Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇനി മുംബൈയെ പൂട്ടാനാവില്ല! ഇത്തവണ കപ്പുംകൊണ്ടേ മടങ്ങൂ- കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പോരാട്ടം കടുപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ രണ്ട് മത്സരം തോറ്റ മുംബൈ പിന്നീട് മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചു. പിന്നീട് രണ്ട് മത്സരങ്ങളില്‍ തോറ്റ മുംബൈ അവസാന രണ്ട് മത്സരത്തില്‍ വമ്പന്‍ ജയമാണ് നേടിയെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെയും പഞ്ചാബ് കിങ്‌സിനെയും മുംബൈ തോല്‍പ്പിച്ചിരിക്കുകയാണ്.

അതും 200ന് മുകളില്‍ വിജയലക്ഷ്യം മറികടന്ന്. ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ 200ന് മുകളില്‍ വിജയലക്ഷ്യം മറികടന്ന് ജയിക്കുന്ന ആദ്യത്തെ ടീമെന്ന റെക്കോഡും മുംബൈ സ്വന്തം പേരിലാക്കി. ജയത്തോടെ 9 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി മുംബൈ ആറാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും സജീവം.

tilak varma

മുംബൈ ടീം തുടര്‍ച്ചയായി രണ്ട് വമ്പന്‍ ജയം നേടിയത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പറയാം. ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ബാറ്റിങ് നിരയുടെ തകര്‍പ്പന്‍ ഫോമാണ്. ഇഷാന്‍ കിഷന്‍ കൂടി താളം കണ്ടെത്തിയതോടെ മുംബൈയുടെ ശക്തി ഉയര്‍ന്നിരിക്കുകയാണ്.

ഇഷാന്‍ പഞ്ചാബിനെതിരേ 41 പന്തില്‍ 75 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ തുടക്കത്തിലേ മടങ്ങിയപ്പോഴും റണ്‍റേറ്റ് താഴോട്ട് പോകാതെ ബാറ്റ് ചെയ്യാന്‍ ഇഷാന് സാധിച്ചു. ഏഴ് ഫോറും നാല് സിക്‌സുമാണ് താരം പറത്തിയത്. മികച്ച ടൈമിങ് ഇപ്പോള്‍ ഇഷാനുണ്ട്. ഇത് മുംബൈ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നു. സൂര്യകുമാര്‍ യാദവ് ഫോമിലേക്കെത്തിയതും മുംബൈക്ക് കരുത്ത് പകരുന്നു.

സീസണിന്റെ തുടക്കത്തില്‍ സൂര്യകുമാറിന്റെ മോശം ഫോം മുംബൈയെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സൂര്യകുമാര്‍ ഫോം വീണ്ടെടുത്തിരിക്കുകയാണ്. രാജസ്ഥാനെയും പഞ്ചാബിനെയും മുംബൈ തോല്‍പ്പിച്ചപ്പോള്‍ നിര്‍ണ്ണായകമായത് സൂര്യയുടെ ബാറ്റിങ് പ്രകടനമായിരുന്നു. രാജസ്ഥാനെതിരേ 213 റണ്‍സ് മുംബൈ പിന്തുടര്‍ന്നപ്പോള്‍ 29 പന്തില്‍ 55 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. പഞ്ചാബിനെതിരേ 215 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 31 പന്തില്‍ 66 റണ്‍സും നേടി.

തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തെളിയിക്കുന്ന തരത്തില്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സൂര്യകുമാറിന് സാധിച്ചു. താരത്തിന്റെ ഫോം മുംബൈയുടെ കിരീട പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. തിലക് വര്‍മയുടേയും ടിം ഡേവിഡിന്റെയും ബാറ്റിങ് ഫോമും മുംബൈയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. തിലക് വര്‍മ ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

rohit sharma

ഇപ്പോള്‍ ഫിനിഷര്‍ റോളിലേക്കാണ് തിലകിനെ മുംബൈ പരിഗണിക്കുന്നത്. ടിം ഡേവിഡിനൊപ്പം ചേര്‍ന്ന് പഞ്ചാബിനെതിരേ മുംബൈയെ വിജയത്തിലേക്കെത്തിക്കാന്‍ തിലകിന് സാധിച്ചു. 10 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 26 റണ്‍സാണ് തിലക് നേടിയത്. 260ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു തിലകിന്റെ ബാറ്റിങ്. യുവതാരത്തിന്റെ ആത്മവിശ്വാസമുള്ള ബാറ്റിങ് പ്രകടനവും മുംബൈയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.

രണ്ട് കാര്യങ്ങളാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. ഒന്നാമത്തെ കാര്യം ബൗളര്‍മാരുടെ മോശം പ്രകടനമാണ്. സ്പിന്നര്‍ പീയൂഷ് ചൗളയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈയുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തുന്നു. പ്രത്യേകിച്ച് പേസര്‍മാര്‍. ഫിറ്റ്‌നസില്ലാത്ത ജോഫ്രാ ആര്‍ച്ചര്‍ തല്ലുവാങ്ങുന്നതാണ് മുംബൈയെ തളര്‍ത്തുന്നത്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, അര്‍ഷാദ് ഖാന്‍, ആകാശ് മദ് വാള്‍ എന്നിവരും ശരാശരി മാത്രം. സന്ദീപ് വാര്യരെയാണ് മുംബൈക്ക് ഇനി പരീക്ഷിക്കാനാവുക.

അവസാന നാല് മത്സരത്തിലും മുംബൈ ബൗളര്‍മാര്‍ 200ലധികം റണ്‍സ് വഴങ്ങിയെന്നത് നിരാശപ്പെടുത്തുന്ന കണക്കാണ്. മുംബൈ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതും ഇക്കാര്യത്തില്‍. മറ്റൊരു പ്രധാന പ്രശ്‌നം രോഹിത് ശര്‍മയുടെ മോശം ഫോമാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനാവുന്നില്ല. ഇത് ടീമിനെ തളര്‍ത്തുന്നു.

അവസാന സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈ ഇത്തവണ ഒത്തിണക്കത്തിലേക്കെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങളിലും വിജയത്തുടര്‍ച്ച നടത്താന്‍ മുംബൈക്ക് സാധിച്ചേക്കും. വനിലവിലെ മുംബൈയുടെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ മുംബൈ ഈ സീസണില്‍ കിരീടം നേടാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്താം.

മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ കിരീടം നേടുമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം

Story first published: Thursday, May 4, 2023, 9:10 [IST]
Other articles published on May 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+