Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രാജസ്ഥാന്‍ എവിടെ മാറണം? സഞ്ജുവിനെ വിശ്വസിക്കരുത്- ഈ മാറ്റം വന്നാല്‍ പൊളിക്കും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. അനായാസം പ്ലേ ഓഫിലേക്കെത്തുമെന്ന് തോന്നിച്ച ടീമാണ് രാജസ്ഥാനെങ്കിലും രണ്ടാം പാദ മത്സരങ്ങളില്‍ തകര്‍ന്നടിഞ്ഞതോടെ പ്ലേ ഓഫ് എന്ന സ്വപ്‌നം രാജസ്ഥാന് മറക്കേണ്ടി വന്നു. അവസാന സീസണിലെ റണ്ണറപ്പുകളായിരുന്നു രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവേണ്ടി വന്നു.

ഇത്തവണ രാജസ്ഥാനെ പിന്നോട്ടടിച്ച കാരണങ്ങള്‍ പലതാണ്. അവസാന സീസണില്‍ റെക്കോഡ് പ്രകടനം നടത്തിയ ജോസ് ബട്‌ലര്‍ ഇത്തവണ അഞ്ച് തവണ ഡെക്കായത് രാജസ്ഥാന്റെ പിന്നോട്ടിറക്കത്തിന് കാരണമായി. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും ശക്തമായ താരനിരയുണ്ടെങ്കിലും ടീം മാനേജ്‌മെന്റിന്റെ ചില അനാവശ്യ പരീക്ഷണങ്ങള്‍ ഇത്തവണ രാജസ്ഥാനെ തോല്‍പ്പിച്ച കാരണമായി പറയാം.

sanju samson

നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ചില മണ്ടന്‍ തീരുമാനങ്ങളും രാജസ്ഥാന്റെ തകര്‍ച്ചക്ക് കാരണമായെന്ന് പറയാം. അടുത്ത സീസണില്‍ രാജസ്ഥാന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയെന്നതാണ്. സഞ്ജുവിനെ നായകനാക്കി കപ്പടിക്കുക രാജസ്ഥാനെ സംബന്ധിച്ച് അതിമോഹമാണ്.

ഈ സീസണില്‍ ഒന്നിലധികം മത്സരങ്ങള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകൊണ്ട് രാജസ്ഥാന്‍ തോറ്റു. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ ക്യാപ്റ്റന്‍സി സഞ്ജുവിന്റെ ബാറ്റിങ്ങിനെയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് ടീമിന് നല്ലത്. അതിനായി രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ജോസ് ബട്‌ലറെ നായകനാക്കണം.

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ്. ക്യാപ്റ്റന്റെ സമ്മര്‍ദ്ദം ബട്‌ലറെ കാര്യമായി ബാധിക്കില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. സഞ്ജുവിനെക്കാള്‍ നന്നായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ബട്‌ലര്‍ക്കാവും. സഞ്ജുവിന്റെ നായക മികവിനെ എതിരാളികള്‍ അധികം ഭയക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരമായ ജോസ് ബട്‌ലര്‍ ക്യാപ്റ്റനാവുന്നത് എതിരാളികള്‍ക്ക് മാനസിക ഭയം സൃഷ്ടിക്കുന്നതാണ്.

അതുകൊണ്ട് തന്നെ രാജസ്ഥാന്‍ ബട്‌ലറെ നായകനാക്കി വേണം അടുത്ത സീസണില്‍ ഇറങ്ങേണ്ടത്. സഞ്ജുവിനെ മൂന്നാം നമ്പറില്‍ സ്ഥിരം ബാറ്റ്‌സ്മാനായി കളിപ്പിക്കണം. ബാറ്റിങ് പൊസിഷന്‍ മാറ്റാതെ വിക്കറ്റ് നഷ്ടമാവാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയും ഡെത്തോവറുകളില്‍ ആഞ്ഞടിച്ച് റണ്‍സുയര്‍ത്തുകയെന്ന ഉത്തരവാദിത്തവും സഞ്ജുവിന് നല്‍കണം. ബാറ്റ്‌സ്മാനായി സഞ്ജുവിനെ നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്.

jos buttler

രാജസ്ഥാന്‍ മറ്റൊരു പ്രധാന അഴിച്ചുപണി വേണ്ടത് ബൗളിങ് നിരയിലാണ്. ട്രന്റ് ബോള്‍ട്ടിനെ നിലനിര്‍ത്തി പേസ് നിരയിലേക്ക് മികച്ച താരങ്ങളെ രാജസ്ഥാന്‍ എത്തിക്കേണ്ടിയിരിക്കുന്നു. സന്ദീപ് ശര്‍മ, നവദീപ് സൈനി എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കണം. മികച്ച പേസര്‍മാരെ ടീമിലേക്കെത്തിക്കാന്‍ രാജസ്ഥാന് സാധിക്കണം. സീനിയര്‍ പേസര്‍മാരെ മാത്രമല്ല യുവ പേസര്‍മാരെ വളര്‍ത്താനും രാജസ്ഥാന്‍ ശ്രമിക്കേണ്ടതായുണ്ട്.

ഓള്‍റൗണ്ടര്‍മാരില്‍ മാറ്റം വേണം. ആര്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ മാത്രമാണ് രാജസ്ഥാനിലെ ഓള്‍റൗണ്ടര്‍മാര്‍. ആകാശ് വശിഷ്ട്, അബ്ദുല്‍ പിഎ എന്നിവരുടെ പ്രകടനം കണ്ടറിയേണ്ടിയുമിരിക്കുന്നു. ഈ സാഹചര്യത്തില്‍ മികച്ച ഓള്‍റൗണ്ടര്‍മാരെ രാജസ്ഥാന്‍ കണ്ടെത്തണം. റിയാന്‍ പരാഗിനെ ഒഴിവാക്കി മികച്ച യുവതാരത്തെയും സ്വന്തമാക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരാഗ് ടീമിന് യാതൊരു ഉപകാരവുമില്ലാത്ത താരമാണ്.

രാജസ്ഥാന്റെ ബാറ്റിങ് ഓഡറില്‍ ഇടക്കിടെ മാറ്റം വരുത്തി നടത്തുന്ന പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണം. ശക്തമായ പ്ലേയിങ് 11 സൃഷ്ടിച്ച് അവര്‍ക്ക് സ്ഥാനം നഷ്ടമാവില്ലെന്ന ആത്മവിശ്വാസം നല്‍കി പിന്തുണച്ചാല്‍ അടുത്ത സീസണില്‍ കിരീടത്തോടെ തിരിച്ചുവരാന്‍ രാജസ്ഥാന് സാധിച്ചേക്കും.

Story first published: Monday, May 22, 2023, 14:38 [IST]
Other articles published on May 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+