Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എന്തുകൊണ്ട് ധോണിയും രോഹിത്തും കോലിയേക്കാള്‍ മികച്ചവര്‍?

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്താവുന്നവരാണ് മുന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണി, വിരാട് കോലി, നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍. കളി മികവ് കൊണ്ടും സ്വഭാവം കൊണ്ടും തീര്‍ത്തും വ്യത്യസ്തരായ മൂന്നു പേരാണ് ഇവരെന്നതില്‍ സംശയമില്ല. ഇവരില്‍ ഏറ്റവുമധികം ആരാധകരുള്ളതും ഹേറ്റേഴ്‌സ് കുറവുള്ളതും ധോണിക്കായിരിക്കും. പല ഘടകങ്ങളാണ് അദ്ദേഹത്തെ മറ്റു രണ്ടു പേരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.

പ്രതിഭയുടെ കാര്യത്തില്‍ ഈ മൂന്നു പേരില്‍ ഏറ്റവും മിടുക്കന്‍ വിരാട് കോലി തന്നെയാണെന്നു അദ്ദേഹത്തിന്റെ പ്രകടനം അടിവരയിടുന്നു. പക്ഷെ പ്രതിഭ കൊണ്ടു മാത്രം ഒരാള്‍ ബെസ്റ്റാവുമോ? ഇല്ലെന്നായിരിക്കും ഉത്തരം. പ്രതിഭയ്‌ക്കൊപ്പം കളിക്കളത്തിലെയും പുറത്തെയും പെരുമാറ്റം കൂടിയാണ് ഒരു ക്രിക്കറ്ററെ മഹാനാക്കി തീര്‍ക്കുന്നത്.

KOHLI-DHONI-ROHIT

അങ്ങനെ നോക്കിയാല്‍ ഒരേസമയം കേമനും അതുപോലെ തന്നെ പോക്കിരിയുമായ താരമാണ് കോലിയെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഒരു കംപ്ലീറ്റ് ക്രിക്കറ്ററെന്ന നിലയില്‍ ധോണിക്കും രോഹിത്തിനും താഴെയായിരിക്കും എല്ലാ കാലത്തും കോലിയുടെ സ്ഥാനം. ഇതു അദ്ദേഹത്തിന്റെ കൈയിലിരിപ്പ് കാരണം തന്നെ സംഭവിച്ചതാണ്.

ഐപിഎല്ലില്‍ രണ്ടു ദിവസം മുമ്പ് നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോലിയുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം ഒരു മഹാനായ ക്രിക്കറ്റര്‍ക്കു ഒട്ടും യോജിച്ചതായിരുന്നില്ല. മാന്യമാരുടെ ഗെയിമെന്നു വിശേഷിപ്പിക്കുന്ന ക്രിക്കറ്റിന്റെ ഇമേജിനു തന്നെ നാണക്കേടുണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

ലഖ്‌നൗ ടീമിന്റെ താരമായ നവീനുല്‍ ഹഖിനെ തന്റെ ഷൂസിനടയിലെ മണ്‍തരിയോടായിരുന്നു കോലി ഉപമിച്ചത്. ഇതിനേക്കാള്‍ വലിയ അപമാനം ഒരു മനുഷ്യനു ജീവിതത്തില്‍ നേരിടാനില്ല. അതുകൊണ്ടു തന്നെ നവീന്‍ തിരിച്ച് രോഷാകുലനായതിനും ഏറ്റുമുട്ടലിനു ഒരുങ്ങിയതിനും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് വര്‍ഷത്തെ അനുഭവസമ്പത്തുണ്ടായിട്ടും ദീര്‍ഘകാലം ടീമിനെ നയിച്ചിട്ടും ഒരു ക്രിക്കറ്ററെന്ന നിലയില്‍ കോലി ഒട്ടും പക്വത നേടിയിട്ടില്ലെന്നു ഈ സംഭവം തെളിയിക്കുകയാണ്.

