For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചെന്നൈ ചാംപ്യന്‍മാരായത് വെറുതെയല്ല! ഇതാ മൂന്ന് കാരണങ്ങള്‍

ഐപിഎല്ലില്‍ വീണ്ടുമൊരു കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ത്രില്ലിങ് ഫൈനലില്‍ കഴിഞ്ഞ തവണത്തെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തായിരുന്നു സിഎസ്‌കെ അഞ്ചാം തവണയും കപ്പില്‍ മുത്തമിട്ടത്. ഇതോടെ അഞ്ചു ഐപിഎല്‍ ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും സിഎസ്കെ എത്തിയിരുന്നു.

മഴ രസംകൊല്ലിയായ കലാശപ്പോരില്‍ മഴ നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. അവസാന രണ്ടു ബോളില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ ഓരോ സിക്‌സറും ഫോറുമടിച്ച് രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്കു ത്രില്ലിങ് വിജയവും ഒപ്പം വീണ്ടുമൊരു ഐപിഎല്‍ ട്രോഫിയും സമ്മാനിക്കുകയയിരുന്നു. എന്താണ് സിഎസ്‌കെയെ അഞ്ചാം കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്? മൂന്നു കാരണങ്ങളെക്കുറിച്ചറിയാം.

CSK

പേസ് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് സിഎസ്‌കെയുടെ കുതിപ്പിനു പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. പ്രത്യേകിച്ചും ശ്രീലങ്കന്‍ സെന്‍സേഷന്‍ മതീശ പതിരാന പ്രത്യേകം ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഡെത്ത് ഓവറുകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ജൂനിയര്‍ മലിങ്കയെന്നറിയപ്പെടുന്ന താരം കാഴ്ചവച്ചവച്ചത്. റണ്‍സ് വാരിക്കോരി നല്‍കിയെങ്കിലും വിക്കറ്റുകളെടുത്ത് ഇന്ത്യന്‍ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയും തന്റെ റോള്‍ ഭംഗിയാക്കി.

തുഷാറും പതിരാനയും ചേര്‍ന്നു പങ്കിട്ടത് 41 വിക്കറ്റുകളാണ്. 16 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളുമായി സിഎസ്‌കെയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനയി തുഷാര്‍ മാറി. പതിരാനയാവട്ടെ 12 മല്‍സരങ്ങളില്‍ നിന്നും നേടിയത് 19 വിക്കറ്റുകളാണ്. പരിക്കുകാരണം ആറു മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും തിരിച്ചുവന്ന ശേഷം ദീപക് ചാഹറും മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ ക്വാളിഫയറില്‍ രണ്ടു നിര്‍ണായക വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. 10 കളിയില്‍ നിന്നും 13 വിക്കറ്റുകളാണ് ചാഹര്‍ നേടിയത്.

ഓപ്പണിങ് ജോടികളായ റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ എന്നിവരുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ചെന്നൈയുടെ മറ്റൊരു വിജയരഹസ്യം. സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ഇവര്‍ ടീമിനു ശക്തമായ അടിത്തറ നല്‍കിയിരുന്നു. ഇതു പിന്നീട് ക്രീസിലെത്തുന്ന മറ്റു താരങ്ങള്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. 14 ഇന്നിങ്‌സുകളില്‍ നിന്നും കോണ്‍വേ- റുതുരാജ് സഖ്യം അടിച്ചെടുത്തത് 775 റണ്‍സാണ്.

RUTURAJ- CONWAY

ഇത്തവണ ഏറ്റവുമധികം റണ്‍സെടുത്ത ഓപ്പണിങ് ജോടികളും ഇവര്‍ തന്നെ. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളും നാലു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളുമുണ്ടാക്കാനും ഈ സഖ്യത്തിനായിരുന്നു. സീസണില്‍ സിഎസ്‌കെ നേടിയ ആകെ റണ്‍സിന്റെ ഭൂരിഭാഗവം കോണ്‍വേ, റുതുരാജ് എന്നിവരുടെ ബാറ്റില്‍ നിന്നായിരുന്നു. 672 റണ്‍സോടെ കോണ്‍വേ ടീമിന്റെ ടോപ്‌സ്കോററായപ്പോള്‍ റുതുരാജ് 590 റണ്‍സുമായി രണ്ടാമതുമെത്തി.

ചെന്നൈയുടെ വിജയത്തിനു പിന്നിലെ മറ്റൊരു കാരണം ഓരോ താരങ്ങള്‍ക്കും അവരുടെ റോളുകളില്‍ വ്യക്തത നല്‍കിയതും തുടര്‍ച്ചയായി കളിക്കാര്‍ക്കു അവസരം നല്‍കിയതുമാണ്. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ശിവം ദുബെ. നേരത്തേ കളിച്ച മറ്റു രണ്ടു ഫ്രാഞ്ചൈസികളിലും ഫ്‌ളോപ്പായ അദ്ദേഹത്തെ സിഎസ്‌കെ സൂപ്പര്‍ താരമാക്കി മാറ്റിയെടുക്കുകയായിരുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുകയെന്നതായിരുന്നു ദുബെയുടെ റോള്‍. താരം അതു ഭംഗിയായി നിറവേറ്റുകയും ചെയ്തു.

33 സിക്‌സറുകളാണ് സീസണില്‍ ദുബെ വാരിക്കൂട്ടിയത്. റുതുരാജും കോണ്‍വേയും കഴിഞ്ഞാല്‍ സിഎസ്‌കെയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയത് ദുബെയായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 158.33 സ്‌ട്രൈക്ക് റേറ്റോടെ 418 റണ്‍സാണ് താരം നേടിയത്. ദുബെ മാത്രമല്ല അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു തുടങ്ങി ടീമിലെ എല്ലാവര്‍ക്കും കൃത്യമായ റോളുകള്‍ സിഎസ്‌കെ നല്‍കിയിരുന്നു.

ചില മല്‍സരങ്ങളില്‍ ഇവര്‍ ഫ്‌ളോപ്പായെങ്കിലും സിഎസ്‌കെ കൈവിട്ടില്ല. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി അവര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനുള്ള ആത്മവിശ്വാസം സിഎസ്‌കെ നല്‍കുകയും ചെയ്തു. ഇതു ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് താരങ്ങള്‍ക്കുള്ള ആശങ്കയും ഒഴിവാക്കുകയായിരുന്നു.

Story first published: Tuesday, May 30, 2023, 18:01 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+