ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്റെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ അഞ്ചാം സ്ഥാനക്കാരായാണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. പല മത്സരങ്ങളിലും നിര്‍ഭാഗ്യം സഞ്ജുവിനെയും സംഘത്തെയും വേട്ടയാടി. രാജസ്ഥാന്റെ തോല്‍വിക്ക് കാരണം സഞ്ജുവിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്.
അതുകൊണ്ട് തന്നെ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ജോസ് ബട്‌ലറെ നായകനാക്കണമെന്നുമാണ് കൂടുതല്‍ പേരും പറയുന്നത്. ബട്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ നായകനാണ്. കൂടാതെ ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജുവിനെക്കാള്‍ യോഗ്യന്‍ ബട്‌ലറാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരെയെല്ലാം എളുപ്പത്തില്‍ കൈവിടുകയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്ത ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അതുകൊണ്ട് തന്നെ സഞ്ജുവിനെയും നായകസ്ഥാനത്ത് നിന്ന് പറപ്പിക്കാന്‍ അവര്‍ മടികാട്ടിയേക്കില്ല. പക്ഷെ രഹാനെയോടും സ്മിത്തിനോടും ചെയ്തത് രാജസ്ഥാന്‍ സഞ്ജുവിനോട് ചെയ്യില്ല. കുറഞ്ഞത് രണ്ട് വര്‍ഷം കൂടിയെങ്കിലും സഞ്ജു രാജസ്ഥാന്‍ നായകനായി തുടരും. കാരണം എന്താണെന്ന് നോക്കാം.
സഞ്ജുവിലൂടെ രാജസ്ഥാന് ലഭിക്കുന്ന ആരാധക പിന്തുണയാണ് ഇതിന്റെ പ്രധാന കാരണം. സഞ്ജുവിനെ നായകനാക്കിയതിലൂടെ ടീമിന്റെ ആരാധക പിന്തുണ വളരെയധികം ഉയര്‍ന്നു. മലയാളി ആരാധകരെ രാജസ്ഥാനോടൊപ്പം അടുപ്പിക്കാന്‍ ടീമിനായി. ഇപ്പോള്‍ സഞ്ജുവിനെ പുറത്താക്കിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാവും. നിരവധി ആരാധകര്‍ രാജസ്ഥാനെതിരേ തിരിയാനും സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ സഞ്ജുവിനെ പുറത്താക്കാന്‍ രാജസ്ഥാന്‍ ധൈര്യപ്പെടില്ല. സഞ്ജുവിനെ പിന്തുണക്കുന്ന നിരവധി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. സഞ്ജുവിനെ തഴയുമ്പോള്‍ ബിസിസി ഐക്കും ടീം മാനേജ്‌മെന്റിനുമെതിരേ ഉയരുന്ന സൈബര്‍ ആക്രമണം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ നായകസ്ഥാനത്ത് നിലനിര്‍ത്താന്‍ തന്നെയാവും രാജസ്ഥാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുക.
സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ ആരാധക പിന്തുണ പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ കൈവിട്ട് ആരാധകരെ നഷ്ടപ്പെടുത്താന്‍ രാജസ്ഥാന്‍ തയ്യാറായേക്കില്ല. മറ്റൊരു പ്രധാന കാരണം സഞ്ജുവിന്റെ മികവ് തന്നെയാണ്. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനം തീരെ മോശമല്ല. ഇടവേളക്ക് ശേഷം രാജസ്ഥാനെ ഫൈനല്‍ കളിപ്പിച്ച നായകനാണ് സഞ്ജു. കൂടാതെ ഇത്തവണ അഞ്ചാം സ്ഥാനത്തേക്കുമെത്തിച്ചു.

ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകാനും മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ടീമിലെ സീനിയേഴ്‌സിനെയടക്കം ഒരുമിച്ച് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കുന്നു. ഇത് ബട്‌ലറെത്തിയാല്‍ സാധിച്ചേക്കില്ല. എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നവനാണ് സഞ്ജു. അതുകൊണ്ട് തന്നെ നായകനായി സഞ്ജു തുടരാനാണ് താരങ്ങളും ആഗ്രഹിക്കുന്നത്.
ആര്‍ അശ്വിന്‍, ജോസ് ബട്‌ലര്‍ എന്നീ ടീമിലെ സീനിയര്‍ താരങ്ങളും സഞ്ജുവിന് കീഴില്‍ കളിക്കാന്‍ സന്തുഷ്ടരാണ്. നിലവിലെ ടീമിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് ശ്രമിക്കില്ല. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജു തുടരുമെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിനെ വിമര്‍ശിക്കാന്‍ പ്രമുഖരടക്കം രംഗത്തുണ്ടെങ്കിലും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പിന്തുണക്കുമെന്നുറപ്പ്.
മൂന്നാമത്തെ കാര്യം പരിശീലകന്‍ കുമാര്‍ സംഗക്കാരയുടെ പിന്തുണയാണ്. രാജസ്ഥാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനത്തെ സംഗക്കാര പ്രശംസിച്ചിരുന്നു. സഞ്ജുവിനെ ചേര്‍ത്തുനിര്‍ത്തുന്ന പരിശീലകനാണ് സംഗക്കാര. അതുകൊണ്ട് തന്നെ സഞ്ജുവിനെ നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ സംഗക്കാര സമ്മതിക്കാന്‍ സാധ്യത കുറവാണ്.