Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഗുജറാത്തിനൊപ്പം കപ്പ് നേടി, പക്ഷെ മിനി ലേലത്തില്‍ അണ്‍സോള്‍ഡ്! മൂന്ന് പേരിതാ

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. 10 ടീമുകളും അവസാന സീസണിലെ പിഴവുകള്‍ നികത്തിയാണ് ഇത്തവണ ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കിയത്.

ഇതുവരെയുള്ള ലേല റെക്കോഡുകളെല്ലാം തകര്‍ത്ത് സാം കറെന്‍ 18.5 കോടിക്ക് പഞ്ചാബ് കിങ്‌സിലെത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീനും ബെന്‍ സ്‌റ്റോക്‌സും നിക്കോളാസ് പൂരനും മോഹ വില ലഭിച്ചു. അവസാന സീസണ്‍ പല പ്രമുഖ ടീമുകള്‍ക്കും നിരാശപ്പെടുത്തുന്നതായിരുന്നു.

അതുകൊണ്ട് തന്നെ 16ാം സീസണില്‍ ശക്തമായ തിരിച്ചുവരവാണ് പല ടീമുകളും ലക്ഷ്യംവെക്കുന്നത്. ഇത്തവണത്തെ ലേലത്തില്‍ അണ്‍സോള്‍ഡാവുമെന്ന് പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും കരാര്‍ ലഭിച്ചു. എന്നാല്‍ ചില താരങ്ങള്‍ക്ക് ദൗര്‍ഭാഗ്യവശാല്‍ അണ്‍സോള്‍ഡാവേണ്ടി വന്നു.

അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കിരീടം നേടുകയും ഇത്തവണ മിനി ലേലത്തില്‍ അണ്‍സോള്‍ഡാവുകയും ചെയ്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1

വരുണ്‍ ആരോണ്‍

ഇന്ത്യയുടെ സീനിയര്‍ പേസറാണ് വരുണ്‍ ആരോണ്‍. ഇന്ത്യക്കായി ടെസ്റ്റിലടക്കം കളിച്ചിട്ടുള്ള വരുണ്‍ അതിവേഗ ബൗളറെന്ന നിലയിലാണ് ശ്രദ്ധ നേടിയിട്ടുള്ളത്. തുടര്‍ച്ചയായി 140 പ്ലസ് വേഗം കുറിക്കാന്‍ വരുണിന് കഴിവുണ്ട്.

അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ കളിച്ച് 2 വിക്കറ്റ് നേടിയെങ്കിലും 45 റണ്‍സാണ് വിട്ടുകൊടുത്തത്. റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു പിശിക്കും കാട്ടാത്ത താരമാണ് വരുണ്‍. പരിക്കും അവസാന സീസണില്‍ വരുണിനെ ബാധിച്ചിരുന്നു.

ഇതോടെ ലേലത്തിന് മുമ്പ് ഗുജറാത്ത് വരുണിനെ ഒഴിവാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ മിനി ലേലത്തിലെത്തിയിട്ടും വരുണിനെ വാങ്ങാന്‍ ആളുണ്ടായില്ല. ഇത്തവണ അണ്‍സോള്‍ഡാക്കപ്പെട്ടവരുടെ പട്ടികയില്‍ ആരോണിനും ഉള്‍പ്പെടേണ്ടി വന്നു.

52 ഐപിഎല്ലില്‍ നിന്ന് 44 വിക്കറ്റ് നേടിയ വരുണിന്റെ ഇക്കോണമി 8.94 ആണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.

ഗുര്‍കീരത് സിങ് മാന്‍

അവസാന സീസണില്‍ ഗുജറാത്ത് ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് ഗുര്‍കീരത് സിങ് മാന്‍. പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ ഭാഗമായിട്ടുള്ള ഗുര്‍കീരതിനെ ഗുജറാത്ത് ഒപ്പം കൂട്ടിയെങ്കിലും ഒരവസരം പോലും നല്‍കിയില്ല.

ഒരു മത്സരം പോലും കളിക്കാതെ ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ ഗുര്‍കീരതും പങ്കാളിയായി. മിനി ലേലത്തിന് മുമ്പ് ഗുര്‍കീരതിനെ ഗുജറാത്ത് ഒഴിവാക്കി. ബാറ്റിങ് ഓള്‍റൗണ്ടറായ താരത്തെ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറായതുമില്ല.

41 ഐപിഎല്ലില്‍ നിന്ന് 511 റണ്‍സും അഞ്ച് വിക്കറ്റുമാണ് ഗുര്‍കീരതിന്റെ പേരിലുള്ളത്. ഇന്ത്യക്കായി മൂന്ന് ഏകദിനവും താരം കളിച്ചിട്ടുണ്ട്.

1

ഡൊമിനിക് ഡ്രാക്കെസ്

വെസ്റ്റ് ഇന്‍ഡീസിന്റെ ഡൊമാനിക് ഡ്രാക്കെസും ഗുജറാത്തിനൊപ്പം ഐപിഎല്‍ കിരീടം നേടിയ താരമാണ്. ഒരു മത്സരം പോലും കളിക്കാതെയാണ് താരത്തിന്റെ നേട്ടം. ഐപിഎല്ലില്‍ ഇതുവരെ കളിക്കാതെ രണ്ട് ഐപിഎല്‍ കിരീടം നേടാന്‍ ഡൊമിനിക്കിനായി.

നേരത്തെ 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് ഡൊമിനിക് കിരീടത്തിലേക്കെത്തിയത്. ഇത്തവണ മിനി ലേലത്തില്‍ ഡൊമിനിക് പങ്കെടുത്തെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. ഇനിയാരെങ്കിലും താരത്തിനെ സ്വന്തമാക്കാനും സാധ്യത കുറവാണ്.

Story first published: Wednesday, December 28, 2022, 22:37 [IST]
Other articles published on Dec 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+