Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്ലേ ഓഫ് കാണാതെ പുറത്ത്, ഡല്‍ഹിക്ക് പിഴച്ചതെവിടെ? മൂന്ന് കാരണങ്ങള്‍ തിരിച്ചടിയായി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യത്തെ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ് മാറിയിരിക്കുകയാണ്. സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ് എന്നീ പരിശീലകരുണ്ടായിട്ടും ഡേവിഡ് വാര്‍ണറെപ്പോലെ മികച്ചൊരു നായകനുണ്ടായിട്ടും ഡല്‍ഹിക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറയാം. ഈ സീസണില്‍ 12 മത്സരത്തില്‍ നിന്ന് നാല് ജയം മാത്രം നേടാനായതോടെയാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചത്.

കരുത്തുറ്റ ടീമുണ്ടായിട്ടും ഇത്തവണ ഡല്‍ഹിക്ക് പിഴച്ചതെവിടെയാണ്? തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാം. പ്രധാന പ്രശ്‌നം റിഷഭ് പന്തിന്റെ അഭാവം തന്നെയാണ്. ഡല്‍ഹിയുടെ മധ്യനിരയിലെ സ്ഥാനം മാത്രമല്ല നായകനെന്ന നിലയിലും റിഷഭിനെ ഇത്തവണ ഡല്‍ഹി മിസ് ചെയ്തു. നായകനെന്ന നിലയില്‍ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാന്‍ ഡേവിഡ് വാര്‍ണര്‍ക്കായില്ല.

delhi capitals

വാര്‍ണര്‍ ഡല്‍ഹിയിലേക്കെത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. അതുകൊണ്ട് തന്നെ റിഷഭിന്റെ അഭാവം നികത്തുന്ന നായകനായി മാറാന്‍ വാര്‍ണര്‍ക്ക് സാധിക്കാതെ പോയി. റിഷഭ് ഡല്‍ഹി ടീമുമായി വൈകാരികമായി ബന്ധിപ്പിക്കപ്പെട്ട താരമാണ്. സിഎസ്‌കെയില്‍ എംഎസ് ധോണിയെപ്പോലെയും ആര്‍സിബിയില്‍ വിരാട് കോലിയെപ്പോലെയും മുംബൈയില്‍ രോഹിത്തിനെപ്പോലെയുമാണ് ഡല്‍ഹിക്ക് റിഷഭ്.

ഇത്തവണ റിഷഭിന് കാര്‍ അപകടത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത് ടീമിനെ കാര്യമായി ബാധിച്ചു. മാനസികമായി ഡല്‍ഹിയുടെ ആവേശം കെടുത്തുന്നതായിരുന്നു റിഷഭിന്റെ അഭാവമെന്ന് പറയാം. മറ്റൊരു പ്രധാന പ്രശ്‌നം പൃഥ്വി ഷായുടെ മോശം ഫോമാണ്. ഡല്‍ഹി വലിയ പ്രതീക്ഷവെച്ച താരമാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണര്‍ അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

ഇത്തവണ ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയതോടെ ഡല്‍ഹിക്ക് പൃഥ്വിയില്‍ പ്രതീക്ഷകളേറെയായിരുന്നു. റിഷഭിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ അഭാവം നികത്തുമെന്ന് കരുതപ്പെട്ട പൃഥ്വി തീര്‍ത്തും നിരാശപ്പെടുത്തിയത് ഡല്‍ഹിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പൃഥ്വിയുടെ മോശം ഫോം ഡല്‍ഹിയുടെ പ്ലേയിങ് 11 പൊളിച്ചെഴുതാന്‍ ടീം മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കി. തുടര്‍ അവസരങ്ങള്‍ നല്‍കിയിട്ടും പൃഥ്വിക്ക് മെച്ചപ്പെടാനായില്ല.

ഒടുവില്‍ പൃഥ്വിക്ക് പകരം ഫിന്‍ സാള്‍ട്ടിനെ പരിഗണിച്ച് ടീം ഒത്തിണക്കത്തിലേക്കെത്തിയതോടെ ടൂര്‍ണമെന്റ് ഡല്‍ഹിക്ക് കൈവിട്ടുപോയിരുന്നു. ഇത്തവണ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ ഡല്‍ഹി ടീം മാനേജ്‌മെന്റിന് സാധിച്ചില്ല. തുടര്‍ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും മികച്ച ഫലം നേടിക്കൊടുത്തില്ല. ഡല്‍ഹിയുടെ പ്രതീക്ഷക്കൊത്തുയരാന്‍ ആര്‍ക്കും സാധിച്ചില്ലെന്ന് പറയാം.

നായകന്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരതയോടെ കളിച്ചെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമായിരുന്നു. ഭൂരിഭാഗം മത്സരങ്ങളിലും വെടിക്കെട്ട് തുടക്കം നല്‍കാന്‍ വാര്‍ണര്‍ക്കായില്ല. ഇതും ഡല്‍ഹിയെ തളര്‍ത്തി. സഹതാരങ്ങള്‍ വിക്കറ്റ് കാത്ത് കളിക്കാത്തതതാണ് വാര്‍ണറെ തളര്‍ത്തിയതെന്ന് പറയാം. ആദ്യ മത്സരങ്ങളില്‍ തുടര്‍ തോല്‍വി വഴങ്ങിയത് ഡല്‍ഹിയെ മാനസികമായി തളര്‍ത്തി.

delhi capitals

അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് ഡല്‍ഹി ഒരു ജയം നേടുന്നത്. തുടക്കത്തിലേയേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഡല്‍ഹിക്ക് സാധിച്ചില്ലെന്ന് പറയാം. ആദ്യ മത്സരങ്ങളില്‍ ഡല്‍ഹിക്ക് മികച്ച വിജയക്കൂട്ടുകെട്ട് സൃഷ്ടിച്ച് കൊടുക്കാന്‍ സാധിക്കാത്തത് ടീം മാനേജ്‌മെന്റിന്റെ പ്രശ്‌നമാണ്. മികച്ച യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്താന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. ബൗളിങ് നിരയും ബാറ്റിങ് നിരയും സ്ഥിരതയില്ലാത്തവരായി മാറി.

ആന്‍ റിച്ച് നോക്കിയേക്ക് ആദ്യ മത്സരങ്ങള്‍ മുതല്‍ കളിക്കാന്‍ സാധിക്കാത്തതും ഇടക്ക് പരിക്കേറ്റ് പുറത്തുപോവേണ്ടി വരികയും ചെയ്തും ഡല്‍ഹിക്ക് തിരിച്ചടിയായി മാറി. അടുത്ത സീസണില്‍ വലിയ അഴിച്ചുപണികളോടെയാവും ഡല്‍ഹി ഇറങ്ങുകയെന്ന് ഉറപ്പ്. റിക്കി പോണ്ടിങ്ങിന്റെ സീറ്റടക്കം തെറിച്ചേക്കും.

Story first published: Sunday, May 14, 2023, 7:32 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+