For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിനെ രാജസ്ഥാന്‍ ഒഴിവാക്കുമോ? കൈവിട്ടാല്‍ എങ്ങോട്ട് പോവും? സാധ്യത ഇങ്ങനെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫിലേക്കുള്ള വഴി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇനി അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം രാജസ്ഥാന് വലിയ പ്രതീക്ഷ വേണ്ട. നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് ദയനീയമായി തോറ്റതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സീറ്റിലേക്കെത്തുക കടുപ്പമായത്. അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് നിരാശപ്പെടുത്തുകയായിരുന്നു.

രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതോടെ കൂടുതല്‍ വിമര്‍ശനം ഉയരുന്നത് നായകന്‍ സഞ്ജു സാംസണെതിരെയാണ്. സഞ്ജുവിന്റെ മണ്ടത്തരങ്ങളാണ് പല മത്സരങ്ങളിലും രാജസ്ഥാന് തിരിച്ചടിയായതെന്ന് പറയാം. ഈ സീസണോടെ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. ജോസ് ബട്‌ലറെ പുതിയ നായകനാക്കാനാണ് സാധ്യത കൂടുതല്‍.

sanju samson

അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരെയെല്ലാം ഒഴിവാക്കാന്‍ ധൈര്യം കാട്ടിയ രാജസ്ഥാന്‍ സഞ്ജുവിനെ പുറത്താക്കാനും മടികാട്ടിയേക്കില്ല. സഞ്ജുവിനെ രാജസ്ഥാന്‍ കൈവിട്ടുകളഞ്ഞാല്‍ താരം എങ്ങോട്ട് പോവും?. രാജസ്ഥാനിലൂടെ വളര്‍ന്ന താരമാണ് സഞ്ജു സാംസണ്‍. 2021ലെ മെഗാ ലേലത്തിന് മുമ്പ് താല്‍പര്യമുണ്ടെങ്കില്‍ ടീം വിട്ടുകൊള്ളാന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനോട് ആവിശ്യപ്പെട്ടതാണ്. എന്നാല്‍ ടീമില്‍ തുടരാനാണ് സഞ്ജു തീരുമാനിച്ചത്.

അതിന്റെ കാരണമായി സഞ്ജു പറഞ്ഞത് മറ്റൊരു ടീമിനൊപ്പം പോയാല്‍ ചിലപ്പോള്‍ കപ്പ് നേടാന്‍ സാധിച്ചേക്കും എന്നാല്‍ വളര്‍ന്ന രാജസ്ഥാനൊപ്പം കിരീടം നേടുന്നതിന്റെ സന്തോഷം വേറെയാണെന്നതിനാല്‍ രാജസ്ഥാനില്‍ തുടരുമെന്നാണ് സഞ്ജു പറഞ്ഞത്. എന്നാല്‍ സഞ്ജുവിനെ രാജസ്ഥാന്‍ ഒഴിവാക്കുന്ന നിലയിലേക്കെത്തിയാല്‍ താരം എങ്ങോട്ട് പോവും?. കൂടുതല്‍ സാധ്യത ഡല്‍ഹി ക്യാപിറ്റല്‍സിലേക്കാണ്.

നേരത്തെ സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ള ടീമാണ് ഡല്‍ഹി. അവര്‍ക്കൊപ്പം സെഞ്ച്വറി പ്രകടനമടക്കം കാഴ്ചവെച്ചിട്ടുണ്ട്. റിഷഭ് പന്ത് നായകനായുള്ള ഡല്‍ഹി ടീമിലേക്ക് സഞ്ജുവെത്തിയാല്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ സാധ്യത കൂടുതലാണ്. റിഷഭ്-സഞ്ജു കൂട്ടുകെട്ട് നേരത്തെ ഒന്നിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ വാങ്ങാന്‍ ഡല്‍ഹിക്കും താല്‍പര്യമുണ്ടാവും.

മോശം ഫോമിലുള്ള വിദേശ താരങ്ങളെ ഒഴിവാക്കി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. 14 കോടിയാണ് രാജസ്ഥാനില്‍ സഞ്ജുവിന്റെ പ്രതിഫലം. അതുകൊണ്ട് തന്നെ പുതിയതായി മറ്റൊരു ടീമിലേക്കെത്തുമ്പോള്‍ 10 കോടിക്ക് മുകളിലെങ്കിലും പ്രതിഫലം നല്‍കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഡല്‍ഹി ഇതിന് തയ്യാറായേക്കും. സഞ്ജുവിനും ഡല്‍ഹിക്കായി കളിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

sanju samson

സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ധോണിക്ക് ശേഷം സിഎസ്‌കെയ്ക്ക് മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ആവിശ്യമാണ്. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് സഞ്ജു. നേരത്തെ തന്നെ സിഎസ്‌കെ സഞ്ജുവില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിഎസ്‌കെയിലേക്കെത്തിയാല്‍ സഞ്ജുവിന്റെ കരിയറിനും അത് വലിയ ഊര്‍ജമായി മാറും.

താരത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് സിഎസ്‌കെ പോലൊരു വലിയ ടീമിനൊപ്പം കളിക്കേണ്ടത് അത്യാവശ്യമാണ്. നായകനെന്ന ഉത്തരവാദിത്തമേറ്റെടുത്ത് കളിച്ച് കപ്പടിപ്പിച്ച് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെ പോലൊരു ടീമിനൊപ്പം ചേരുന്നതാണ് സഞ്ജുവിന്റെ കരിയറിന് നല്ലത്.

മറ്റൊരു സാധ്യതാ ടീം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ്. ക്വിന്റന്‍ ഡീകോക്കില്‍ ലഖ്‌നൗ വലിയൊരു വിശ്വാസം കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ലഖ്‌നൗ സഞ്ജുവില്‍ താല്‍പര്യം കാട്ടാന്‍ സാധ്യത കൂടുതലാണ്. ഗൗതം ഗംഭീറിനും താല്‍പര്യമുള്ള താരമാണ് സഞ്ജു. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗവിന് ഉപ നായകസ്ഥാനത്തേക്കും സഞ്ജുവിനെ പരിഗണിക്കാം. രാജസ്ഥാന്‍ ഒഴിവാക്കിയാല്‍ ഈ മൂന്ന് ടീമുകള്‍ സഞ്ജുവില്‍ കൂടുതല്‍ താല്‍പര്യം കാട്ടുമെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, May 16, 2023, 12:46 [IST]
Other articles published on May 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+