Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റെയില്‍വേ ക്ലാര്‍ക്ക്, ഇപ്പോള്‍ ഹൈദരാബാദ് താരം! ആരാണ് ഉപേന്ദ്ര യാദവ്?

1

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇതുവരെയുള്ള റെക്കോഡ് ലേലത്തുക തകര്‍ക്കുന്ന ചില കരാറുകളാണ് ഇത്തവണയുണ്ടായത്. സാം കറെന്‍ 18.5 കോടിക്കാണ് പഞ്ചാബ് കിങ്‌സിലെത്തിയത്.

ഇത്തവണ പല യുവ ഇന്ത്യന്‍ താരങ്ങള്‍ക്കും ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായി. പല യുവതാരങ്ങള്‍ക്കും ഇത്തവണ കന്നി വിളിയെത്തി. അതിലൊരാഴാണ് ഉത്തര്‍ പ്രദേശുകാരനായ ഉപേന്ദ്ര സിങ്. 25 ലക്ഷം രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഉപേന്ദ്ര സിങ്ങിനെ ടീമിലെത്തിച്ചത്.

2019ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെതിരേ 41 പന്തില്‍ 70 റണ്‍സ് നേടി ഉപേന്ദ്ര തിളങ്ങിയിരുന്നു. നാല് ഫോറും 5 സിക്‌സും ഉള്‍പ്പെടെയുള്ള ഗംഭീര ഇന്നിങ്‌സായിരുന്നു അത്. വിക്കറ്റ് കീപ്പറായ താരത്തിന് 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.

മുംബൈ ഇന്ത്യന്‍സ് താരത്തിന് ആദ്യം 20 ലക്ഷം ലേലത്തില്‍ വിളിച്ചെങ്കിലും അഞ്ച് ലക്ഷം കൂടി ഉയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ ടീമിലെത്തിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഹൈദരാബാദിന് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് ഉപേന്ദ്ര.

എന്നാല്‍ പ്ലേയിങ് 11 ഉപേന്ദ്രക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ദക്ഷിണാഫ്രിക്കയുടെ ഹെന്‍ റിച്ച് ക്ലാസനെ 5.25 കോടിക്കും കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സിനെ 1.5 കോടിക്കും വിക്കറ്റ് കീപ്പര്‍മാരായി ഹൈദരാബാദ് ഒപ്പം കൂട്ടിയിട്ടുണ്ട്.

1

ഉത്തര്‍ പ്രദേശിലെ റിട്ടേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ദെവാന്‍ സിങ് യാദവിന്റെ മകനാണ് ഉപേന്ദ്ര യാദവ്. തന്റെ ക്രിക്കറ്റിലെ വളര്‍ച്ചക്ക് സഹോദരന്‍ വരുണ്‍ യാദവിനാണ് ഉപേന്ദ്ര നന്ദി പറയുന്നത്. 'എന്റെ സഹോദരനാണ് ക്രിക്കറ്റ് താരമാവുകയെന്ന എന്റെ സ്വപ്‌നത്തിന് പിന്തുണ നല്‍കിയത്.

എപ്പോഴും എന്റെ കൂടെയിരിക്കുകയും പിന്തുണ നല്‍കുകയും ആത്മവിശ്വാസം നല്‍കുകയും മുന്നോട്ട് നയിക്കുകയും ചെയ്തു. എന്റെ ലക്ഷ്യത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ ലഭിക്കാന്‍ കാരണം. സണ്‍റൈസേഴ്‌സ് ടീമിന്റെ ഒപ്പം എത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു'- ഉപേന്ദ്ര പറഞ്ഞു.

സയന്‍സില്‍ ബിരുദമുള്ള ഉപേന്ദ്ര 2017ല്‍ റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2016ലായിരുന്നു താരത്തിന്റെ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. 31 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1309 റണ്‍സും 30 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 931 റണ്‍സും 30 ടി20യില്‍ നിന്ന് 646 റണ്‍സും യുവതാരത്തിന്റെ പേരിലുണ്ട്.

Story first published: Monday, December 26, 2022, 10:09 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+