For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചെലവ് 16 കോടി, ആര്‍ച്ചര്‍ നേടിയത് വെറും രണ്ട് വിക്കറ്റ്! ഇംഗ്ലീഷുകാരെ വിശ്വസിക്കരുത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വന്‍ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ സീസണ്‍ അവസാനിക്കും മുമ്പ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചറിന്റെ പിന്‍മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പകരക്കാരനായി ഇംഗ്ലണ്ടിന്റെ തന്നെ ക്രിസ് ജോര്‍ഡന്‍ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കായി മുംബൈ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഈ സീസണില്‍ അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ് ആര്‍ച്ചര്‍ക്കു കളിക്കാനായത്. ഇവയില്‍ നിന്നും വീഴ്ത്തിയതാവട്ടെ രണ്ടു വിക്കറ്റുകള്‍ മാത്രം. കൡച്ച ഒരു മല്‍സരത്തില്‍പ്പോലും തന്റെ പഴയ ഫോമിന്റെ ഏഴയലത്ത് എത്താന്‍ അദ്ദേഹത്തിനായില്ല. മാത്രമല്ല ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ആര്‍ച്ചറെ അലട്ടുന്നതായി സംശയങ്ങളുയര്‍ന്നിരുന്നു.

JOFRA ARCHER

മുംബൈയെ സംബന്ധിച്ച് വലിയ സാമ്പത്തികമായി വലിയ നഷ്ടം തന്നെയാണ് ആര്‍ച്ചറെ സ്വന്തമാക്കിയതിലൂടെ സംഭവിച്ചിരിക്കുന്നത്. 2022ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലായിരുന്നു അദ്ദേഹത്തെ മുംബൈ വാങ്ങിയത്. ശസ്ത്രക്രിയ കാരണം വിശ്രമത്തിലായിരുന്ന ആര്‍ച്ചര്‍ക്കു സീസണില്‍ കളിക്കാനാവില്ലെന്നു ഉറപ്പായിരുന്നിട്ടും എട്ടു കോടി മുടക്കി പേസറെ മുംബൈ കൈക്കലാക്കുകയായിരുന്നു.

ഈ സീസണില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ആര്‍ച്ചര്‍ ആദ്യമായി മുംബൈ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. പരിക്കു കാരണം പിന്മാറിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ആര്‍ച്ചര്‍ നികത്തുമെന്നു ടീമും ആരാധകരുമെല്ലാം കണക്കുകൂട്ടി. പക്ഷെ ഇവയെല്ലാം തകര്‍ത്തു കൊണ്ട് മുംബൈ ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബലമായി കണ്ണിയായി ആര്‍ച്ചര്‍ മാറുകയായിരുന്നു.

അഞ്ചു മല്‍സരങ്ങളില്‍ 20 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം വഴങ്ങിയത് 190 റണ്‍സായിരുന്നു. 9.5 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്. രണ്ടു വിക്കറ്റുകള്‍ മാത്രമേ ആര്‍ച്ചര്‍ക്കു ലഭിച്ചുള്ളൂവെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. ബൗളറെന്ന നിലയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവാതെയാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചുപോവുന്നത്. അടുത്ത സീസണില്‍ ആര്‍ച്ചറെ മുംബൈ നിലനിര്‍ത്തുമോയെന്നു കണ്ടുതന്നെ അറിയണം.

ഈ സീസണില്‍ നിന്നും പിന്‍മാറിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുകയാണ് ജോഫ്ര ആര്‍ച്ചര്‍. ജോഫ്ര ആര്‍ച്ചര്‍ ശരിക്കമൊരു ഫ്രോഡാണ്. രണ്ടു വര്‍ഷം കൊണ്ട് കൈപ്പറ്റിയത് 16 കോടി രൂപയാണ്.

ബൗള്‍ ചെയ്തത് വെറും 20 ഓവറുകള്‍ മാത്രം, 95 ശരാശിയില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നേടി. ലേലത്തില്‍ ട്രെന്റ് ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍സിനു വാങ്ങാമായിരുന്നു. ജസ്പ്രീത് ബുംറയെയും ജോഫ്ര ആര്‍ച്ചറിനെയും ഒരുമിച്ച് കാണുന്നതിനു വേണ്ടി മാത്രം അദ്ദേഹത്തെ കൈവിട്ടു. കാഗിസോ റബാഡയും നല്ലൊരു ഓപ്ഷനായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ട് താരങ്ങളില്‍ നിന്നും പിന്നെ എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവരെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. മാര്‍ക്ക് വുഡും കഴിഞ്ഞ രണ്ടു വര്‍ഷം നമ്മളെ പറ്റിച്ചിരുന്നു. ആകെ കളിച്ചത് അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ്. ഇംഗ്ലണ്ട് കളിക്കാര്‍ക്കു വേണ്ടി മുംബൈ ഇന്ത്യന്‍സ് പണം ചെലവഴിക്കുന്നത് അവസാനിപ്പിക്കണം. ജോഫ്ര ആര്‍ച്ചര്‍ മാത്രമല്ല മുമ്പ് വന്ന ഇംഗ്ലീഷ് താരങ്ങളും ടീമിനെ സഹായിച്ചിട്ടില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Tuesday, May 9, 2023, 15:01 [IST]
Other articles published on May 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+