ഐപിഎല്ലിന്റെ ഈ സീസണില്‍ അംപയര്‍മാരുടെ ചില വിവാദ തീരുമാനങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോഴുയരുന്നത്. പ്രത്യേകിച്ചും നോ ബോളിന്റെ കാര്യത്തിലാണ് ഏറ്റവുമധികം അബദ്ധങ്ങള്‍ സംഭവിച്ചിരിക്കുന്നത്. തേര്‍ഡ് അംപയര്‍മാര്‍ക്കു നോ ബോളിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളതെന്നു ഇതുവരെ നടന്ന മല്‍സരങ്ങളിലെ ചില തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. അംപയറിങിലെ ഈ പിഴവുകളെ ചോദ്യം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുനാഫ് പട്ടേല്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള കഴിഞ്ഞ മല്‍സരത്തിലെ നോ ബോളിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരത്തിലെ ഫെയര്‍ ഡെലിവെറിയുടെയും ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മുനാഫ് പട്ടേല്‍ അംപയറിങിനെതിരേ രംഗത്തു വന്നത്. ഇതില്‍ ഏതാണ് നോ ബോള്‍, ഏതാണ് യെസ് ബോള്‍ എന്നായിരുന്നു ഫോട്ടോയ്ക്ക് മുനാഫ് നല്‍കിയ ക്യാപ്ഷന്‍.

ലഖ്‌നൗവിനെതിരേ ഹൈദരാബാദ് താരം അബ്ദുള്‍ സമദിനെതിരേയുള്ള ബോള്‍ താരത്തിന്റെ അരക്കെട്ടിനും സ്റ്റംപുകള്‍ക്കും മുകളിലൂടെയായിരുന്നു പോയതന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ അതു നോ ബോള്‍ നല്‍കിയില്ല. എന്നാല്‍ ഡിസിക്കതെതിരേ പഞ്ചാബ് താരം ഇഷാന്‍ കിഷന്റെ ബോള്‍ അരക്കെട്ടിന് അല്‍പ്പം മാത്രം മുകളിലായിരുന്നു.
മാത്രമല്ല ബോള്‍ താഴ്ന്നുവന്ന് സ്റ്റംപുകളിലെ ബെയ്ല്‍സിനു മേല്‍ പതിക്കുമെന്നും ബോള്‍ ട്രാക്കിങില്‍ കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ ഇതു നോ ബോളാണെന്നായിരുന്നു വിധിച്ചത്. ഈ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡിയയിലെല്ലാം വലിയ വിമര്‍ശനങ്ങളുമുയരുന്നുണ്ട്.

Screenshot
നോ ബോളിനെക്കുറിച്ച് മുനാഫ് പട്ടേലിന്റെ ട്വീറ്റിനെ പിന്തുണച്ച് ക്രിക്കറ്റ് പ്രേമികളും രംഗത്തു വന്നിട്ടുണ്ട്. തേര്‍ഡ് അംപയര്‍ മദ്യപിച്ചിട്ടാണ് മല്‍സരങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതെന്നു തോന്നുന്നു. തേര്‍ഡ് അംപയര്‍മാരുടെ ഭാഗത്തു നിന്നും ഇത്രയുമധികം മോശം തീരുമാനങ്ങള്‍ ഒരു ഐപിഎല്ലിലും ഇതുവരെ കണ്ടിട്ടില്ല. മാത്രമല്ല മറ്റൊരു ലീഗുകളിലം കണ്ടിട്ടുമില്ല.
മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ യശസ്വി ജയ്‌സ്വാളിനെതിരേയുള്ള ഒരു വലിയ നോ ബോളിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ നിങ്ങള്‍ മറന്നു പോയിരിക്കുന്നു. മുനാഫ് ഭായ്, നിങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് വളരെ ശരിയാണ്. വൈഡ്, നോ ബോള്‍ ്എന്നിവയുടെ കാര്യത്തില്‍ അംപയര്‍മാര്‍ക്കു യഥാര്‍ഥ അടിസ്ഥാനപരമായ അറിവോ, മാര്‍ഗനിര്‍ദേശങ്ങളോ ഇല്ലെന്നുമാണ് തോന്നുന്നതെന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്.

Screenshot
ഐപിഎല്ലിലെ നോ ബോള്‍ തീരുമാനങ്ങള്‍ക്കെതിരേ ഓസ്‌ട്രേലിയയുടെ മുന്‍ താരവും കോച്ചുമായിരുന്ന ടോം മൂഡിയും ആഞ്ഞടിച്ചിട്ടുണ്ട്. ഫുള്‍ പിച്ച് നോ ബോളുകളെക്കുറിച്ചുളള വ്യാഖ്യാനം സ്ഥിരതയില്ലാത്തതായി മാറിയിരിക്കുകയാണ്. ഇതു ലളിതവും സാധ്യവുമായി പരിഹാസം ആവശ്യമുണ്ട്. ബോളിന്റെ പ്രൊജക്ട് ചെയ്ത പാത ബെയ്ല്‍സിന്റെ ഉയരത്തിന് മുകളിലൂടെ പോവുന്നതായി കാണുകയാണെങ്കില്‍ അതു നോ ബോളായി കണക്കാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.