Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹാര്‍ദിക്കിനെ കൊണ്ട് ജിടിക്കെന്ത് ഗുണം? ബാറ്റിങ് സ്വാഹ! ഇപ്പോള്‍ ബൗളിങുമില്ല

തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടത്തിനും ഹാര്‍ദിക് പാണ്ഡ്യക്കുമിടയില്‍ ഇനി രണ്ടു വിജയങ്ങളുടെ ദൂരം മാത്രമാണുള്ളത്. തുടരെ രണ്ടാം സീസണിലും മിന്നുന്ന പ്രകടനം നടത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലെത്തിയിരിക്കുന്നത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റെങ്കിലും ജിടിയുടെ കിരീട പ്രതീക്ഷ അസ്തമിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ഫൈനലിലെത്താനും തുടര്‍ന്ന് സിഎസ്‌കെയെ വീഴ്ത്തി കപ്പില്‍ മുത്തമിടാനും ജിടിക്കു ഇനിയും സാധിക്കും.

ക്യാപ്റ്റനെന്ന നിലയില്‍ ഈ സീസണിലും ഹാര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ക്യാപ്റ്റന്‍സി മാറ്റിനിര്‍ത്തിയാല്‍ ഒരു പ്ലെയറെന്ന നിലയില്‍ കാര്യമായ ഒരു സംഭാവനയും അദ്ദേഹത്തില്‍ നിന്നും ടീമിനു ലഭിക്കുന്നില്ലെന്നു കാണാം. അതുകൊണ്ടു തന്നെ പലരും ഹാര്‍ദിക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. ക്യാപ്റ്റന്‍സി കൂടി ഇല്ലായിരുന്നെങ്കില്‍ ടീമില്‍പ്പോലും അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നില്ലെന്നു പലരും ചൂണ്ടിക്കാട്ടുന്നു.

HARDIK PANDYA

ഗുജറാത്ത് ടൈറ്റന്‍സ് ചാംപ്യന്‍മാരായ കഴിഞ്ഞ സീസണും ഈ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചതായി കാണാന്‍ സാധിക്കും. കഴിഞ്ഞ സീസണില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കിയ അദ്ദേഹത്തിനു ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഹാര്‍ദിക്കിനു ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.

ഈ സീസണില്‍ 14 മല്‍സരങ്ങളിലാണ് ഹാര്‍ദിക് കളിച്ചത്. ഇവയില്‍ നിന്നും 27 ശരാശരിയില്‍ 130.26 സ്‌ട്രൈക്ക് റേറ്റോടെ 297 റണ്‍സ് മാത്രമേ ഹാര്‍ദിക് നേടിയിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ 15 കളിയില്‍ നിന്നും 44.237 ശരാശരിയില്‍ 487 റണ്‍സായിരുന്നു ഹാര്‍ദിക്കിന്റെ സമ്പാദ്യം. നാലു ഫിഫ്റ്റികളോടെയായിരുന്നു ഇത്.

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ നിരാശപ്പെടുത്തിയിരിക്കുകയാണ്. 14 മല്‍സരങ്ങളില്‍ നിന്നും വെറും മൂന്നു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 8.64 ഇക്കോണമി റേറ്റിലാണിത്. പരിക്കു കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ക്വാളിഫയറിലടക്കം അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ ബൗളിങില്‍ നിന്നും ഹാര്‍ദിക് മാറി നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 7.28 എന്ന മികച്ച ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

GT

ഐപിഎല്ലില്‍ ജിടി വിജയക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നതിനാലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനം അധികം ചോദ്യം ചെയ്യപ്പെടാതെ പോവുന്നത്. എന്നാല്‍ ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നാല്‍ അദ്ദേഹവും ക്രൂശിക്കപ്പെടുമെന്നുറപ്പാണ്. ഹാര്‍ദിക്കിന്റെ നിലവിലെ ഫോം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

കാരണം ഏഷ്യാ കപ്പും ഐസിസിയുടെ ഏകദിന ലോകകപ്പുമെല്ലാം ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. കൂടാതെ ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതും ഹാര്‍ദിക്കാണ്. അദ്ദേഹം മോശം ഫോം തുടര്‍ന്നാല്‍ നായകസ്ഥാനത്തേക്കു മറ്റൊരാളെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കേണ്ടതായി വരും.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഹാര്‍ദിക്കിനെതിരേ രംഗത്തുവന്നിരിക്കുന്നത്. അടുത്ത കാലത്തായി ഒന്നിനും കൊള്ളാത്ത വെറും വേസ്റ്റ് പ്ലെയറാണ് ഹാര്‍ദിക് പാണ്ഡ്യ. കാരണം ഇപ്പോള്‍ അദ്ദേഹത്തിനു നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. കൂടാതെ ബൗളിങും മോശമായിരിക്കുകയാണ്.

ശുഭ്മന്‍ ഗില്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി തുടങ്ങിയ ചില കളിക്കാരെ മാത്രം ആശ്രയിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീം ഇപ്പോള്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ടീമിനെ നയിക്കുന്നുവെന്നല്ലാതെ ഹാര്‍ദിക്കിന്റെ ഭാഗത്തു നിന്നും ടീമിനു യാതൊരു സംഭാവനയും ലഭിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, May 24, 2023, 18:06 [IST]
Other articles published on May 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+