ലഖ്‌നൗവുമായുള്ള ഇതേ മല്‍സരത്തിനു ശേഷം ഇന്ത്യയുടെ മുന്‍ ഓപ്പണറും ലഖനൗ ടീമിന്റെ ഉപദേശകനുമായ ഗൗതം ഗംഭീറുമായി വിരാട് കോലി ഏറ്റുമുട്ടലിനൊരുങ്ങിയതും മോശം കാര്യമാണ്. ഗംഭീറും അത്ര നല്ല പുള്ളിയല്ലെങ്കിലും കോലിക്കെങ്കിലും ഏറ്റുമുട്ടലിനു പോവാതെ മാറി നില്‍ക്കാമായിരുന്നു. ധോണിയുടെയും രോഹിത്തിന്റെയും കാര്യത്തിലേക്കു വന്നാല്‍ ഇരുവരില്‍ നിന്നും സ്വപ്‌നത്തില്‍പ്പോലും ഇത്തരമൊരു പെരുമാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. കാരണം ക്രിക്കറ്റെന്ന മാന്യന്‍മാരുടെ ഗെയിമിലെ മാന്യന്മാര്‍ തന്നെയാണ് രണ്ടു പേരും.

KOHLI- GAMBHIR

കളിക്കളത്തിന് അകത്തും പുറത്തും ഒരുപോലെ കൂളാണ് ധോണി. പരിധി വിട്ടൊരു പെരുമാറ്റം ഇത്രയും വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറില്‍ നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ധോണി ദേഷ്യപ്പെടുന്നതു പോലും വളരെ അപൂര്‍വ്വമാണ്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ക്ഷുഭിതനായി കണ്ടിട്ടുള്ളൂ. ധോണിയോളമെത്തില്ലെങ്കിലും ഏറെക്കുറെ സമാന സ്വഭാവമുള്ളയാളാണ് രോഹിത്തും.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായതിനു ശേഷമാണ് ചില സന്ദര്‍ഭങ്ങളില്‍ രോഹിത് ചൂടനായി കാണപ്പെട്ടിട്ടുള്ളത്. ഒരു മല്‍സരത്തില്‍ ഭുവന്വേര്‍ കുമാര്‍ ക്യാച്ച് പാഴാക്കിയപ്പോള്‍ അദ്ദേഹം ദേഷ്യ കാരണം ബോള്‍ തട്ടിത്തെറിപ്പിച്ചത് അത്തരം സന്ദര്‍ഭങ്ങളിലൊന്നാണ്. പക്ഷെ കോലിയെപ്പോലെ സകല പരിധികളും ലംഘിക്കുന്ന തരത്തില്‍ രോഹിത്തിനെ ഒരിക്കലും കണ്ടിട്ടില്ല.

അഗ്രഷന്‍ ഒരു കായിക താരത്തെ സംബന്ധിച്ച് നല്ലതാണെങ്കിലും അതിനൊരു പരിധിയുണ്ടെന്ന് കോലി ഓര്‍ക്കേണ്ടതുണ്ട്. ഇതു ലംഘിക്കുമ്പോഴാണ് അദ്ദേഹം എല്ലാവരുടെയും കണ്ണിലെ കരടായി തീരുന്നത്. ഗംഭീറുമായി മാത്രമല്ല മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, മുന്‍ സ്പിന്‍ ഇതിഹാസവും കോച്ചുമായ അനില്‍ കുംബ്ലെ തുടങ്ങിയവരുമായും കോലി അത്ര നല്ല രസത്തിലല്ല. പെരുമാറ്റത്തിലെ പാളിച്ചകള്‍ തന്നെയാണ് അദ്ദേഹത്തെ ഹീറോയില്‍ നിന്നും വില്ലനാക്കി മാറ്റുന്നത്.

Story first published: Wednesday, May 3, 2023, 12:25 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+