Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സൂപ്പര്‍ പോരില്‍ മുംബൈയെ സിഎസ്‌കെ തകര്‍ക്കും! കാരണമുണ്ട്- ഈ കണക്ക് തെറ്റില്ല

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ക്ലാസിക് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ചെന്നൈ മുംബൈയെ തകര്‍ത്തിരുന്നു. ഇതിന് പ്രതികാരം വീട്ടാനുറച്ചാവും മുംബൈ സിഎസ്‌കെയെ അവരുടെ മണ്ണില്‍ നേരിടാനെത്തുന്നത്. അവസാന രണ്ട് മത്സരത്തിലും 200ന് മുകളില്‍ വിജയലക്ഷ്യം മറികടന്ന് ജയിച്ചാണ് മുംബൈയുടെ വരവ്.

എന്നാല്‍ ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ മുംബൈക്ക് ജയം ആവര്‍ത്തിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. എംഎസ് ധോണിയുടെ തന്ത്രങ്ങളും സ്പിന്‍ കരുത്തും മുംബൈക്ക് വലിയ ഭീഷണി തന്നെയാണ്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് രോഹിത്തും സംഘവും ചെന്നൈയില്‍ വിജയക്കൊടി പാറിക്കുമോ? ഇല്ലെന്ന് തന്നെ പറയാം. അതിന്റെ പ്രധാന കാരണം കൗതുകരമായ ഒരു കണക്കാണ്.

ms dhoni, rohit sharma

സിഎസ്‌കെയുടെ തട്ടകത്തിലെ അവസാന എട്ട് മത്സരത്തിലെ കണക്കുകളാണ് മുംബൈ തോല്‍ക്കുമെന്ന് പറയാനുള്ള കാരണം. ഒരു മത്സരം ജയിക്കുകയും തൊട്ടടുത്ത മത്സരം തോല്‍ക്കുകയും ചെയ്യുന്ന തരത്തിലാണ് സിഎസ്‌കെയുടെ ചെന്നൈയിലെ മത്സരഫലങ്ങള്‍. ഒരു ജയം നേടിയാല്‍ തൊട്ടടുത്ത മത്സരം സിഎസ്‌കെ ചെന്നൈയില്‍ ജയിക്കുന്ന തരത്തിലാണ് അവസാന മത്സരഫലങ്ങളുള്ളത്.

അവസാന എട്ട് മത്സരത്തിലും ഈ കണക്ക് തെറ്റിയിട്ടില്ല. സിഎസ്‌കെയുടെ ചെന്നൈയിലെ അവസാന മത്സരം പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു. ഈ മത്സരത്തില്‍ സിഎസ്‌കെ പരാജയപ്പെട്ടിരുന്നു. കണക്ക് പ്രകാരം നോക്കിയാല്‍ സിഎസ്‌കെ അടുത്ത മത്സരം ജയിക്കേണ്ടതാണ്. അങ്ങനെ വന്നാല്‍ സിഎസ്‌കെ മുംബൈയെ തകര്‍ക്കുമെന്ന് തന്നെ വിലയിരുത്താം. ധോണിയുടെ മാസ്റ്റര്‍പ്ലാന് മുകളില്‍ മുംബൈക്ക് പറക്കാനാവുമോയെന്നത് കണ്ടറിയേണ്ടതാണ്.

അവസാന നേര്‍ക്കുനേര്‍ മത്സരത്തിലെ ജയവും സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മുംബൈ ബാറ്റിങ് നിരയുടെ സമീപകാല പ്രകടനം മികച്ചതാണെങ്കിലും മിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്‍ ദൗര്‍ബല്യമാണ്. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ സ്പിന്നിനെതിരേ പതറുന്നതാണ് കാണാനാവുന്നത്. അതുകൊണ്ട് തന്നെ ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ വലിയൊരു പ്രകടനം നടത്തുക പ്രയാസമാണെന്ന് തന്നെ പറയാം.

സിഎസ്‌കെയുടെ സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജ, മഹേഷ് തീക്ഷണ, മോയിന്‍ അലി എന്നിവര്‍ നന്നായി പന്തെറിയുന്നു. അതുകൊണ്ട് തന്നെ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ടോസ് അനുകൂലമായാല്‍ മുംബൈ സിഎസ്‌കെയെ ആദ്യം ബാറ്റിങ്ങിനയക്കാനാണ് സാധ്യത. വിജയകരമായി റണ്‍സ് പിന്തുടരാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ മുംബൈക്കുണ്ട്.

എന്നാല്‍ മുംബൈയുടെ ബൗളിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ ദുരന്തമാണെന്ന് കാണാനാവും. അവസാന നാല് മത്സരത്തിലും 200ലധികം റണ്‍സ് വഴങ്ങിയ ബൗളിങ് നിരയാണ് മുംബൈയുടേത്. പീയൂഷ് ചൗളയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈയുടെ മറ്റ് ബൗളര്‍മാരെല്ലാം തല്ലുകൊള്ളികളാണ്. പേസ് മികവില്ലെന്നതാണ് പ്രധാന പ്രശ്‌നം. ടീം വലിയ പ്രതീക്ഷവെച്ച ജോഫ്രാ ആര്‍ച്ചര്‍ക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

piyush chawla

ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന താരം ഡെത്തോവറിലടക്കം തല്ലുകൊള്ളുന്നു. ഈ സാഹചര്യത്തില്‍ ചൗളയുടെ സ്പിന്നാക്രമണത്തില്‍ മാത്രമാണ് മുംബൈക്ക് പ്രതീക്ഷ. എന്നാല്‍ ചൗളയെക്കൊണ്ട് മാത്രം സിഎസ്‌കെയെ തളക്കാനാവില്ല. റണ്‍സ് പ്രതിരോധിക്കേണ്ട സാഹചര്യമുണ്ടായാല്‍ മുംബൈക്ക് പ്രതീക്ഷവേണ്ട. സിഎസ്‌കെയോട് തോറ്റാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതക്കത് കടുത്ത തിരിച്ചടിയാവും.

ഒമ്പത് മത്സരത്തില്‍ നിന്ന് അഞ്ച് ജയം നേടിയ മുംബൈ നിലവില്‍ ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ തുടര്‍ ജയങ്ങള്‍ ഇല്ലാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫിലെത്തുക പ്രയാസമാണ്. നേര്‍ക്കുനേര്‍ കണക്കിലേക്കെത്തുമ്പോള്‍ മുംബൈക്ക് മുന്‍തൂക്കമുണ്ട്. 35 മത്സരത്തില്‍ 20 തവണയും ജയം നേടാന്‍ മുംബൈക്കായി. എന്നാല്‍ തട്ടകത്തില്‍ സിഎസ്‌കെയെ വീഴ്ത്താന്‍ മുംബൈക്ക് കടുപ്പമാവും. കണക്കുകള്‍ തിരുത്തി ചരിത്രമെഴുതാന്‍ മുംബൈക്കാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, May 5, 2023, 10:31 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+