For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഐപിഎല്ലില്‍ രോഹിത് സൂപ്പര്‍ ഹീറോയല്ല! ഈ കണക്കുകള്‍ വന്‍ നാണക്കേട്- വിരമിക്കണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലും മുംബൈ പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ്. ആറാം കിരീടമെന്ന റെക്കോഡ് നേട്ടത്തിലേക്ക് കണ്ണുനട്ടാണ് രോഹിത്തും സംഘവും പ്ലേ ഓഫിനിറങ്ങുന്നത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായാണ് മുംബൈയുടെ മത്സരം. ഇത്തവണയും മുംബൈയെ കിരീടത്തിലേക്കെത്തിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഐപിഎല്ലില്‍ കിരീടത്തിന്റെ എണ്ണം നോക്കുമ്പോള്‍ രോഹിത്തിനെക്കാള്‍ കേമനായി ആരുമില്ല. എന്നാല്‍ പ്രകടനം വിലയിരുത്തുമ്പോള്‍ രോഹിത്തിനെ ഇതിഹാസമെന്ന് വിളിക്കാനാവില്ല. താരത്തിന്റെ കണക്കുകള്‍ ശരാശരി ബാറ്റ്‌സ്മാന് അവകാശപ്പെടാന്‍ സാധിക്കുന്നതാണ്. രോഹിത് കളിച്ച മത്സരങ്ങളുടെ എണ്ണവും സ്‌കോറും നോക്കുമ്പോള്‍ അദ്ദേഹത്തിന് സൂപ്പര്‍ താര പദവി നല്‍കുന്നത് പോലും പ്രയാസമാണ്.

rohit sharma

ഇതുവരെ കിരീടത്തിന്റെ എണ്ണം പറഞ്ഞ് ഐപിഎല്ലില്‍ മുന്നോട്ട് പോയ രോഹിത് ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലത്. സമീപകാലത്തെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ രോഹിത്തിന് കൂടുതല്‍ നാണക്കേട് നേരിടാതിരിക്കാന്‍ വിരമിക്കുന്നതാണ് നല്ലതെന്ന് പറയാം. രോഹിത്തിന്റെ ബാറ്റിങ് കണക്കുകളിലേക്ക് വരുമ്പോള്‍ത്തന്നെ താരം എത്രമാത്രം പ്രയാസപ്പെട്ടുന്നുണ്ടെന്ന് വ്യക്തം.

2008 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഒരു തവണ മാത്രമാണ് രോഹിത്തിന് 500 പ്ലസ് റണ്‍സ് നേടാനായത്. അതും 2013ല്‍. 19 മത്സരത്തില്‍ നിന്ന് 538 റണ്‍സാണ് അന്ന് രോഹിത് നേടിയത്. അതിന് ശേഷം ഒരു സീസണില്‍ പോലും മികച്ചൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. 2020 മുതലുള്ള കണക്ക് നോക്കുമ്പോള്‍ 332, 381, 268, 313 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോര്‍.

വിരാട് കോലി ഉള്‍പ്പെടെ രോഹിത്തുമായി താരതമ്യപ്പെടാന്‍ സാധിക്കുന്ന താരങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഹിറ്റ്മാന്‍ ഏറെ പിന്നിലാണ്. വമ്പനടിക്കാരനെന്ന പേരുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഐപിഎല്‍ സ്‌ട്രൈക്കറേറ്റ് 130.11 മാത്രമാണ്. ആരാധകര്‍ ഹീറോയെന്ന് വാഴ്ത്തുമ്പോഴും ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഈ പേരിന് അര്‍ഹനല്ലെന്ന് പറയാം.

ഐപിഎല്ലില്‍ ഒരു തവണ മാത്രമാണ് രോഹിത് സെഞ്ച്വറി നേടിയത്. യുവതാരം ശുബ്മാന്‍ ഗില്‍ ഇതിനോടകം രണ്ട് സെഞ്ച്വറി നേടിക്കഴിഞ്ഞു. മുംബൈയില്‍ അഞ്ച് തവണ കിരീടം നേടിയതിന്റെ പേരിലാണ് രോഹിത്തിന് ഇത്രയധികം അംഗീകാരവും ആരാധക പിന്തുണയും ലഭിക്കുന്നത്. എന്നാല്‍ മുംബൈയുടെ കിരീട നേട്ടത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് മുന്‍ മുംബൈ താരവും നിലവിലെ ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞതാണ് സത്യം.

മുംബൈ എല്ലാക്കാലത്തും മികച്ച താരങ്ങളെ ടീമിലേക്കെത്തിക്കും. അങ്ങനെ കപ്പടിക്കാന്‍ ഏത് ടീമിനും സാധിക്കുമെന്നും എന്നാല്‍ നിലവിലെ താരങ്ങളുടെ കഴിവിനെ വളര്‍ത്തി അവരുമായി കപ്പടിക്കുകയെന്നതിലാണ് കാര്യം. മുംബൈയില്‍ രോഹിത് ശര്‍മക്ക് ശേഷം സൂര്യകുമാര്‍ യാദവ് നയിക്കാന്‍ വന്നാലും കിരീട നേട്ടങ്ങള്‍ ആവര്‍ത്തിച്ചേക്കും. കാരണം അടിസ്ഥാനപരമായി മികച്ച ടീം കരുത്ത് അവര്‍ക്കുണ്ട്.

rohit sharma

അതുകൊണ്ട് തന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ അമിതമായി പ്രശംസിക്കുന്നതില്‍ വലിയ കാര്യമില്ലെന്ന് പറയാം. രോഹിത് നിലവില്‍ ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഏകദിന ഫോര്‍മാറ്റിലും ടെസ്റ്റ് ഫോര്‍മാറ്റിലും രണ്ട് വര്‍ഷം കൂടിയെങ്കിലും രോഹിത്തിന് കളിക്കണമെങ്കില്‍ ഐപിഎല്‍ മതിയാക്കുന്നതാണ് നല്ലത്. കാരണം താരത്തിന്റെ ഫിറ്റ്‌നസ് തന്നെയാണ്. അമിതവണ്ണം രോഹിത്തിനെ പ്രയാസപ്പെടുത്തുന്നു.

20ലധികം പന്ത് നേരിടുമ്പോള്‍ തന്നെ ക്ഷീണിതനായ അവസ്ഥയിലാണ് രോഹിത്തിനെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ രോഹിത് ഐപിഎല്‍ ഇപ്പോള്‍ നിര്‍ത്തിയാല്‍ അല്‍പ്പനാള്‍ കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളി തുടരാം. മികച്ച ബാറ്റിങ് പ്രകടനങ്ങളില്ലാതെ മുന്‍ കണക്കുകളുടെ പേരില്‍ അധികനാള്‍ രോഹിത്തിന് മുന്നോട്ട് പോകാനാവില്ല. മികച്ച യുവതാരങ്ങള്‍ പ്രതിഭ കാട്ടി വളര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത് ഐപിഎല്ലില്‍ നിന്ന് വഴിമാറുന്നതാണ് നല്ലത്.

Story first published: Tuesday, May 23, 2023, 12:48 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+