Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇന്ത്യക്കായി കളിച്ചു, പക്ഷെ ഈ സീസണില്‍ വാട്ടര്‍ബോയിയായി- മൂന്ന് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് കൊടിയിറങ്ങിയിരിക്കുകയാണ്. ആവേശകരമായ സീസണിനൊടുവില്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കിരീടം ചൂടിയത്. ഫൈനലില്‍ മഴ വില്ലനായെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിക്കാന്‍ ചെന്നൈക്ക് സാധിച്ചു. സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നു ഇത്.

പതിവ് തെറ്റിക്കാതെ ഇത്തവണയും നിരവധി യുവ പ്രതിഭകള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങളെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ചില അണ്‍ക്യാപ്പഡ് താരങ്ങള്‍ക്ക് സാധിച്ചുവെന്ന് പറഞ്ഞാലും തെറ്റാകില്ല. ഇന്ത്യക്കായി അന്താരാഷ്ട്ര ടി20 കളിച്ച ചില താരങ്ങള്‍ ഇത്തവണ ഐപിഎല്ലില്‍ ബെഞ്ചിലേക്കൊതുക്കപ്പെട്ടു. ഒരു അവസരം പോലും ലഭിക്കാതെയാണ് ഇവര്‍ തഴയപ്പെട്ടത്.

sandeep warrior

ഇത്തരത്തില്‍ ഇന്ത്യക്കായി ടി20 കളിച്ചവരും സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതെ തഴയപ്പെട്ടവരുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. സന്ദീപ് വാര്യരാണ് ഇതിലൊരാള്‍. മുംബൈ ഇന്ത്യന്‍സില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ടീമിലെത്തിയ താരമാണ് മലയാളി പേസറായ സന്ദീപ്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ല.

മുംബൈയുടെ ബൗളിങ് നിര ദുര്‍ബലമായിരുന്നിട്ടും ഒരു തവണ പോലും സന്ദീപിനെ പരീക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. നേരത്തെ കെകെആറിനായി കളിച്ചിട്ടുള്ള സന്ദീപ് 2021ലാണ് ഇന്ത്യക്കായി ടി20 കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തെ കേരളത്തിനായും ഇപ്പോള്‍ തമിഴ്‌നാടിനായും തിളങ്ങുന്ന പേസറാണ് അദ്ദേഹം. എന്നാല്‍ മുംബൈ പരിഗണിച്ചില്ല. ജോഫ്രാ ആര്‍ച്ചറും നിരാശപ്പെടുത്തിയിട്ടും സന്ദീപിനെ മുംബൈ പിന്തുണച്ചില്ല.

സന്ദീപ് തല്ലുകൊള്ളി ബൗളറാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. കെകെആറിനായി അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് നേടിയത്. എങ്കിലും ഒരുവസരം താരം അര്‍ഹിച്ചിരുന്നുവെന്ന് പറയാം. രണ്ടാമത്തെ താരം കരുണ്‍ നായരാണ്. ഇന്ത്യക്കായി ടെസ്റ്റ് ടെസ്റ്റും ഏകദിനവും കളിച്ച താരമാണ് കരുണ്‍. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരം ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഐപിഎല്ലില്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു കരുണ്‍. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായാണ് കരുണിന് അവസരം ലഭിച്ചത്. എന്നാല്‍ ഒറ്റ മത്സരം പോലും കളിപ്പിച്ചില്ല. വാട്ടര്‍ബോയിയായി താരം ഒതുങ്ങിപ്പോയി. ഐപിഎല്ലില്‍ ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് കരുണ്‍.

shivam mavi

76 ഐപിഎല്ലില്‍ നിന്നായി 1496 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 10 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ലഖ്‌നൗ കരുണിന് അവസരം നല്‍കിയില്ല. 127 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇതാവാം കരുണിനെ തഴയാന്‍ ലഖ്‌നൗവിനെ പ്രേരിപ്പിച്ചതെന്ന് പറയാം. സമീപകാലത്തൊന്നും ശ്രദ്ധേയ പ്രകടനം നടത്താത്ത കരുണിന് അവസരം ലഭിക്കാത്തതില്‍ അത്ഭുതമില്ല.

മൂന്നാമത്തെ താരം ശിവം മാവിയാണ്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു. ആറ് കോടി രൂപക്ക് ഗുജറാത്ത് ടീമിലെത്തിച്ച താരമാണ് മാവി. എന്നിട്ടും പൂര്‍ണ്ണമായി തഴയപ്പെട്ടുവെന്നതാണ് കൗതുകം. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കാന്‍ മാവിക്കായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

എന്നാല്‍ ഗുജറാത്ത് യാഷ് ദയാല്‍, ദര്‍ശന്‍ നാല്‍ക്കണ്ടെ എന്നിവര്‍ക്കൊക്കെയാണ് മുന്‍തൂക്കം നല്‍കിയത്. ഇതോടെ ശിവം മാവി തഴയപ്പെട്ടു. എന്നാല്‍ ഒരു മത്സരത്തിലെങ്കിലും അവസരം അര്‍ഹിച്ചിരുന്ന താരമാണ് ശിവം മാവി. ഈ സീസണില്‍ പൂര്‍ണ്ണമായും തഴയപ്പെട്ടത് യുവതാരത്തിന്റെ കരിയറിനെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, June 2, 2023, 11:48 [IST]
Other articles published on Jun 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+