Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലിക്ക് ഇടികിട്ടാത്തത് ഭാഗ്യം, നവീന്‍ ചില്ലറക്കാരനല്ല! ലഖ്‌നൗ പേസറെക്കുറിച്ച് അറിയാം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്-ആര്‍സിബി പോരാട്ടത്തിന് ശേഷം അപ്രതീക്ഷിത സംഭവങ്ങളാണ് മൈതാനത്ത് കണ്ടത്. മത്സരത്തിലുടെനീളം അമിത ആക്രമണോത്സകത കാട്ടിയ ആര്‍സിബി നായകന്‍ വിരാട് കോലിക്കെതിരേ ലഖ്‌നൗ താരങ്ങള്‍ മത്സരത്തിന് ശേഷം രംഗത്തെത്തിയതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആവേശകരമായ മത്സരത്തില്‍ ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്താന്‍ ആര്‍സിബിക്കായി.

സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആര്‍സിബിയെ ബംഗളൂരുവില്‍ തോല്‍പ്പിക്കാന്‍ ലഖ്‌നൗവിനായിരുന്നു. അതുകൊണ്ട് തന്നെ ലഖ്‌നൗവിനെ അവരുടെ മടയില്‍ തോല്‍പ്പിച്ചത് കോലിക്കും സംഘത്തിനും മധുര പ്രതികാരമാണ്. മത്സരത്തിനിടെ ലഖ്‌നൗ പേസര്‍ നവീന്‍ ഉല്‍ ഹഖിനെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ കോലി ശ്രമിച്ചിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ നവീനായിരുന്നു.

naveen ul haq, virat kohli

ഇതിന്റെ കലിപ്പ് നവീന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴാണ് കോലി തീര്‍ത്തത്. എന്നാല്‍ സൂപ്പര്‍ താരമെന്ന യാതൊരു വിലയും നല്‍കാതെ ശക്തമായ ഭാഷയില്‍ നവീന്‍ തിരിച്ചടിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം കോലിക്ക് ഹസ്തദാനം നല്‍കിയപ്പോഴും നവീന്‍ തന്റെ അമര്‍ഷം തുറന്നുകാട്ടി. കോലി ഉടക്കിയ നവീന്‍ ഉല്‍ ഹഖ് ആള് ചില്ലറക്കാരനല്ലെന്നതാണ് സത്യം. ഏത് വമ്പനോടും കൊമ്പുകോര്‍ക്കാന്‍ താരത്തിന് മടിയില്ല.

കോലി സ്ലെഡ്ജ് ചെയ്യാന്‍ പോയത് ആളറിഞ്ഞുവേണമെന്നും അടികിട്ടാതിരുന്നത് ഭാഗ്യമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ പേസറായ നവീന്‍ പൊതുവേ ശാന്തനായ താരമാണെങ്കിലും ഉടക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കാത്ത സ്വഭാവക്കാരനാണ്. തന്റെ നേരെ വന്നാല്‍ അതേ രീതിയില്‍ താരം തിരച്ചടിക്കും. കോലി സാധാരണക്കാരനായ താരമെന്ന നിലയില്‍ സ്ലെഡ്ജിങ്ങിന് മുതിര്‍ന്നത് നവീനെക്കുറിച്ച് അറിയാത്തതിനാലാണെന്നതാണ് സത്യം.

ഈ സീസണിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നവീന്‍. 50 ലക്ഷം രൂപക്ക് ലഖ്‌നൗ വാങ്ങിയ നവീന്‍ രാജസ്ഥാനെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിച്ച അഫ്ഗാന്‍ നിരയില്‍ നവീന്‍ ഉല്‍ ഹഖുണ്ടായിരുന്നു. നാല് ഓവറില്‍ 59 റണ്‍സാണ് നവീന്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല. ഇതിന്റെ കലിപ്പ് ഇന്ത്യന്‍ താരങ്ങളോട് നവീനുണ്ടാവുമെന്നുറപ്പ്.

naveen ul haq

17ാം വയസില്‍ അഫ്ഗാനായി ഏകദിന അരങ്ങേറ്റം കുറിച്ച താരമാണ് നവീന്‍. ജസ്പ്രീത് ബുറയോട് സമാനമായ ബൗളിങ് ആക്ഷനാണ് നവീന്റേത്. ഇതാണ് താരത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഈ സീസണിലെ ഐപിഎല്ലില്‍ നന്നായി പന്തെറിയാന്‍ ഇതുവരെ നവീനായിട്ടുണ്ട്. പ്രധാവനമായും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നവനാണ് നവീന്‍. അതിവേഗ ബൗളറല്ലെങ്കിലും ബാറ്റ്‌സ്മാനെ കുഴപ്പിക്കാന്‍ സാധിക്കുന്നു.

നേരത്തെയും നവീനോട് പലരും ഉടക്കിയിട്ടുണ്ട്. അവര്‍ക്കെല്ലാം കടുത്ത മറുപടി നല്‍കാനും നവീന് സാധിച്ചിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഷാഹിദ് അഫ്രീദിയുമായി നവീന്‍ ഉടക്കിയിരുന്നു. തന്റെ നേരെ വന്നാല്‍ സീനിയര്‍ താരമെന്ന യാതൊരു ബഹുമാനവും നല്‍കാത്ത താരമാണ് നവീനെന്ന് പറയാം. അന്ന് അഫ്രീദിയുമായി കൈയാങ്കളിയോളം കാര്യങ്ങളെത്തിയിരുന്നു.

പാകിസ്താന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് അമീറുമായും നവീന്‍ ഉടക്കിയിട്ടുണ്ട്. കോലി യുവതാരമെന്ന നിലയില്‍ തിരിച്ച് പ്രതികരിക്കില്ലെന്ന് കരുതിയാണ് നവീനെ സ്ലെഡ്ജ് ചെയ്തത്. എന്നാല്‍ കോലിക്ക് ആളുമാറിപ്പോയി. നവീന്‍ ദേഷ്യത്തില്‍ കോലിയോടൊപ്പം നില്‍ക്കുന്നവനാണ്. ഹസ്തദാനം നല്‍കുമ്പോള്‍ കോലിയുടെ കൈപിടിച്ച് വിരല്‍ച്ചൂണ്ടി സംസാരിക്കാന്‍ നവീന്‍ മടിച്ചില്ല. കോലി സൂപ്പര്‍ താരമാണെന്ന പരിഗണനയൊന്നും നവീന്‍ നല്‍കിയില്ല.

എന്തായാലും കോലിയുടെ വായടപ്പിച്ചാണ് നവീന്‍ കളം വിട്ടത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് കോലിയെ ബഹുമാനിക്കേണ്ടത് ടീമില്‍ തുടരേണ്ടതിനാല്‍ അത്യാവശ്യമാണ്. എന്നാല്‍ വിദേശ താരങ്ങള്‍ക്ക് ഈ പ്രശ്‌നമില്ല. അതുകൊണ്ട് തന്നെ കോലി ആളറിഞ്ഞ് സ്ലെഡ്ജ് ചെയ്യുന്നത് നന്നായിരിക്കും. അല്ലാത്ത പക്ഷം ഇതിഹാസ താരത്തിന് വീണ്ടും സ്വഭാവംകൊണ്ട് നാണംകെടേണ്ടി വരും.

Story first published: Tuesday, May 2, 2023, 7:42 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+