For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അര്‍ജുന്‍ 'സൂപ്പറല്ല'! മുംബൈക്കായി കളിച്ചത് ഒരു കാരണത്താല്‍-പാക് താരം പറയുന്നു

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഐപിഎല്‍ അരങ്ങേറ്റം ഈ സീസണിലൂടെ കണ്ടു. മൂന്ന് വര്‍ഷത്തോളം മുംബൈ ഇന്ത്യന്‍സിനൊപ്പം തുടര്‍ന്ന ശേഷമാണ് താരത്തിന് അവസരം ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്ന താരമാണ് അര്‍ജുന്‍.

എന്നാല്‍ ഈ സമ്മര്‍ദ്ദത്തെ മറികടന്ന് ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ജുന് സാധിക്കുന്നുണ്ട്. ഇടം കൈയന്‍ പേസറായ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി കരിയറിലെ ആദ്യ ഐപിഎല്‍ വിക്കറ്റ് നേട്ടവും സ്വന്തമാക്കി. അര്‍ജുന് മികച്ച പ്രകടനം തുടക്കം ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയാണ് എല്ലാവര്‍ക്കമുള്ളത്. എന്നാല്‍ അര്‍ജുന്‍ വാഴ്ത്തപ്പെടുന്ന അത്ര മികവുള്ള താരമല്ലെന്നാണ് മുന്‍ പാക് നായകന്‍ പറയുന്നത്.

arjun tendulkar

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയിലല്ലാതെ കളിക്കാരനെന്ന നിലയില്‍ സച്ചിനുമായി ഒരു കാലത്തും അര്‍ജുനെ താരതമ്യം ചെയ്യാനാവില്ലെന്നാണ് മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ് പറയുന്നത്. ഓള്‍റൗണ്ടറായതിനാലാണ് മുംബൈ അര്‍ജുന് അവസരം നല്‍കിയതെന്നും ബാറ്റ്‌സ്മാനെന്ന നിലയില്‍ അര്‍ജുന് അവസരം ലഭിക്കില്ലെന്നും റാഷിദ് പറയുന്നു.

'സഹീര്‍ ഖാന്‍, വസിം അക്രം, ആശിഷ് നെഹ്‌റ എന്നിവരുടെയെല്ലാം ബൗളിങ് അര്‍ജുന്‍ ഒരുപാട് കണ്ടിരിക്കണം. സച്ചിനെതിരേ നിരവധി പന്തുകളെറിയാനുള്ള അവസരവും അവന് ലഭിച്ചിട്ടുണ്ടാവണം. സച്ചിന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റ് താരങ്ങളെല്ലാം അതിന് താഴെയായാണ് കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാവണം ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ചിന്തിക്കാതെ ബൗളറായി അര്‍ജുന്‍ മാറാന്‍ കാരണം.

അര്‍ജുന്‍ മുംബൈക്കായി കളിക്കാന്‍ കാരണം അവന്‍ ഓള്‍റൗണ്ടറായതിനാലാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണെങ്കില്‍ അര്‍ജുനെ ഒരിക്കലും മുംബൈ കളിപ്പിക്കില്ല'-റാഷിദ് പറഞ്ഞു. സച്ചിന്‍ ഇതിഹാസ ബാറ്റ്‌സ്മാനായി പേരെടുത്തപ്പോള്‍ ബൗളറെന്ന നിലയിലാണ് അര്‍ജുന്‍ വളരാന്‍ ആഗ്രഹിച്ചത്. സച്ചിനെക്കാളും ഉയരക്കൂടുതല്‍ അര്‍ജുനുണ്ട്. എന്നാല്‍ ഇതിനൊത്ത പേസ് താരത്തിന് കണ്ടെത്താനാവുന്നില്ല.

ഹൈദരാബാദിനെതിരായ മത്സരത്തിലെ അര്‍ജുന്റെ ബൗളിങ് പ്രകടനം മികച്ചതായിരുന്നു. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാന്‍ അര്‍ജുന് സാധിച്ചിരുന്നു. എന്നാല്‍ അര്‍ജുന്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീ തുറന്ന് പറഞ്ഞിരുന്നു. 'ഹൈദരാബാദിനെതിരേ ഡെത്ത് ഓവറിലെ സമ്മര്‍ദ്ദം നന്നായി മറികടക്കാന്‍ അര്‍ജുനായി.

4-5 റണ്‍സാണ് അവന്‍ ആകെ വിട്ടുകൊടുത്തത്. ഡെത്ത് ഓവറില്‍ കൂടുതല്‍ പന്തെറിഞ്ഞ് അനുഭവസമ്പത്തുണ്ടാക്കുകയാണ് അര്‍ജുന്‍ ചെയ്യേണ്ടത്. വൈഡ് ലൈന്‍ യോര്‍ക്കറുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അര്‍ജുന് സാധിക്കുന്നുണ്ട്. കൂടുതല്‍ അനുഭവസമ്പത്തുണ്ടാക്കി വളരാനാണ് അര്‍ജുന്‍ ശ്രമിക്കേണ്ടത്. യോര്‍ക്കറുകള്‍ കൂടുതല്‍ കൃത്യതയോടെ എറിയാന്‍ പരിശീലനം നടത്തുക'-ബ്രെറ്റ് ലീ പറഞ്ഞു.

sachin tendulkar, arjun tendulkar

അര്‍ജുനെ വരുന്ന മത്സരങ്ങളിലും മുംബൈ പ്ലേയിങ് 11ല്‍ നിലനിര്‍ത്തിയേക്കും. ന്യൂബോളില്‍ മികച്ച ലൈനും ലെങ്തും സ്വിങ്ങും അര്‍ജുനുണ്ട്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരേ പന്തെറിയാന്‍ അര്‍ജുന് അധികം അവസരം ലഭിച്ചില്ല. വിരാട് കോലി, ഫഫ് ഡുപ്ലെസിസ് തുടങ്ങിയ പല വമ്പന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും പന്തെറിഞ്ഞ് അര്‍ജുന് മികവ് തെളിയിക്കേണ്ടതായുണ്ട്.

അര്‍ജുന്റെ പ്രധാന പ്രശ്‌നമായി എല്ലാവരും ചൂണ്ടിക്കാട്ടുന്ന ബൗളിങ്ങിലെ വേഗമാണ്. 130ല്‍ താഴെയാണ് അര്‍ജുന്റെ ശരാശരി വേഗം. പേസറെന്ന നിലയില്‍ അര്‍ജുന് ഈ വേഗംകൊണ്ട് മുന്നേറാനാവില്ല. 135ന് മുകളിലേക്കെങ്കിലും എറിയാന്‍ യുവതാരത്തിന് സാധിക്കണം. അര്‍ജുന്റെ റണ്ണപ്പ് മികച്ചതാണെങ്കിലും പ്രതീക്ഷക്കൊത്ത വേഗം ലഭിക്കുന്നില്ല. വരുന്ന മത്സരങ്ങളിലൂടെ അര്‍ജുന്‍ ശ്രദ്ധിക്കേണ്ടത് വേഗം മെച്ചപ്പെടുത്താനാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

Story first published: Saturday, April 22, 2023, 7:47 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+