For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പൃഥ്വി എന്താണ് കാട്ടുന്നത്! ശുബ്മാനെ മാതൃകയാക്കൂ- ഉപദേശവുമായി സെവാഗ്

മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍മാരില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണറായ പൃഥ്വി തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന ഓപ്പണറാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനായി വളര്‍ന്ന പൃഥ്വി ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റവും ഗംഭീരമാക്കി. ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടാന്‍ പൃഥ്വിക്കായി.

ഇന്ത്യന്‍ ടീമിനൊപ്പം വലിയ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനെന്ന് പേരെടുക്കാന്‍ പൃഥ്വിക്ക് സാധിച്ചെങ്കിലും തുടക്കത്തിലെ മികവ് തുടരാനായില്ല. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിട്ടതും മികച്ച ഫിറ്റ്‌നസ് നഷ്ടപ്പെട്ടതുമെല്ലാം താരത്തെ പിന്നോട്ടടിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കസറിയ പൃഥ്വിയെ ദേശീയ ടീമിലേക്ക് സമീപകാലത്തായി പരിഗണിക്കാറേയില്ല.

prithvi shaw, virender sehwag

ഇത്തവണത്തെ ഐപിഎല്ലിലൂടെ വമ്പന്‍ പ്രകടനം നടത്തി പൃഥ്വി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ രണ്ട് മത്സരത്തിലും താരം നിരാശപ്പെടുത്തിയിരിക്കുകയാണ്. 12, 7 എന്നിങ്ങനെയാണ് പൃഥ്വിയുടെ സ്‌കോര്‍. മോശം ഷോട്ട് സെലക്ഷനും മികച്ച ടൈമിങ്ങില്ലാത്തതുമെല്ലാം പൃഥ്വിയെ പിന്നോട്ടടിക്കുന്നു. താരത്തിന്റെ ഫിറ്റ്‌നസിനെതിരേയും വിമര്‍ശനം ശക്തം.

ഇപ്പോഴിതാ പൃഥ്വിയെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. സെവാഗിന്റെ പിന്‍ഗാമിയെന്ന് പോലും വിലയിരുത്തപ്പെട്ട താരമാണ് പൃഥ്വി. അതുകൊണ്ട് തന്നെ പൃഥ്വിയുടെ പ്രകടനത്തെ രൂക്ഷമായിത്തന്നെ വിമര്‍ശിച്ചാണ് സെവാഗ് രംഗത്തെത്തിയത്. ശുബ്മാന്‍ ഗില്ലിനെ പൃഥ്വി മാതൃകയാക്കണമെന്നാണ് സെവാഗ് പറയുന്നത്. പൃഥ്വിയുടെ ഷോട്ട് സെലക്ഷനെയാണ് പ്രധാനമായും സെവാഗ് വിമര്‍ശിച്ചത്.

prithvi shaw

'ഇതാദ്യമായല്ല സെവാഗ് ഇത്തരം ഷോട്ട് കളിച്ച് പുറത്താവുന്നത്. എന്നാല്‍ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ അവന്‍ തയ്യാറാവുന്നില്ല. ശുബ്മാന്‍ ഗില്ലിനെ നോക്കുക. അണ്ടര്‍19 ലോകകപ്പില്‍ പൃഥ്വിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചവനാണ്. ഇപ്പോള്‍ ഇന്ത്യക്കായി ടെസ്റ്റിലടക്കം എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നു. എന്നാല്‍ പൃഥ്വി ഇപ്പോഴും ഐപിഎല്ലില്‍ പോലും പ്രയാസപ്പെടുന്നു. ഐപിഎല്ലിലെ അവസരങ്ങള്‍ മുതലാക്കി സ്‌കോര്‍ നേടേണ്ടതായുണ്ട്.

റുതുരാജ് ഗെയ്ക് വാദ് 600 ലധികം റണ്‍സും ഓറഞ്ച് ക്യാപ്പും നേടിയിട്ടുണ്ട്. ശുബ്മാനും വലിയ സ്‌കോര്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വി ഇപ്പോള്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ റണ്‍സ് നേടാനാണ് ശ്രമിക്കേണ്ടത്'- സെവാഗ് പറഞ്ഞു. ആദ്യ മത്സരത്തില്‍ ക്ലീന്‍ബൗള്‍ഡായാണ് പൃഥ്വി പുറത്തായത്. താരത്തിന്റെ ബാറ്റിനും സ്റ്റംപിനുമിടയില്‍ വലിയ വിടവുണ്ടാകുന്നു. ഈ പ്രശ്‌നം ഏറെ നാളുകളായി യുവതാരത്തെ വേട്ടയാടുന്നുണ്ട്.

ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് തന്നെ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയതാണ്. എന്നിട്ടും പൃഥ്വിക്ക് ഇതുവരെ മെച്ചപ്പെടാനായിട്ടില്ല എന്നതാണ് വസ്തുത. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് പൃഥ്വി വീണത്. മുഹമ്മദ് ഷമിയുടെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച പൃഥ്വിക്ക് പിഴച്ചു. താരതമ്യേനെ ഉയരം കുറവുള്ള താരമാണ് പൃഥ്വി ഷാ. അതുകൊണ്ട് തന്നെ ഷോര്‍ട്ട് ബോള്‍ കെണി പ്രയാസപ്പെടുത്തുന്നു.

virender sehwag

ഈ പ്രശ്‌നം മറികടക്കാന്‍ ഇതുവരെ പൃഥ്വിക്ക് സാധിച്ചിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാനോ ശ്രദ്ധിച്ച് കളിക്കാനോ പൃഥ്വിക്ക് സാധിക്കുന്നില്ല. ഭാഗ്യത്തില്‍ വിശ്വസിച്ച് സാങ്കേതികയില്ലാതെയാണ് ഇപ്പോള്‍ പൃഥ്വിയുടെ പ്രകടനം. ഈ ശൈലികൊണ്ട് ഇടക്ക് മികച്ചൊരു പ്രകടനം നടത്താന്‍ സാധിക്കുമെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ പൃഥ്വിക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ പൃഥ്വി ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പൃഥ്വി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. നിലവിലെ പ്രകടനംവെച്ച് പൃഥ്വിക്ക് ഡല്‍ഹി ടീമിനൊപ്പം പോലും മുന്നോട്ട് പോകാനാവില്ല. ഇതേ പ്രകടനം തുടര്‍ന്നാല്‍ ഡല്‍ഹി പ്ലേയിങ് 11നിന്ന് പൃഥ്വിയെ തഴയാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിഭാശാലിയായ താരമാണെങ്കിലും തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ തയ്യാറാവാത്തതിനാല്‍ത്തന്നെ ഇനി ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവും പ്രതീക്ഷിക്കേണ്ടെന്ന് പറയാം.

Story first published: Wednesday, April 5, 2023, 12:01 [IST]
Other articles published on Apr 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+