For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിഷഭ് ഇനിയും കാത്തിരിക്കണം, ഇന്ത്യന്‍ ക്യാപ്റ്റനായി ഹര്‍ദിക് വാഴും- മൂന്ന് കാരണങ്ങളിതാ

അഹമ്മദാബാദ്: 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്നുറപ്പാണ്. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പല പ്രമുഖരുടെയും ചീട്ടുകീറിയേക്കും. ഓരോ ഐപിഎല്‍ സീസണിന് ശേഷവും മികവ് കാട്ടി നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ പ്രകടനം മോശമായവര്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും.

2023ലെ ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ നായകസ്ഥാനത്ത് മാറ്റമുണ്ടാവുമെന്നുറപ്പ്. ഇന്ത്യയുടെ നായകസ്ഥാനത്ത് കൂടുതല്‍ സാധ്യത ഹര്‍ദിക് പാണ്ഡ്യക്കാണെങ്കിലും കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം അവസരം തേടുന്നവരാണ്. എന്നാല്‍ ഇന്ത്യയുടെ നായകനായി ഹര്‍ദിക് പാണ്ഡ്യ മതിയെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

hardik pandya

ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സ് തന്നെയാണ് പ്രധാന കാരണം. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിച്ച ഹര്‍ദിക് ഈ സീസണില്‍ ടീമിനെ റണ്ണേഴ്‌സപ്പുകളുമാക്കി. ഇതില്‍ നിന്ന് തന്നെ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവ് വ്യക്തം. മുംബൈ ഇന്ത്യന്‍സിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിക്കാന്‍ ഗുജറാത്തിന് സാധിച്ചത് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവിലാണ്. മൂന്ന് തവണ സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്.

ഇത് തന്നെ അദ്ദേഹത്തിന്റെ നായക മികവ് വ്യക്തമാക്കുന്നു. രോഹിത് ശര്‍മയേയും വരച്ചവരയില്‍ നിര്‍ത്താന്‍ ഹര്‍ദിക്കിന് ക്യാപ്റ്റന്‍സിയിലൂടെ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഹര്‍ദിക്കാണ്. രണ്ടാമത്തെ കാര്യം ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനമാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് അദ്ദേഹം.

ആദ്യ ഓവറില്‍ത്തന്നെ പന്തെറിയാനും വിക്കറ്റ് നേടാനും മികവുള്ള ഹര്‍ദിക് ടോപ് ഓഡറിലും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം ബാറ്റ് ചെയ്ത് മികവുകാട്ടാനും കഴിവുള്ളവനാണ്. അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ഓള്‍റൗണ്ട് മികവിനുടമയാണ് ഹര്‍ദിക്. നായകനെന്ന നിലയില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് കൊണ്ടുപോകാനും സ്വയം മികവ് കാട്ടി ടീമിനെ ജയിപ്പിക്കാനും ഹര്‍ദിക്കിന് കഴിവുണ്ട്.

റിഷഭ് പന്തിനും കെ എല്‍ രാഹുലിനുമെല്ലാം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ പ്രയാസമാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ സമ്മര്‍ദ്ദ സാഹചര്യത്തിലും മികവ് കാട്ടുന്നുവനാണ്. അതുകൊണ്ട് തന്നെ മറ്റ് താരങ്ങളെക്കാള്‍ ഒരുപടി മുകളിലാണ് ഹര്‍ദിക്കിന്റെ സ്ഥാനം. മറ്റൊരു പ്രധാന ഗുണം ഹര്‍ദിക്കിന്റെ ആക്രമണോത്സകതയാണ്. രാഹുലും റിഷഭുമെല്ലാം ടീമിനെ ഉന്മേഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ കരുത്തില്ല.

hardik pandya

എന്നാല്‍ ഹര്‍ദിക് ആക്രമണോത്സകതയെ പിന്തുണക്കുന്ന ശാന്തനായ നായകനാണ്. ഏത് സാഹചര്യത്തിലും ടീമിനായി പൊരുതാന്‍ ഹര്‍ദിക് തയ്യാറാവും. എംഎസ് ധോണിയെപ്പോലെ ചെറിയ കാര്യങ്ങളിലൊന്നും പതറുന്ന നായകനല്ല ഹര്‍ദിക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഹര്‍ദിക്കിന്റെ നായക മികവിന് സാധിക്കുമെന്നുറപ്പ്. 2023ലെ ലോകകപ്പിന് ശേഷം തന്നെ ഹര്‍ദിക്കിനെ ഇന്ത്യയുടെ നായകനാക്കുന്നതാണ് നല്ലത്.

2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ഹര്‍ദിക്കെത്താനാണ് സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ 2023ലെ ലോകകപ്പിന് പിന്നാലെയെങ്കിലും ഹര്‍ദിക്കിനെ നായകനാക്കിയാലേ മികച്ച നിലയില്‍ മുന്നൊരുക്കം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ കഴിവതും വേഗം നായകസ്ഥാനത്തേക്കെത്തിക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലത്.

ഹര്‍ദിക് പാണ്ഡ്യ സീനിയര്‍ താരങ്ങളെയടക്കം നന്നായി നിയന്ത്രിക്കുന്ന ക്യാപ്റ്റനാണ്. ടീമിന്റെ വിജയത്തിനായി വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാവാറില്ല. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങളോട് മൈതാനത്തില്‍ ഹര്‍ദിക് വിട്ടുവീഴ്ചയും ചെയ്യാറില്ല. ഇന്ത്യന്‍ ടീമില്‍ പല സീനിയര്‍ താരങ്ങളും നിര്‍ണ്ണായക താരങ്ങളായി ഉള്ളതിനാല്‍ അവരെ മുന്നോട്ട് കൊണ്ടുപോകാന്‍ ഹര്‍ദിക്കിനെപ്പോലൊരു താരം അത്യാവശ്യമാണെന്ന് പറയാം.

Story first published: Wednesday, May 31, 2023, 17:05 [IST]
Other articles published on May 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+