Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തലയുടെ 'റണ്‍മെഷീന്‍', വഴങ്ങിയത് 564 റണ്‍സ്! തുഷാറിന് എന്തിന് ഇത്ര വലിയ സ്വീകരണം?

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഐപിഎല്‍ കിരീടം ചൂടിയതിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കു വമ്പന്‍ വരവേല്‍പ്പ്. എന്നാല്‍ ഇതിനെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചിരിക്കുകയാണ് ആരാധകര്‍. ചെന്നൈ നിരയിലെ ഏറ്റവും വലിയ തല്ലുകൊള്ളിയായ, എതിരാളികള്‍ക്കു റണ്‍സ് വാരിക്കോരി നല്‍കിയ തുഷാറിന് എന്തിനു ഇത്രും വലിയ സ്വീകരണമെന്നാണ് ആരാധകരുടെ ചോദ്യം. തുഷാറിനെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം നിരവധി ആരാധകരാണ് രംഗത്തു വന്നിരിക്കുന്നത്.

സിഎസ്‌കെ ബൗളിങ് നിരയില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറായിരുന്നു തുഷാര്‍ ദേശ്പാണ്ഡെ. എന്നാല്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെയായിരുന്നുവെന്നതാണ് രസകരമായ കാര്യം. 16 മല്‍സരങ്ങളിലാണ് സിഎസ്‌കെയ്ക്കായി തുഷാര്‍ ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 21 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

TUSHAR DESHPANDE

56.5 ഓവറാണ് പേസര്‍ സീസണിലാകെ ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 9.92 ഇക്കോണി റേറ്റില്‍ വിട്ടുകൊടുത്തത് 564 റണ്‍സായിരുന്നു. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും ഇതോടെ തുഷാറിനെ തേടിയെത്തിയിരുന്നു.

ഈ സീസണിലെ മാത്രമല്ല ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയ ബൗളിങ് പ്രകടനം കൂടിയായിരുന്നു തുഷാര്‍ ദേശ്പാണ്ഡെ ഈ സീസണില്‍ കാഴ്ചവച്ചത്. 2022ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പേരിലായിരുന്നു നേരത്തേ ഓള്‍ടൈം റെക്കോര്‍ഡ്. അന്നു 8.28 ഇക്കോണമി റേറ്റില്‍ താരം വഴങ്ങിയത് 551 റണ്‍സായിരുന്നു.

ഇതാണ് ഇത്തവണ 564 റണ്‍സായി തിരുത്തിക്കുറിച്ച് നാണക്കേടിന്റെ പുതിയ റെക്കോര്‍ഡും തുഷാര്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലിലും തുഷാര്‍ മോശമാക്കിയില്ല. നാലോവറില്‍ താരം വഴങ്ങിയത് 56 റണ്‍സായിരുന്നു.

വിക്കറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും ഇത്രയും മോശം റെക്കോര്‍ഡ് കുറിച്ച തുഷാര്‍ ദേശ്പാണ്ഡെയ്ക്കു എന്തിനാണ് നാട്ടില്‍ ആരാധകര്‍ ഇത്രയും വലിയ സ്വീകരണമൊരുക്കിയതെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് തുഷാര്‍ ദേശ്പാണ്ഡെ. തലയാണ് (എംഎസ് ധോണി) താരത്തെ റണ്‍ മെഷീനാക്കി മാറ്റിയതെന്നും ആരാധകര്‍ പരിഹസിച്ചു.

TUSHAR DESHPANDE

ഒരോവറില്‍ എക്‌സ്ട്രാസുള്‍പ്പെടെ 10 ബോളെങ്കിലും എറിയുന്ന ബൗളറാണ് സിഎസ്‌കെ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ. ഇപ്പോള്‍ അദ്ദേഹത്തിനും വലിയ വരവല്‍പ്പ് ലഭിക്കുക്കുന്നു. ഇതുവരെ നാട്ടുകാര്‍ പോലും അംഗീകരിച്ചിട്ടില്ലാത്ത ബൗളറാണ് തുഷാര്‍ ദേശ്പാണ്ഡെ. ഇങ്ങനെയൊരാള്‍ക്കു ഐപിഎല്‍ കിരീടം ലഭിച്ചാല്‍ അതു കരിയറിലെ ഏറ്റവും വലിയ നേട്ടം തന്നെയായിരിക്കും. ഒരു ബൗളറെന്നതിനേക്കാള്‍, ഒരു ബാറ്ററെന്ന നിലയിലായിരിക്കും തുഷാര്‍ ദേശ്പാണ്ഡൈയെ നാട്ടുകാര്‍ സ്വീകരിച്ചതെന്നാണ് കരുതുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ തുഷാര്‍ ദേശ്പാണ്ഡെയെ ക്യാപ്റ്റന്‍ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിപ്പിക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പകരം രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറിനെ വളര്‍ത്തിയെടുക്കണം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റ അഞ്ചാം ഐപിഎല്‍ കിരീടമെന്ന മോഹം ഏറെക്കുറെ അവസാനിപ്പിക്കേണ്ടിയിരുന്ന താരാണ് തുഷാര്‍ ദേശ്പാണ്ഡെയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, തുഷാര്‍ ദേശ്പാണ്ഡെയുടെ ഐപിഎല്‍ കരിയറിലേക്കു വന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2020, 21 സീസണുകളില്‍ പേസര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. 2022ലെ ലേലത്തിലാണ് തുഷാറിനെ സിഎസ്‌കെ വാങ്ങിയത്. ഡിസിക്കായി അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റ് മാത്രമേ പേസര്‍ നേടിയിട്ടുള്ളൂ. 2022ലെ ഐപിഎല്ലില്‍ വെറും രണ്ടു മല്‍സരങ്ങളിലാണ് തുഷാര്‍ ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും നേടിയത് ഒരു വിക്കറ്റായിരുന്നു.

Story first published: Saturday, June 3, 2023, 8:53 [IST]
Other articles published on Jun 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+