Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹര്‍ദിക്കിനെ കണ്ട് പഠിക്കണം, നിലവിലെ ബെസ്റ്റ് ക്യാപ്റ്റന്‍- മുന്നില്‍ നിന്ന് ചെയ്യും

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ കിരീടം അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെന്ന നായകന്റെ മിടുക്ക് അതിന് പിന്നിലുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സ് വിട്ട് അപ്രതീക്ഷിതമായി ഗുജറാത്തിന്റെ നായകസ്ഥാനത്തേക്കെത്തിയ ഹര്‍ദിക്കും സംഘവും സര്‍വാധിപത്യം കാട്ടിയാണ് അവസാന സീസണില്‍ കപ്പുയര്‍ത്തിയത്.

എന്നാല്‍ അപ്പോഴും ഹര്‍ദിക്കിന്റെ നായകമികവിനെ അംഗീകരിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ 16ാം സീസണിലും മികവ് ആവര്‍ത്തിച്ച് ഹര്‍ദിക് വിരോധികളുടെയെല്ലാം കണ്ണുതള്ളിക്കുകയാണ്. ഈ സീസണിലും ഗുജറാത്ത് കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല. വീഴ്ചകളില്‍ നിന്ന് കൃത്യമായി പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. നിലവിലെ ഏറ്റവും മികച്ച നായകനെന്ന് ഹര്‍ദിക് പാണ്ഡ്യയെ വിശേഷിപ്പിക്കാം.

hardik pandya

അതിന്റെ കാരണങ്ങള്‍ നിരവധിയാണ്. അവസാന രണ്ട് മത്സരങ്ങള്‍ത്തന്നെ ഉദാഹരണമായി എടുത്താല്‍ത്തന്നെ അദ്ദേഹത്തിന്റെ നായക മികവ് വ്യക്തമാവും. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഗുജറാത്ത് അവിശ്വസനീയമായാണ് തോറ്റത്. ഹര്‍ദിക് പാണ്ഡ്യ ക്രീസില്‍ തുടര്‍ന്നിട്ടും വിജയത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ഈ മത്സരശേഷം ഹര്‍ദിക് പറഞ്ഞത് തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കാണെന്നാണ്. ഇന്നത്തെ പല പ്രമുഖ ക്യാപ്റ്റന്മാരും സ്വന്തം പ്രകടനം മോശമായിട്ടും മറ്റുള്ളവരെ പഴിക്കുമ്പോഴാണ് ഇവരില്‍ നിന്ന് വ്യത്യസ്തനായി തോല്‍വിയുടെ ഉത്തരവാദിത്തം ഹര്‍ദിക് സ്വയം ഏറ്റെടുക്കുന്നത്. തെറ്റുകളില്‍ നിന്ന് പഠിച്ച് തിരിച്ചുവരുമെന്ന് ഹര്‍ദിക് പറഞ്ഞത് വെറും വാക്കായില്ല. രാജസ്ഥാന്‍ റോയല്‍സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെച്ചത്.

ടോസ് അനുകൂലമായതോടെ തട്ടകത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാനെ 118 റണ്‍സിലാണ് ഗുജറാത്ത് ഒതുക്കിയത്. 17.5 ഓവറില്‍ രാജസ്ഥാന്റെ ബാറ്റിങ് അവസാനിച്ചു. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലും പതിവ് മിടുക്കുകാട്ടിയ ഹര്‍ദിക് പന്തുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു. അപകടകാരിയായ ജോസ് ബട്‌ലറുടെ വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത് ഹര്‍ദിക്കാണ്.

ടീമിന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ പറയുക മാത്രമല്ല പ്രകടനംകൊണ്ട് കാട്ടിക്കൊടുക്കാനും ഹര്‍ദിക്കിന് സാധിക്കുന്നു. ഇതാണ് മറ്റ് നായകന്മാരില്‍ നിന്ന് ഹര്‍ദിക്കിനെ വ്യത്യസ്തനാക്കുന്നത്. ഓള്‍റൗണ്ടറായ നിലവിലെ ഏക ഐപിഎല്‍ ക്യാപ്റ്റനാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഗുണം ചെയ്യുന്ന പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

hardik pandya

ബാറ്റിങ്ങിനിറങ്ങിയപ്പോഴും ഹര്‍ദിക് സര്‍വാധിപത്യമാണ് കാട്ടിയത്. 15 പന്തില്‍ 39 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്‌സും ഫോറും പറത്തി 260 സ്‌ട്രൈക്കറേറ്റിലാണ് ഹര്‍ദിക്കിന്റെ പ്രകടനം. ഇതും അദ്ദേഹത്തിന്റെ തെറ്റുതിരുത്തലായിരുന്നുവെന്ന് പറയാം. ഡല്‍ഹിക്കെതിരേ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതിന് വിമര്‍ശനം നേരിട്ടപ്പോള്‍ തൊട്ടടുത്ത മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് പ്രായശ്ചിത്തം ചെയ്യാന്‍ ഹര്‍ദിക്കിനായി.

തന്റെ സഹതാരങ്ങളുടെ നാണംകെടുത്തിയവരോട് പകരം വീട്ടാനും ഹര്‍ദിക് മറക്കില്ല. റാഷിദ് ഖാനെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഹാട്രിക് സിക്‌സുകള്‍ പറത്തിയത് വലിയ വാര്‍ത്തയായിരുന്നു. സീസണിലെ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിലായിരുന്നു ഇത്. എന്നാല്‍ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രാജസ്ഥാന്റെ ആദം സാംബയെ തല്ലിപ്പറത്തിയാണ് ഹര്‍ദിക് കടം വീട്ടിയത്.

6, 4, 6, 6, 1 എന്നിങ്ങനെയാണ് സാംബയുടെ ഓവറില്‍ ഹര്‍ദിക് നേടിയ റണ്‍സ്. 24 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്. നായകന്മാര്‍ വാക്കുകള്‍ക്കൊണ്ട് വീരവാദം പറയാതെ കളത്തില്‍ ചെയ്തുകാട്ടണമെന്ന് പറയുത്തിന് പകരം ഇപ്പോള്‍ ഹര്‍ദിക്കിനെ കണ്ട് പഠിക്കൂ എന്ന് പറയുന്നതാവും എളുപ്പം. എന്തായാലും ഹര്‍ദിക്കിന്റെ വളര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

Story first published: Saturday, May 6, 2023, 13:09 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+