Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നാലാം നമ്പറില്‍ ഇന്ത്യയുടെ ഭാവി ഹീറോയാര്? മത്സരിച്ച് അഞ്ച് പേര്‍! ആരാണ് ബെസ്റ്റ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ഐപിഎല്ലിനുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സമീപകാലത്തായി ഇന്ത്യന്‍ ടീമിലേക്കെത്തിയ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലില്‍ മികവ് കാട്ടി വളര്‍ന്നവരാണ്. നിലവിലെ ഇന്ത്യയുടെ യുവ ഹീറോകളെല്ലാം ഐപിഎല്ലില്‍ കരുത്തുകാട്ടിയവരാണ്.

ഐപിഎല്ലില്‍ മികവ് കാട്ടുന്നവര്‍ക്ക് ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള വഴിതുറക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ നിലവിലെ പല യുവ സൂപ്പര്‍ താരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ഇന്ത്യക്ക് ഏറെക്കാലമായി തലവേദനയായിട്ടുള്ള ബാറ്റിങ് പൊസിഷനാണ് നാലാം നമ്പര്‍.

tilak varma

യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഇപ്പോള്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാമാണ് നാലാം നമ്പറില്‍ ഇന്ത്യക്കായി കളിക്കുന്നത്. ഭാവിയില്‍ ഇന്ത്യക്ക് നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന തരത്തില്‍ ചില താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. ഇടം കൈയനായ താരത്തിന് ഭേദപ്പെട്ട നിലയില്‍ സ്പിന്നെറിയാനും കഴിവുണ്ട്. അടിച്ചുകളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള തിലകിന് ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട റെക്കോഡുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ ശേഷിയുള്ള താരമാണ് തിലക് വര്‍മ. യുവരാജിന് ശേഷം ആ റോള്‍ നന്നായി കൈകാര്യം ചെയ്യാന്‍ തിലകിന് സാധിച്ചേക്കും.

മുംബൈ ഇന്ത്യന്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തുന്ന തിലകിനെ ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാനാവും. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് തിലക് വര്‍മയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടാമതായി പരിഗണിക്കാവുന്ന താരങ്ങളിലൊരാള്‍ ജിതേഷ് ശര്‍മയാണ്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ്. ആക്രമണോത്സകതയോടെ കളിക്കുന്നുവെന്നതാണ് ജിതേഷിന്റെ പ്രധാന സവിശേഷത.

ഫിനിഷര്‍ റോളിലും നാലാം നമ്പറിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരം വിക്കറ്റിന് പിന്നിലും മികവ് കാട്ടുന്നു. അതുകൊണ്ട് തന്നെ ജിതേഷും ഈ റോളിലേക്ക് മത്സരിക്കുന്ന താരമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ. അവസാന സീസണില്‍ 400ലധികം റണ്‍സടിച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഈ സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു.

ayush badoni

ഹൈദരാബാദിനായി ഓപ്പണിങ്ങില്‍ കളിക്കുന്ന താരത്തിന് മധ്യനിരയിലും ശോഭിക്കാനാവും. അതിവേഗം റണ്‍സുയര്‍ത്തുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് അഭിഷേക് ശര്‍മ. ഇന്ത്യയുടെ ടി20 ടീമിനൊപ്പം വലിയ ഭാവി വിലയിരുത്തപ്പെടുന്നവനാണ് അഭിഷേകെന്ന് പറയാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിങ്ങാണ് മറ്റൊരു പ്രധാന താരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിങ്കു ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്.

ഗുജറാത്തിനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയ കെകെആറിന് അത്ഭുത ജയം നേടിക്കൊടുക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന റിങ്കുവിന് മത്സരം ഫിനിഷ് ചെയ്യാന്‍ അസാധ്യ കഴിവുണ്ട്. നാലാം നമ്പറില്‍ കളിച്ചാല്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ റിങ്കുവിന് സാധിക്കും. നിലയുറപ്പിച്ച് കളിക്കാനും നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും താരത്തിനാവും.

അതുകൊണ്ട് തന്നെ അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് റിങ്കു സിങ്ങെന്ന് നിസംശയം പറയാം. ആയുഷ് ബദോനിയാണ് മറ്റൊരു താരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ യുവതാരം സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ്. ടോപ് ഓഡറിലും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം ഇതിനോടകം താരം മികവ് തെളിയിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ഗംഭീര ഫിഫ്റ്റി നേടാന്‍ ബദോനിക്കായിരുന്നു. തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയാണ് താരം.

ടി20 ഫോര്‍മാറ്റിലും ഏകദിനത്തിലും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള താരമെന്ന നിലവില്‍ തിലകിന് വലിയ ഭാവി കല്‍പ്പിക്കുന്നു. ഇന്ത്യന്‍ ടീമിന് ഭാവിയില്‍ ആശങ്കപ്പെടേണ്ടാത്ത തരത്തില്‍ മികച്ച യുവ പ്രതിഭകള്‍ വളര്‍ന്നുവരുന്നുണ്ടെന്ന് തന്നെ വേണം വിലയിരുത്താന്‍.

Story first published: Friday, May 5, 2023, 7:48 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+