Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇന്ത്യയുടെ ബിഗ് ത്രീയില്ല! വരുമാനത്തിലെ ടോപ്പ് 4, ഇന്ത്യയുടെ ഒരാള്‍ മാത്രം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗെന്ന നിലയില്‍ വളര്‍ന്ന ഐപിഎല്ലിന്റെ 15 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 16ാാം സീസണിനു അടുത്തയാഴ്ചയാണ് തുടക്കമാവുന്നത്. 2008ലെ പ്രഥമ സീസണിലെ ഉദ്ഘാടന മല്‍സരം ഏപ്രില്‍ 18ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. ആതിഥേയരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിരുന്നു അന്നു മുഖാമുഖം വന്നത്. ഇത്തവണത്തെ ആദ്യ മല്‍സരമാവട്ടെ മാര്‍ച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഗുജറാത്ത് ടൈറ്റന്‍സും നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം.

TOP EARNERS IN IPL 2023

ഐപിഎല്ലെന്നത് ക്രിക്കറ്റര്‍മാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദി കൂടിയാണ്. പ്രത്യേകിച്ചും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ താരങ്ങള്‍ക്കു ഐപിഎല്ലില്‍ ഒരൊറ്റ മല്‍സരത്തില്‍ കസറിയാല്‍ തന്നെ ഹീറോയാവാം.

മാത്രല്ല സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയാല്‍ അതു ദേശീയ ടീമിലേക്കു അവര്‍ക്കു വഴി തുറക്കുകയും ചെയ്യും. ഇതു മാത്രമല്ല ഉയര്‍ന്ന പ്രതിഫലവും താരങ്ങളെ ലീഗിലേക്കു ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ലോകത്തിലെ മറ്റ് ഏതു ഫ്രാഞ്ചൈസി ലീഗില്‍ കളിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഒരു ക്രിക്കറ്റര്‍ക്കു ഐപിഎല്ലില്‍ നിന്നും കിട്ടുന്നത്.

ഇത്തവണത്തെ സീസണില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നാലു താരങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങളെയൊന്നും നമുക്കു കാണാന്‍ സാധിക്കില്ലെന്നതാണ് കൗതുകകരമായ കാര്യം. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതിഹാസം വിരാട് കോലി എന്നിവരൊന്നും ടോപ്പ് ഫോറില്‍ ഇല്ലെന്നു കാണാം. മറിച്ച് ആദ്യത്തെ നാലിലെ മൂന്നു പേരും വിദേശ താരങ്ങളാണ് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യയുടെ ഒരാള്‍ക്കു മാത്രമേ ഇക്കൂട്ടത്തില്‍ ഇടം പിടിക്കാനായിട്ടുള്ളൂ.

KL RAHUL LSG

വരുമാനത്തില്‍ ആദ്യ നാലിലെ ഏക ഇന്ത്യന്‍ സാന്നിധ്യം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ്. 17 കോടി പ്രതിഫലമുള്ള അദ്ദേഹം മൂന്നാംസ്ഥാനത്താണുള്ളത്. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയത് അദ്ദേഹമായിരുന്നു. എന്നാല്‍ ഈ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തില്‍ രണ്ടു പേര്‍ വരുമാനത്തില്‍ രാഹുലിനെ പിന്തള്ളുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ യുവ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് വരുമാനത്തില്‍ നമ്പര്‍ വണ്‍. 18.5 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. പരിക്കു കാരണം കഴിഞ്ഞ സീസണില്‍ പുറത്തിരിക്കേണ്ടി വന്നിട്ടും ലേലത്തില്‍ വലിയ ഡിമാന്റാണ് കറെനു കണ്ടത്. പഞ്ചാബിനൊപ്പം താരത്തിന്റെ രണ്ടാമൂഴമാണിത്. നേരത്തേ പഞ്ചാബിലൂടെയായിരുന്നു കറെന്റെ അരങ്ങേറ്റം. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമാവുകയായിരുന്നു.

സാം കറെന്‍ കഴിഞ്ഞാല്‍ വരുമാനത്തില്‍ രണ്ടാമന്‍ ഓസ്‌ട്രേലിയയുടെ യുവ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാതിരുന്നിട്ടും ലേലത്തില്‍ താരത്തിനായി പിടിവലി നടന്നു. ഒടുവില്‍ 17.5 കോടി ഓഫര്‍ ചെയ്ത മുംബൈ ഇന്ത്യന്‍സാണ് ഗ്രീനിനെ കൈക്കലാക്കിയത്. ഇത്രയും വലിയൊരു തുകയോടു താരത്തിനു നീതി പുലര്‍ത്താന്‍ സാധിക്കുമോയെന്നു കണ്ടുതന്നെ അറിയണം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലും വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ ഗ്രീന്‍ കളിച്ചിട്ടുള്ളൂ. ഗ്രീനിനും രാഹുലിനും ശേഷം വരുമാനത്തിലെ നാലാമന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. 16.25 കോടി രൂപയ്ക്കായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്ത സ്വന്തമാക്കിയത്.

SAM CURRAN ENGLAND

വരുമാനത്തില്‍ ടോപ്പ് ഫോര്‍ കഴിഞ്ഞാല്‍ നാലു പേര്‍ 16 കോടി രൂപ വീതം പ്രതിഫലവുമായി അഞ്ചാംസ്ഥാനത്തുണ്ട്. മുംബൈ നായകന്‍ രോഹിത്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെ വെസ്റ്റ്ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ എന്നിവര്‍ക്കാണ് 16 കോടി രൂപ വീതം പ്രതിഫലമുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍ (15.5 കോടി), ആര്‍സിബിയുടെ കോലി (15 കോടി), സിഎസ്‌കെ ക്യാപ്റ്റന്‍ (12 കോടി) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രതിഫലം.

Story first published: Saturday, March 25, 2023, 6:52 [IST]
Other articles published on Mar 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+