IPL 2023: ഹൈദരാബാദിന് വില്യംസണിന്റെ പകരക്കാരന്‍ വേണം, ആരെ പരിഗണിക്കും? മൂന്ന് പേരിതാ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 23ന് നടക്കാന്‍ പോവുകയാണ്. പല ടീമുകളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ് ഇത്തവണത്തെ സീസണ്‍. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊന്നും കാര്യമായി ചെയ്യാനായില്ല. അതുകൊണ്ട് തന്നെ ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് വമ്പന്‍ ടീമുകള്‍ക്കെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പല ടീമുകളും തങ്ങളുടെ നായകന്മാരെ അവസാന സീസണോടെ ഒഴിവാക്കിയിരുന്നു. ഇതിലൊരു ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കെയ്ന്‍ വില്യംസണെ ഹൈദരാബാദ് ഒഴിവാക്കിയതോടെ പുതിയ നായകനെ കണ്ടെത്തേണ്ടിയിരിക്കുന്നു. വില്യംസണ്‍ നായകനെന്ന നിലയില്‍ മോശമല്ലെങ്കിലും സമീപകാലത്തെ ബാറ്റിങ് വലിയ ഫ്‌ളോപ്പാണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ ചീട്ടുകീറിയത്. ഇത്തവണ ഹൈദരാബാദിന് വില്യംസണിന്റെ പകരക്കാരനാക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍
മിനി താരലേലത്തില്‍ ഹൈദരാബാദിന് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് മായങ്ക് അഗര്‍വാള്‍. പഞ്ചാബ് കിങ്‌സ് താരമായിരുന്ന മായങ്കിനെ അവസാന സീസണോടെയാണ് പഞ്ചാബ് ഒഴിവാക്കിയത്. ടീമിന്റെ നായകന്‍ കൂടിയായിരുന്നു മായങ്ക്. എന്നാല്‍ അവസാന സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ല. 12 ഇന്നിങ്‌സില്‍ നിന്ന് 16 ശരാശരിയില്‍ നേടിയത് 196 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 123. എന്നാല്‍ ഈ ഒറ്റ സീസണ്‍ മോശം പ്രകടനംകൊണ്ട് തള്ളിക്കളയേണ്ട താരമല്ല മായങ്ക്.
2020-21 സീസണുകളിലായി 850 ലധികം റണ്‍സാണ് മായങ്ക് നേടിയത്. അതും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. ഓപ്പണിങ്ങില്‍ സാമാന്യം വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവ് മായങ്കിനുണ്ട്. അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം എന്നിവരടങ്ങുന്ന ടോപ് ഓഡര്‍ മോശമാക്കില്ലെന്ന് തന്നെ പറയാം. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള മായങ്കിനെ ഹൈദരാബാദ് സ്വന്തമാക്കുമോയെന്നത് കണ്ടറിയാം.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ബെന്‍ സ്‌റ്റോക്‌സ്
ഹൈദരാബാദ് ഇത്തവണ കാര്യമായി നോട്ടമിടാന്‍ സാധ്യതയുള്ള താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ അവസാന രണ്ട് സീസണിലെ ഐപിഎല്‍ കളിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കുകയും മെഗാ ലേലത്തിലേക്കെത്തിപ്പെടുകയുമായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ സ്‌റ്റോക്‌സിനെ ഹൈദരാബാദിന് നായകസ്ഥാനത്തേക്കും പരിഗണിക്കാം.
ഏകദിന ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ടി20യില്‍ സ്റ്റോക്‌സ് സജീവമാണ്. ഇംഗ്ലണ്ട് ഇക്കഴിഞ്ഞ ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ സ്റ്റോക്‌സിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. 2020 സീസണില്‍ കളിച്ചപ്പോള്‍ 8 ഇന്നിങ്‌സില്‍ നിന്ന് 41ന് മുകളില്‍ ശരാശരിയില്‍ 285 റണ്‍സാണ് സ്‌റ്റോക്‌സ് അടിച്ചെടുത്തത്. ടോപ് ഓഡറിലോ മധ്യനിരയിലോ കളിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റോക്‌സിനെ നോട്ടമിട്ട് പല പ്രമുഖരും രംഗത്തെത്തിയേക്കുമെന്നതിനാല്‍ ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെയടക്കം സ്റ്റോക്‌സിനെ നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

റാസി വാന്‍ ഡെര്‍ ഡൂസന്‍
ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡൂസനെയാണ് ഹൈദരാബാദ് നോട്ടമിടുന്നത്. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വാന്‍ ഡെര്‍ ഡൂസന്‍. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ താരത്തിന് ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാനാവും. 36 ഇന്നിങ്‌സില്‍ നിന്ന് 1044 റണ്‍സാണ് വാന്‍ ഡെര്‍ ഡൂസന്റെ പേരിലുള്ളത്. 36 ശരാശരിയും 130 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. വില്യംസണിന്റെ അഭാവം നികത്തി ഹൈദരാബാദ് ടോപ് ഓഡറില്‍ കളിക്കാന്‍ വാന്‍ ഡെര്‍ ഡൂസന് മികവുണ്ട്. കാര്യമായ വെല്ലുവിളികളില്ലാതെ ഹൈദരാബാദിന് സ്വന്തമാക്കാന്‍ സാധിക്കുന്ന താരമാണ് വാന്‍ ഡെര്‍ ഡൂസന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications