IPL 2023: ഫൈനലില്‍ മഴ പെയ്താല്‍ എന്ത് സംഭവിക്കും? കപ്പ് ആര് നേടും? തീരുമാനിക്കുക ഇങ്ങനെ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ജേതാവിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്. സിഎസ്‌കെ കപ്പ് നേടി ധോണിക്ക് യാത്രയയപ്പ് നല്‍കുമോ അതോ ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം കിരീടം നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.
എന്നാല്‍ മത്സരത്തിന് കടുത്ത മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടന്ന രണ്ടാം ക്വാളിഫയറിലും മഴ വില്ലനായി എത്തിയിരുന്നു. അരമണിക്കൂര്‍ വൈകിയാണ് രണ്ടാം ക്വാളിഫയര്‍ നടന്നത്. ഫൈനലിലും മഴ ഭീഷണി നിലനില്‍ക്കുന്നു. രണ്ടാം ക്വാളിഫയര്‍ നടന്നതുപോലെ മത്സരം വൈകിയെങ്കിലും നടക്കാന്‍ സാധിക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

മത്സരം നടക്കാത്ത നിലയിലേക്ക് മഴയെത്തിയാല്‍ കാര്യങ്ങള്‍ കടുപ്പമാവും. മഴ മത്സരം പൂര്‍ണ്ണമായും തടസപ്പെടുത്തിയാല്‍ എങ്ങനെയാവും വിജയിയെ തീരുമാനിക്കുക? കപ്പ് ആര് നേടും?. ഇത്തവണ ഫൈനല്‍ നഷ്ടമായാല്‍ റിസര്‍വ് ഡേയില്ല. 2022ല്‍ റിസര്‍വ് ഡേ ഉണ്ടായിരുന്നെങ്കിലും ഇത്തവണ മത്സരം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെക്കില്ല. അതുകൊണ്ട് തന്നെ ഇന്ന് തന്നെ കിരീട ജേതാവിനെ തീരുമാനിക്കും.
മഴ മൂലം മത്സരം അല്‍പ്പം വൈകിയാലും പൂര്‍ണ്ണമായും മത്സരം നടത്തും. ശക്തമായ മഴയെത്തുകയും വളരെ വൈകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അഞ്ചോവര്‍ മത്സരമായി നടത്തും. രണ്ട് ടീമിനും അഞ്ചോവര്‍ ബാറ്റ് ചെയ്യാനുള്ള അവസരം നല്‍കി വിജയിയെ തീരുമാനിക്കും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ബാറ്റിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മഴയെത്തുന്നതെങ്കില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം മാറ്റും.
പ്ലേ ഓഫില്‍ മഴയെത്തുടര്‍ന്ന് മത്സരം പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ടീമാവും അടുത്ത റൗണ്ടിലേക്ക് പോവുക. എന്നാല്‍ ഫൈനലില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന് പ്രത്യേക ഗുണമില്ല. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇരു ടീമും കിരീടം പങ്കിടുകയാവും ചെയ്യുക. അങ്ങനെ വരുമ്പോള്‍ ഗുജറാത്തിനും സിഎസ്‌കെയ്ക്കും കിരീടമെന്ന നിലയിലേക്ക് പരിഗണിക്കപ്പെടും.
വലിയ പോരാട്ടം പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ നിരാശരാക്കി മഴ പെയ്യില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. പകല്‍ സമയത്ത് മഴ പെയ്താലും രാത്രിയില്‍ മഴക്ക് അല്‍പ്പം ശമനമുണ്ടാവുമെന്നാണ് നിലവില്‍ കാലാവസ്ഥാ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ട് തന്നെ മത്സരം നടക്കാനാണ് 80 ശതമാനവും സാധ്യത. അതേ സമയം 20 ശതമാനം ശക്തമായ മഴക്കുള്ള സാധ്യതയും നിലനില്‍ക്കുന്നു.

സിഎസ്‌കെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. ചെന്നൈയിലായിരുന്നു ഈ മത്സരം. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്തവണ ഗുജറാത്തിന്റെ തട്ടകത്തിലാണ് മത്സരമെന്നത് ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുകയാണ്.
2022ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ടീമാണ് ഗുജറാത്ത്. കിരീടത്തോടെ വരവറിയിച്ച ഹര്‍ദിക് പാണ്ഡ്യയും സംഘവും ഇത്തവണയും കപ്പ് നേടാന്‍ സാധ്യത കൂടുതലാണ്. സാഹചര്യം ഗുജറാത്തിന് അനുകൂലമാണ്. ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമാണ് ഗുജറാത്തിന്റെ നട്ടെല്ല്. തകര്‍പ്പന്‍ താരനിരയുള്ള ഗുജറാത്തിന് ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഉണ്ടാവുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
അതേ സമയം സിഎസ്‌കെയുടെ പ്രതീക്ഷകളെല്ലാം എംഎസ് ധോണിയിലാണ്. ഇതിഹാസ നായകന് കിരീടം നേടിക്കൊടുത്ത് ഐപിഎല്ലില്‍ നിന്ന് യാത്രയയപ്പ് നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ധോണിയുടെ നായക മികവ് മത്സരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications