For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെ പ്ലേ ഓഫ് കാണില്ലേ? പുറത്താവാന്‍ സാധ്യതയേറെ! കാരണമിതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ പ്ലേ ഓഫ് സീറ്റിനായുള്ള അതിശക്തമായ പോരാട്ടങ്ങള്‍ നടക്കുകയാണ്. അവസാന റൗണ്ടിലേക്ക് മത്സരം എത്തവെ ആരൊക്കെ പ്ലേ ഓഫില്‍ ഇടം പിടിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. പല വമ്പന്മാര്‍ക്കും അവസാന റൗണ്ടിലേക്കെത്തവെ മുട്ട് ഇടിക്കുകയാണ്. ഇതോടെ ആരാധകരുടെ ഇഷ്ട ടീമുകളില്‍ പലതും പ്ലേ ഓഫ് കാണാതെ പുറത്താവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതില്‍ ആരാധകരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 13 മത്സരത്തില്‍ നിന്ന് 7 ജയവും അഞ്ച് തോല്‍വിയും ഒരു ജയവും ഉള്‍പ്പെടെ 15 പോയിന്റോടെ സിഎസ്‌കെ രണ്ടാം സ്ഥാനത്താണ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്താവാന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം. സിഎസ്‌കെയുടെ പ്ലേ ഓഫ് സീറ്റിന് ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ms dhoni, csk

ഒരു മത്സരമാണ് സിഎസ്‌കെയ്ക്ക് ശേഷിക്കുന്നത്. അത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. ഈ മത്സരത്തില്‍ ജയിച്ചാല്‍ 14 മത്സരത്തില്‍ നിന്ന് 17 പോയിന്റോടെ അനായാസം സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താനാവും. എന്നാല്‍ ഡല്‍ഹിയോട് തോല്‍ക്കേണ്ട സാഹചര്യം വന്നാലോ മത്സരം ഉപേക്ഷിക്കുകയോ പോയിന്റ് പങ്കിടേണ്ടയോ സാഹചര്യം വന്നാല്‍ സിഎസ്‌കെയ്ക്കത് കടുത്ത തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

സിഎസ്‌കെയുടെ തോല്‍വി ഏറ്റവും ഗുണം ചെയ്യുന്നത് ആര്‍സിബിക്കാണ്. 12 മത്സരത്തില്‍ നിന്ന് ആറ് ജയം ഉള്‍പ്പെടെ 12 പോയിന്റോടെ ആര്‍സിബി അഞ്ചാം സ്ഥാനത്തുണ്ട്. സിഎസ്‌കെ തോല്‍ക്കുകയും അവസാന രണ്ട് മത്സരങ്ങളും ആര്‍സിബി ജയിക്കുകയും ചെയ്താല്‍ സിഎസ്‌കെയെ മറികടന്ന് ആര്‍സിബിക്ക് പ്ലേ ഓഫിലേക്കെത്താനുള്ള അവസരമൊരുങ്ങും. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് ഡല്‍ഹിക്കെതിരായ മത്സരം ജീവന്‍ മരണ പോരാട്ടമാണ്.

ഡല്‍ഹിയുടെ തട്ടകത്തിലാണ് മത്സരമെന്നത് സിഎസ്‌കെയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന കാര്യമാണ്. ധോണിക്കും സംഘത്തിനും പ്രധാന പ്രശ്‌നം ബാറ്റിങ്ങില്‍ തന്നെയാണ്. ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക് വാദ് എന്നിവരുടെ പ്രകടനം സിഎസ്‌കെയ്ക്ക് നട്ടെല്ലാണ്. ഇരുവരും ഫ്‌ളോപ്പായാല്‍ സിഎസ്‌കെയുടെ വെടിതീര്‍ന്ന അവസ്ഥ. അജിന്‍ക്യ രഹാനെക്ക് തുടക്കത്തിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല.

അമ്പാട്ടി റായിഡു മധ്യനിരയില്‍ ദുരന്തമായി മാറുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തെ തിരികെ കൊണ്ടുവന്നത് ടീമിന് ബാധ്യതയായി മാറുന്നു. ശിവം ദുബെ തകര്‍ത്തടിക്കുന്നത് സിഎസ്‌കെയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ബാറ്റിങ് നിരക്ക് ഒന്നടങ്കം മികച്ചൊരു പ്രകടനത്തിലേക്കുയരാന്‍ സാധിക്കുന്നില്ല. രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവരും ബാറ്റുകൊണ്ട് കൂടുതല്‍ തിളങ്ങേണ്ടിയിരിക്കുന്നു.

ms dhoni, csk

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈയില്‍ തോറ്റതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഈ മത്സരത്തിലും തോല്‍വിക്ക് കാരണമായത്. ഡല്‍ഹി ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ്. അതുകൊണ്ട് തന്നെ രണ്ടും കല്‍പ്പിച്ച് ഡല്‍ഹി തല്ലിത്തകര്‍ത്താന്‍ സിഎസ്‌കെയ്ക്ക് പിടിച്ചുകെട്ടുക എളുപ്പമായിരിക്കില്ല.

ഇത്തവണ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും മികച്ച താരങ്ങളുടെ നിരയാണ് ഡല്‍ഹി. ഡേവിഡ് വാര്‍ണര്‍, ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം വമ്പനടിക്കാരായുണ്ട്. ആരെങ്കിലും ഒരാള്‍ ഫോമിലേക്കെത്തിയാല്‍ പോലും സിഎസ്‌കെയുടെ വഴിമുടക്കാനായേക്കും. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സിഎസ്‌കെ ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാനായില്ലെങ്കില്‍ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ മടങ്ങുമെന്നുറപ്പ്.

എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയില്‍ എല്ലാവരും സിഎസ്‌കെയുടെ കിരീടനേട്ടം ആഗ്രഹിക്കുന്നു. എന്നാല്‍ ഇത്തവണ ദൗര്‍ഭാഗ്യം വേട്ടയാടി കിരീടമില്ലാതെ സിഎസ്‌കെയ്ക്ക് മടങ്ങേണ്ടി വരുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, May 16, 2023, 7:43 [IST]
Other articles published on May 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+