Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കെകെആറിന് പറ്റിയ വലിയ അബദ്ധം, ഈ നാല് പേരെ എന്തിന് കൈവിട്ടു?

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവാത്ത അവസ്ഥയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുള്ളത്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി കെകെആര്‍ ഏഴാം സ്ഥാനത്താണ്. ഒരു മത്സരം ശേഷിക്കെ കെകെആറിന്റെ പ്ലേ ഓഫ് സാധ്യത വളരെ കുറവാണ്. ഇത്തവണയും കെകെആറിന് കിരീടമില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഗൗതം ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം മറ്റാര്‍ക്കും കെകെആറിനെ കിരീടം ചൂടിക്കാനായിട്ടില്ല.

കെകെആറിന് ഇത്തവണയും പ്ലേ ഓഫ് സീറ്റ് പോലും നേടാനാവാതെ മടങ്ങേണ്ടി വരുമ്പോള്‍ ടീം നേരത്തെ കാട്ടിയ വലിയൊരു അബദ്ധം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഇന്നത്തെ നാല് സൂപ്പര്‍ താരങ്ങളെ ഒരിക്കല്‍ കെകെആര്‍ കൈവിട്ടുകളഞ്ഞതാണ്. ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധമെന്ന് പറയാവുന്ന തരത്തില്‍ ചില താരങ്ങളെ കൈവിട്ടിട്ടുണ്ട്. ഇതിലെ നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

suryakumar yadav

ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ സൂര്യയുടെ കരിയര്‍ മാറുകയും നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി സൂര്യ വളരുകയും ചെയ്തു. ഇന്ന് സൂര്യയെപ്പോലെ അപകടകാരിയായ ടി20 ബാറ്റ്‌സ്മാനില്ലെന്ന് പറയാം. കെകെആര്‍ ഫിനിഷര്‍ റോളില്‍ ഒതുക്കിക്കളഞ്ഞ സൂര്യകുമാറിനെ ടോപ് ഓഡറിലേക്ക് പരീക്ഷിച്ച മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ കരിയര്‍ മാറ്റുകയായിരുന്നു.

ഇന്ന് സൂര്യ പകരക്കാരനില്ലാത്ത പ്രതിഭാസമാണ്. 2018ലാണ് കെകെആര്‍ സൂര്യകുമാറിനെ വിട്ടുകളഞ്ഞത്. കെകെആറിന് പറ്റിയ ഏറ്റവും വലിയ അബദ്ധമാണിതെന്ന് മുന്‍ നായകന്‍ ഗൗതം ഗംഭീറടക്കം തുറന്ന് സമ്മതിച്ചിരുന്നു. സൂര്യകുമാറിനെ വിട്ടത് കെകെആറിന്റെ സമയദോഷമാണെങ്കിലും സൂര്യയെ സംബന്ധിച്ച് കെകെആര്‍ വിട്ടതോടെ ശുക്രന്‍ ഉദിച്ചെന്ന് പറയാം. ഈ സീസണിലൂടെ കന്നി ഐപിഎല്‍ സെഞ്ച്വറിയും സൂര്യ കുറിച്ചു.

2022ലെ ലേലത്തില്‍ കെകെആര്‍ കാട്ടിയ വലിയ അബദ്ധമാണ് ശുബ്മാന്‍ ഗില്ലിനെ വിട്ടുകളഞ്ഞത്. മോശം സ്‌ട്രൈക്കറേറ്റിന്റെ പേരില്‍ കെകെആര്‍ തഴഞ്ഞ ശുബ്മാന്‍ ഗില്‍ ഇപ്പോള്‍ ഗുജറാത്തിന്റെ സൂപ്പര്‍ ഹീറോയാണ്. സെഞ്ച്വറിയടക്കം നേടിയ ഗില്‍ ഇപ്പോള്‍ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലും സൂപ്പര്‍ ഹീറോയായ ഗില്ലിനെ വിരാട് കോലിയോടൊപ്പമാണ് ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്.

sanju samson

കെകെആര്‍ കൈവിട്ടുകളയാന്‍ പാടില്ലാത്ത താരമായിരുന്നു ശുബ്മാന്‍ ഗില്‍. ഇപ്പോള്‍ ടീമിലുണ്ടായിരുന്നെങ്കില്‍ നായകസ്ഥാനത്തേക്ക് പോലും പരിഗണിക്കാന്‍ സാധിക്കുന്ന താരമായിരുന്നു ഗില്‍. എന്നാല്‍ കെകെആര്‍ ഭാവി ഇതിഹാസത്തെയാണ് കൈവിട്ടുകളഞ്ഞത്. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ കെകെആറിന്റെ സൂപ്പര്‍ ഹീറോയായി താരം മാറുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്.

സഞ്ജു സാംസണ് ആദ്യമായി വിളിനല്‍കിയ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. എന്നാല്‍ ടീമിലെത്തിച്ചെങ്കിലും ഒരവസരം പോലും നല്‍കാതെ തഴഞ്ഞു. പിന്നീടാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നത്. ടീമിനൊപ്പം ഇതിഹാസമായി വളര്‍ന്ന സഞ്ജു രാജസ്ഥാന്റെ നട്ടെല്ലാണ്. 2012ല്‍ കെകെആറിനൊപ്പം കിരീടത്തിന്റെ ഭാഗമാവാന്‍ സഞ്ജുവിനായി. എന്നാല്‍ താരത്തിന്റെ കഴിവില്‍ കെകെആര്‍ മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചില്ല.

ഇപ്പോള്‍ രാജസ്ഥാന്റെ നായകനും സൂപ്പര്‍ താരവുമാണ് സഞ്ജു. അന്ന് കെകെആര്‍ അല്‍പ്പം അവസരം നല്‍കിയിരുന്നെങ്കില്‍ കെകെആറിന്റെ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നുവെന്ന് തന്നെ പറയാം. ട്രന്റ് ബോള്‍ട്ടാണ് മറ്റൊരു താരം. ഇപ്പോള്‍ രാജസ്ഥാനൊപ്പം തകര്‍ത്ത് പന്തെറിയുന്ന ട്രന്റ് ബോള്‍ട്ടിനെ കെകെആര്‍ ഒരിക്കല്‍ കൈവിട്ടതാണ്. മണ്ടന്‍ ബൗളര്‍മാരെ നിലനിര്‍ത്തിയ കെകെആര്‍ ബോള്‍ട്ടിനെ കൈവിട്ടത് അബദ്ധമായി. ഇന്നുണ്ടായിരുന്നെങ്കില്‍ ബോള്‍ട്ട് കെകെആറിന് മുതല്‍ക്കൂട്ടാവുമായിരുന്നു.

Story first published: Tuesday, May 16, 2023, 17:10 [IST]
Other articles published on May 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+