ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മറ്റൊരു അവിസ്മരണീയ മത്സരമായി രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മാറിയിരിക്കുകയാണ്. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട നാടകീയതക്കൊടുവിലാണ് രാജസ്ഥാനെ ഹൈദരാബാദ് തോല്‍പ്പിച്ചത്. അവസാന പന്തില്‍ നോബോള്‍ എറിഞ്ഞ സന്ദീപ് ശര്‍മ ചതിച്ചു. സിക്‌സര്‍ പറത്തി അബ്ദുല്‍ സമദ് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
നിര്‍ഭാഗ്യം എങ്ങനെയാണ് ഒരു ടീമിനെ തകര്‍ക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയായി ഹൈദരാബാദ്-രാജസ്ഥാന്‍ മത്സരം മാറി. രാജസ്ഥാന്‍ 90 ശതമാനവും വിജയം ഉറപ്പിച്ച മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് ഗ്ലെന്‍ ഫിലിപ്‌സിന്റെ ബാറ്റിങ്ങാണ്. ആറാമനായി ക്രീസിലെത്തിയ ഫിലിപ്‌സ് 7 പന്തില്‍ 25 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. 375ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് ഫിലിപ്‌സിന്റെ ബാറ്റിങ്.

കുല്‍ദീപ് യാദവ് എറിഞ്ഞ 19ാം ഓവറിലെ ആദ്യത്തെ മൂന്ന് പന്തും സിക്‌സര്‍ പറത്തിയ ഫിലിപ്‌സ് ഹൈദരാബാദിന് വിജയ പ്രതീക്ഷ തിരികെ നല്‍കുകയായിരുന്നു. ഇതാണ് അബ്ദുല്‍ സമദിന്റെ സിക്‌സിലൂടെ ആവേശ ജയത്തിലേക്കെത്താന്‍ ഹൈദരാബാദിന് ഊര്‍ജം നല്‍കിയത്. ഇപ്പോഴിതാ ഫിലിപ്‌സിനെ നേരത്തെ പരിഗണിക്കാതിരുന്ന ഹൈദരാബാദ് ടീമിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ഹാരി ബ്രൂക്കിനെ കൂടുതല്‍ പിന്തുണച്ചതോടെയാണ് ഫിലിപ്‌സിന് ബെഞ്ചിലിരിക്കേണ്ടി വന്നത്.
വമ്പനടിക്കാരനായ ഫിലിപ്‌സിനെ നേരത്തെ ഹൈദരാബാദ് പരിഗണിക്കാതെ ബ്രൂക്കിനെ മോശം പ്രകടനത്തിലും പിന്തുണച്ച ഹൈദരാബാദ് പരിശീലകന്‍ ബ്രയാന്‍ ലാറക്കെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. വൈകി വന്ന വിവേകമാണ് ബ്രയാന്‍ ലാറയുടേതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. തുടര്‍ ജയങ്ങള്‍ നേടിയാലും ഹൈദരാബാദിന് പ്ലേ ഓഫില്‍ കടക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഫിലിപ്‌സിനെ ആദ്യ മത്സരങ്ങളില്‍ ബെഞ്ചിലിരുത്തിയത് ആരാധകരെ പ്രകോപിപ്പിക്കുന്നു.
ഫിലിപ്‌സിനെപ്പോലെയുള്ള മാച്ച് വിന്നറെ നേരത്തെ ഹൈദരാബാദ് പരീക്ഷിക്കേണ്ടതായിരുന്നു. ഒരു മത്സരത്തില്‍ പോലും ഫിലിപ്‌സിനെ കളിപ്പിക്കാതിരുന്നത് ഹൈദരാബാദിന്റെ മണ്ടന്‍ തീരുമാനമാണ്. ബ്രൂക്കിനെക്കാളും ബെസ്റ്റ് ടി20 റെക്കോഡാണ് ഫിലിപ്‌സിനുള്ളത്. എന്നിട്ടും നേരത്തെ പരിഗണിക്കാതിരുന്നത് ലാറയുടെ പിടിവാശിയാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ബ്രൂക്ക് ഇത്രയും മത്സരം കളിച്ച് നേടിയതിനെക്കാള്‍ ഇംപാക്ട് ഒറ്റ മത്സരംകൊണ്ട് സൃഷ്ടിക്കാന്‍ ഫിലിപ്‌സിന് സാധിച്ചു.

ഫിലിപ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലും ടി20 ലീഗുകളിലൂടെയും തന്റെ മികവ് തെളിയിച്ചവനാണ്. എന്നാല്‍ ബ്രൂക്ക് ടെസ്റ്റില്‍ മാത്രമാണ് മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നത്. എന്നിട്ടും ഫിലിപ്‌സിനെ ആദ്യ മത്സരങ്ങളില്‍ അവസരം നല്‍കാതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഹെന്‍ റിച്ച് ക്ലാസനും ഗ്ലെന്‍ ഫിലിപ്‌സും ആദ്യ മത്സരങ്ങള്‍ മുതല്‍ കളിച്ചിരുന്നെങ്കില്‍ പ്ലേ ഓഫിലേക്കെത്താനാവാതെ ഹൈദരാബാദിന് മടങ്ങേണ്ടി വരില്ലെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഗ്ലെന്‍ ഫിലിപ്‌സില്ലായിരുന്നെങ്കില്‍ രാജസ്ഥാനോട് ഹൈദരാബാദ് തോല്‍ക്കുമായിരുന്നു. ഇപ്പോഴെങ്കിലും അവസരം നല്‍കാന്‍ മനസുകാട്ടിയ ബ്രയാന്‍ ലാറയോട് നന്ദി പറയുന്നുവെന്നും ആരാധകര്‍ പറയുന്നു. ഫിലിപ്‌സിനെ ഇതുവരെ കളിപ്പിക്കാതിരുന്നതിന് ലാറ ഉത്തരം പറയണമെന്നാണ് ആരാധകരുടെ വിമര്‍ശനം. രാജസ്ഥാനെതിരേ ഫിലിപ്‌സിന്റെ ബാറ്റിങ്ങില്ലായിരുന്നെങ്കില്‍ ഹൈദരാബാദ് തോല്‍ക്കുമായിരുന്നു. ഫിലിപ്‌സിനെപ്പോലെ ചെറിയ പന്തുകള്‍ക്കൊണ്ട് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന താരത്തെയാണ് ടീമുകള്‍ക്ക് വേണ്ടത്.
ശേഷിക്കുന്ന മത്സരങ്ങളിലും ബ്രൂക്കിനെ പുറത്തിരുത്തി ഫിലിപ്‌സിനെ കളിപ്പിക്കണമെന്നും വീണ്ടും പരീക്ഷണം നടത്തരുതെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹൈദരാബാദിന്റെ സീസണിലെ നാലാം ജയമാണിത്. നിലവില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണവര്‍. നാല് മത്സരങ്ങള്‍ ശേഷിക്കെ തുടര്‍ ജയങ്ങള്‍ നേടിയാല്‍ 16 പോയിന്റിലേക്കെത്താന്‍ ഹൈദരാബാദിന് സാധിക്കും. എന്നാല്‍ നെറ്റ് റണ്‍റേറ്റ് -0.472 ആണ്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നേക്കില്ല.