Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹൈദരാബാദിനെ തളച്ചു! വരുണിന് അപൂര്‍വ്വ റെക്കോഡ്- നേട്ടത്തിലെത്തുന്ന ആദ്യ സ്പിന്നര്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 47ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ച് റണ്‍സിന്റെ ആവേശ ജയം നേടിയെടുത്തിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് കെകെആറിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടാനായത്.

അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ തകര്‍പ്പന്‍ ജയം കൈകആറിന് സമ്മാനിച്ചത്. ഡെത്ത് ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച വരുണാണ് കെകെആറിന് ജയമൊരുക്കിയത്. കളിയിലെ താരമാവാനും വരുണിനായി. ഇതോടൊപ്പം വമ്പനൊരു റെക്കോഡും അദ്ദേഹം സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

varun chakravathy

ഐപിഎല്ലിന്റെ ചരിത്രത്തില്‍ അവസാന ഓവര്‍ പന്തെറിഞ്ഞ 10 റണ്‍സിനുള്ളിലെ വിജയലക്ഷ്യം പ്രതിരോധിക്കുന്ന ആദ്യത്തെ സ്പിന്നറെന്ന നേട്ടമാണ് വരുണിനെ തേടിയെത്തിയിരിക്കുന്നത്. ഇതുവരെ മറ്റൊരു സ്പിന്നര്‍ക്കും സാധിക്കാത്ത നേട്ടമാണ് വരുണ്‍ നേടിയെടുത്തിരിക്കുന്നത്. അവസാന ഓവറില്‍ അബ്ദുല്‍ സമദിന്റെ വിക്കറ്റ് നേടാനും വരുണിനായി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണിന്റെ പ്രകടനം.

ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്കെല്ലാം ഓവര്‍ ബാക്കിയുണ്ടായിരുന്നിട്ടും വരുണിനെ വിശ്വസിച്ച കെകെആര്‍ നായകന്‍ നിധീഷ് റാണക്ക് പിഴച്ചില്ല. ക്യാപ്റ്റന്റെ വിശ്വാസം കാത്ത് പന്തെറിഞ്ഞ വരുണ്‍ ഹൈദരാബാദിന്റെ തട്ടകത്തില്‍ കെകെആറിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ മൂന്ന് മികച്ച ഓവറുകളെറിഞ്ഞാണ് വരുണ്‍ മത്സരം കെകെആറിന് അനുകൂലമാക്കിയത്.

16ാം ഓവര്‍ എറിയാനെത്തിയ വരുണ്‍ നാല് റണ്‍സാണ് വിട്ടുകൊടുത്തത്. ഇത് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കി. 18ാം ഓവര്‍ എറിഞ്ഞ വരുണ്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി വീണ്ടും കരുത്തുകാട്ടി. 20ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കെകെആറിന് വിജയവും നേടിക്കൊടുത്തു. ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചിട്ടുള്ള വരുണ്‍ നിലവില്‍ ദേശീയ ടീമിന് പുറത്താണ്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിരിച്ചുവരവ് പ്രതീക്ഷ നല്‍കുകയാണ് താരം.

സീസണില്‍ 10 മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകളാണ് വരുണ്‍ വീഴ്ത്തിയത്. ഇതില്‍ ഏഴ് വിക്കറ്റും ആര്‍സിബിക്കെതിരേയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 7.99 എന്ന ഭേദപ്പെട്ട ഇക്കോണമിയിലാണ് വരുണിന്റെ പ്രകടനം. കെകെആറിലൂടെ വളര്‍ന്ന താരം ഇന്ത്യന്‍ ടീമിലേക്ക് വലിയ പ്രതീക്ഷയോടെയാണെത്തിയതെങ്കിലും ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. ഇതേ പ്രകടനം താരത്തിന് തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

varun chakravathy, kkr

ഹൈദരാബാദിനെതിരായ ജയം കെകെആറിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെകെആറിന് ഇനിയുള്ള മത്സരങ്ങളിലും ജയം തുടരേണ്ടതായുണ്ട്. ഹൈദരാബാദിനെതിരേ അവസാന ഓവര്‍ പന്തെറിഞ്ഞ് ടീമിനെ വിജയത്തിലെത്തിച്ചതിന് ശേഷം വരുണ്‍ തന്റെ സമ്മര്‍ദ്ദം തുറന്ന് പറഞ്ഞിരുന്നു. 'എന്റെ ഹൃദയമിടിപ്പ് മിനിറ്റില്‍ 200ന് മുകളിലെങ്കിലുമായിരിക്കും. അവസാനം വരെ അവരെ വെല്ലുവിളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതായിരുന്നു എന്റെ പദ്ധതി'-വരുണ്‍ പറഞ്ഞു.

10 മത്സരം പൂര്‍ത്തിയാക്കിയ കെകെആര്‍ നാല് ജയത്തോടെ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ജയിച്ചാലും കെകെആറിന് പ്ലേ ഓഫില്‍ കടക്കുക പ്രയാസമായിരിക്കും. മറുവശത്ത് 9 മത്സരത്തില്‍ നിന്ന് ആറാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് ഏറെക്കുറെ പുറത്തായിരിക്കുകയാണെന്ന് പറയാം. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ വമ്പന്‍ ജയം നേടി തിരിച്ചുവരാനുള്ള ശേഷി നിലവിലെ ഹൈദരാബാദ് നിരക്കുണ്ടെന്ന് കരുതാനാവില്ല.

അതുകൊണ്ട് തന്നെ ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമല്ല. ഹൈദരാബാദ് അനായാസമായി ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് കെകെആര്‍ പിടിച്ചെടുത്തത്. കെകെആറിന്റെ ബൗളിങ് മികവിനൊപ്പം ഹൈദരാബാദിന്റെ ബാറ്റിങ് ദൗര്‍ബല്യം തുറന്നുകാട്ടുന്ന മത്സരമായി ഇത് മാറി. പരിശീലകന്‍ ബ്രയാന്‍ ലാറ ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Story first published: Friday, May 5, 2023, 12:23 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+