില്‍ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ സാധിച്ചത് സഞ്ജുവിന്റെ വലിയ നേട്ടമായി മാറി.

Story first published: Wednesday, April 19, 2023, 13:53 [IST]
Other articles published on Apr 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+