For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒരിക്കല്‍ എഴുതിത്തള്ളി, ഇപ്പോള്‍ കൈയടിക്കുന്നു! സര്‍പ്രൈസായി കസറുന്നവര്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ പ്ലേ ഓഫ് പോരാട്ടം കടുക്കുകയാണെന്ന് പറയാം. ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, സിഎസ്‌കെ എന്നീ ടീമുകളാണ് നിലവില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

ഈ സീസണിലെ ഏറ്റവും വലിയ സവിശേഷത ചില താരങ്ങളുടെ തിരിച്ചുവരവാണ്. കാലം കഴിഞ്ഞവരെന്നും കഴിവില്ലാത്തവരെന്നുമെല്ലാം വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുന്ന ചില താരങ്ങള്‍ ഇത്തവണ ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും കൗതുകമായി ശക്തമായ തിരിച്ചുവരവ് നടത്തി ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നും അവരുടെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനവും പരിശോധിക്കാം.

vijay shankar

അജിന്‍ക്യ രഹാനെയാണ് ഇതില്‍ എടുത്തുപറയേണ്ടത്. കാലം കഴിഞ്ഞുവെന്ന് വിധിയെഴുതി ഇന്ത്യന്‍ ടീമില്‍ നിന്നടക്കം തഴയപ്പെട്ട രഹാനെ ഈ സീസണില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനും രഹാനെക്ക് സാധിച്ചിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് 44.80 ശരാശരിയില്‍ 224 റണ്‍സാണ് രഹാനെ നേടിയത്.

189ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന രഹാനെ രണ്ട് ഫിഫ്റ്റിയും നേടിക്കഴിഞ്ഞു. മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന ക്ലാസിക് ബാറ്റ്‌സ്മാനെന്ന വിശേഷണമാണ് പൊതുവേ രഹാനെക്കുള്ളത്. ഈ സീസണിലൂടെ ആ ചീത്തപ്പേര് മാറ്റാന്‍ രഹാനെക്ക് സാധിച്ചിരിക്കുകയാണ്. തനിക്ക് ഇനിയും ദേശീയ ടീം ജേഴ്‌സി അണിയാനുള്ള യോഗ്യതയുണ്ടെന്ന് തെളിയക്കുന്ന പ്രകടനമാണ് രഹാനെ കാഴ്ചവെച്ചിരിക്കുന്നത്.

വെങ്കടേഷ് അയ്യരാണ് മറ്റൊരു താരം. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഇന്ത്യ പരിഗണിച്ച വെങ്കടേഷിനെ പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്ന് 296 റണ്‍സാണ് ഈ സീസണില്‍ വെങ്കടേഷ് ആകെ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടും. സ്ഥിരത പ്രശ്‌നമാണെങ്കിലും തന്റെ മികവ് കാട്ടി കൈയടി നേടാന്‍ വെങ്കടേഷിന് സാധിച്ചിട്ടുണ്ട്.

കെകെആര്‍ ബാറ്റിങ് ഓഡറില്‍ നിരന്തരം മാറ്റം വരുത്തുന്നത് വെങ്കടേഷിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യക്ക് ടോപ് ഓഡറിലേക്ക് പിന്തുണച്ച് വളര്‍ത്താവുന്ന താരമാണ് വെങ്കടേഷ്. 2024ലെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാവുന്നവനാണ് വെങ്കടേഷെന്ന് പറയാം. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരത്തെ ഒരു ബാറ്റിങ് പൊസിഷനില്‍ പിന്തുണച്ചാല്‍ ടീമിന് മുതല്‍ക്കൂട്ടായി മാറിയേക്കും.

vijay shankar

ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന മറ്റൊരു താരമാണ് വിജയ് ശങ്കര്‍. ത്രീഡി പ്ലയര്‍ വിശേഷണത്തോടെ 2019ലെ ഏകദിന ലോകകപ്പ് കളിച്ച വിജയ് ശങ്കര്‍ പിന്നീട് നിരന്തരം നിരാശപ്പെടുത്തി ടീമില്‍ നിന്ന് പുറത്തുപോയി. ഐപിഎല്ലിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന വിജയ് നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ എല്ലാ വിരോധികളുടെയും കണ്ണ് തള്ളിച്ച് വിജയ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.

ആറ് മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്. 49.75 ശരാശരിയിലും 165. 83 സ്‌ട്രൈക്കറേറ്റിലുമാണ് വിജയ് ശങ്കറുടെ ബാറ്റിങ്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. വെടിക്കെട്ട് ബാറ്റിങ് തന്നെയാണ് താരം കാഴ്ചവെക്കുന്നത്. വിജയ് ശങ്കറുടെ വലിയ മാറ്റത്തിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാനേജ്‌മെന്റ് കൈയടി അര്‍ഹിക്കുന്നു. ആശിഷ് നെഹ്‌റയും ഹര്‍ദിക് പാണ്ഡ്യയും വലിയ പിന്തുണ വിജയിക്ക് നല്‍കുന്നു.

ശിവം ദുബെയാണ് മറ്റൊരു താരം. ഒരു സമയത്ത് ജൂനിയര്‍ യുവരാജെന്ന് വിശേഷിപ്പിക്കപ്പെട്ട ശിവം ദുബെ ഇന്ത്യക്കായും കളിച്ചിരുന്നു. മോശം പ്രകടനത്തെത്തുടര്‍ന്ന് തഴയപ്പെട്ട താരം ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പം തല്ലിത്തകര്‍ക്കുകയാണ്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 236 റണ്‍സാണ് അദ്ദേഹം നേടിയത്. 157ന് മുകളിലാണ് സ്‌ട്രൈക്കറേറ്റ്. മൂന്ന് ഫിഫ്റ്റികളാണ് ഇടം കൈയന്‍ താരം അടിച്ചെടുത്തത്. ദുബെയുടെ വളര്‍ച്ചയും അത്ഭുതപ്പെടുത്തുന്നതാണ്.

Story first published: Sunday, April 30, 2023, 8:49 [IST]
Other articles published on Apr 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+