For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തിലകും നെഹാലും അടുത്ത സ്റ്റാറുകള്‍, മുംബൈ സൂപ്പര്‍ താര ടീമെന്ന് 'ചിലര്‍' അന്നു പറയും!

സൂപ്പര്‍ താരങ്ങള്‍ നിരവധിയുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സെന്നും അവരുടെ വിജയ ഫോര്‍മുല അതാണെന്നുമുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ പരാമര്‍ശത്തിനു ചുട്ട മറുപടിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജിയോ സിനിമയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാര്‍ദിക്കിന്റെ പേരെടുത്ത് പറയാതെ രോഹിത് തുറന്നടിച്ചത്. മുംബൈ ടീമിലെ അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ള രണ്ടു യുവതാരങ്ങളുടെ പേര് പറഞ്ഞായിരുന്നു ഹാര്‍ദിക്കിന്റെ വാദം രോഹിത് തകര്‍ത്തത്.

ഞങ്ങളുടേത് വളരെ ശക്തമായ ടീമാണന്നു ആളുകള്‍ പറയും. പക്ഷെ അതിനു പിന്നിലുള്ള കഠിനാധ്വാനത്തെക്കുറിച്ച് ആരും സംസാരിക്കാറില്ല. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അതേ സ്റ്റോറി തന്നെയായിരിക്കും അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിലക് വര്‍മ, നെഹാല്‍ വദേര എന്നിവരുടെ കാര്യത്തിലും നമുക്കു കാണാന്‍ സാധിക്കുക. ഇതു സൂപ്പര്‍ സ്റ്റാറുകളുടെ ടീമാണെന്നു അപ്പോള്‍ ചിലര്‍ പറയുകയു ചെയ്യും.

ROHIT -HARDIK

ഞങ്ങള്‍ (സ്‌കൗട്ടിങ് ടീം) അവരുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ഇവിടേക്കു കൊണ്ടുവരുന്നത്. തിലകും നെഹാലും ഞങ്ങളുടെ ഏറ്റവും വലിയ സ്റ്റാറുകളായി മാറും. കൂടാതെ ഇന്ത്യന്‍ ടീമിലെ വമ്പന്‍ കളിക്കാരായി തീരുമെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.

TILAK VARMA

അതേസമയം, രോഹിത് ശര്‍മയുടെ ഈ അഭിപ്രായത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തു വരികയും ചെയ്തിരിക്കുകയാണ്. തിലക് വര്‍മയോ? നിങ്ങള്‍ കാര്യമായി പറഞ്ഞതാണോ? അണ്ടര്‍ 19 തലത്തിലും വളരെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ആദ്യ ലേലത്തില്‍ 1.7 കോടി രൂപ ലഭിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരില്‍ നിന്നും തിലക് വ്യത്യസ്തനുമാണ്.

ക്രെഡിറ്റ് എങ്ങനെ തട്ടിയെടുക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. എല്ലാ ഫ്രാഞ്ചൈസികളും പുതിയ സൂപ്പര്‍ സ്റ്റാറുകളെ ഉണ്ടാക്കാറുണ്ട്. പക്ഷെ ഈ താരത്തെ ഞാനാണുണ്ടാക്കിയതെന്നു ആരും അഭിമുഖത്തില്‍ ഇങ്ങനെ പറയാറില്ലെന്നും ആരാധകര്‍ പ്രതികരിച്ചു.

തിലക് വര്‍മ, നെഹാല്‍ വദേര എന്നിവര്‍ അണ്ടര്‍ 19 തലത്തില്‍ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കണ്ടെത്തിയ കളിക്കാരാണ്. അണ്ടര്‍ 19 വിഭാഗം ടി20യിലെ ചാംപ്യന്മാരാണ് ഈ രണ്ടു കളിക്കാരും. സെമി ഫൈനലിലും ഫൈനലിലുമെല്ലാം ഇവര്‍ ഫിഫ്റ്റിയും സെഞ്ച്വറികളുമെല്ലാം നേടുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കു കൂടി ക്രെഡിറ്റ് കൊടുക്കണം. രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സും മാത്രം ഇവരുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ശരിയല്ല.

രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി തുടര്‍ന്നാല്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിങ്കു സിങ് തുടങ്ങി മറ്റു ഫ്രാഞ്ചൈസികളില്‍ ഉള്ളവരൊന്നും അവസരം പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി എലിമിനേറ്ററില്‍ കളിക്കാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. വിജയത്തോടെ സെമി ഫൈനലിനു തുല്യമായ രണ്ടാം കാളിഫയറിലേക്കു യോഗ്യത നേടുകയാണ് മുംബൈയുടെ ലക്ഷ്യം. എലിമിനേറ്റര്‍ ജയിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടായിരിക്കും മുംബൈയ്ക്കു ഏറ്റുമുട്ടേണ്ടി വരിക.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മുംബൈ വലിയ നാണക്കേട് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് ഹിറ്റ്മാനും സംഘവും നടത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ദുര്‍ബലമായ ബൗളിങ് നിരയെ വച്ച് മുംബൈ നടത്തിയ ഈ മുന്നേറ്റം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ വലിയ വിജയം തന്നെയാണ്.

Story first published: Wednesday, May 24, 2023, 15:00 [IST]
Other articles published on May 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+