For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വാര്‍ണറെ പുറത്താക്കണം! ഡല്‍ഹിയെ അക്ഷര്‍ നയിക്കട്ടെ- കാരണം പറഞ്ഞ് ഗവാസ്‌കര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണില്‍ കളിച്ച ആദ്യത്തെ അഞ്ച് മത്സരവും തോറ്റ ഡല്‍ഹി അവസാനം കളിച്ച രണ്ട് മത്സരത്തിലും ജയിച്ചിട്ടുണ്ട്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറെ നായകനാക്കിയാണ് ഇത്തവണ ഡല്‍ഹി ഇറങ്ങിയത്. തുടക്കം മുതല്‍ തൊട്ടതെല്ലാം പിഴച്ച ഡല്‍ഹി ആദ്യത്തെ അഞ്ച് മത്സരത്തിലും തലകുനിക്കുകയായിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ഇത്തവണ പ്ലേ ഓഫ് സാധ്യത വളരെ കുറവുള്ള ടീമുകളിലൊന്നാണ്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏഴ് റണ്‍സിന് ജയിച്ചെങ്കിലും ബാറ്റിങ്ങില്‍ ഡല്‍ഹി തീര്‍ത്തും നിറം മങ്ങിയിരുന്നു. ഇപ്പോഴിതാ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ഡല്‍ഹി തയ്യാറാവണമെന്നും അക്ഷര്‍ പട്ടേലിനെ ക്യാപ്റ്റനാക്കണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

sunil gavaskar, axar patel

ഇന്ത്യന്‍ ക്രിക്കറ്റിനും അത് ഗുണം ചെയ്യുന്ന കാര്യമാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'അക്ഷര്‍ പട്ടേലിനെ ഡല്‍ഹി നായകനാക്കണമെന്നാണ് കരുതുന്നത്. സത്യസന്ധനായ താരമാണ് അക്ഷര്‍. സമീപകാലത്തായി നന്നായി കളിക്കുന്നുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ നായകനായി കളിച്ച് തിളങ്ങാനായാല്‍ അക്ഷറിനും ഇന്ത്യക്കും അത് ഗുണം ചെയ്യും. ദീര്‍ഘകാലത്തെ കാഴ്ചപ്പാടോടെയാണ് ഇത് ചെയ്യേണ്ടത്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അക്ഷര്‍ പട്ടേല്‍ മികച്ച ഫോമിലാണ് സമീപകാലത്തായി കളിക്കുന്നത്. ഹൈദരാബാദിനെതിരേ ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചത് അക്ഷറിന്റെ ഓള്‍റൗണ്ട് മികവാണ്. ബാറ്റിങ് പ്രയാസമുള്ള പിച്ചില്‍ 34 പന്തില്‍ 34 റണ്‍സാണ് അക്ഷര്‍ നേടിയത്. നാല് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ബൗളിങ്ങില്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അക്ഷര്‍ പട്ടേല്‍ വീഴ്ത്തിയത്.

ഡല്‍ഹി ടീമെന്ന നിലയില്‍ നിരാശപ്പെടുത്തുമ്പോഴും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് കൈയടി നേടാന്‍ അക്ഷറിന് മാത്രമാണ് സാധിക്കുന്നത്. എന്നാല്‍ അക്ഷറിനെ നായകനാക്കുന്നത് ഡല്‍ഹിക്ക് വലിയ ഗുണം ചെയ്യുമെന്ന് പറയാനാവില്ല. നായകസ്ഥാനം ലഭിക്കുന്നത് അക്ഷറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത കൂടുതല്‍. നേരത്തെ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് അക്ഷര്‍.

അതുകൊണ്ട് തന്നെ നായകസ്ഥാനം ലഭിച്ചാല്‍ അക്ഷറിന്റെ പ്രകടനത്തെ അത് കാര്യമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. വാര്‍ണര്‍ അനുഭവസമ്പന്നനായ ക്യാപ്റ്റനാണ്. 2016ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിക്കാന്‍ വാര്‍ണര്‍ക്കായിരുന്നു. ഇത്തവണ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ടീമിനെ തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ വിജയത്തിലേക്കെത്തിക്കാന്‍ വാര്‍ണര്‍ക്കായി.

ഡല്‍ഹി നിരയില്‍ ഏറ്റവും റണ്‍സ് നേടിയ ബാറ്റ്‌സ്മാനും വാര്‍ണറാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിച്ച് കളിക്കാന്‍ മിടുക്കുമുണ്ട്. നിലവിലെ ടീമിന്റെ തോല്‍വികളില്‍ വാര്‍ണറെ മാത്രം പ്രതിയാക്കുന്നത് ശരിയായ രീതിയല്ല. ടീം വിശ്വാസം അര്‍പ്പിച്ച സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമാണ് ഡല്‍ഹിയെ പിന്നോട്ടടിക്കാന്‍ കാരണം. പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല.

david warner

ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഡല്‍ഹിയുടെ ബൗളിങ് നിരയും ഇപ്പോള്‍ താളം കണ്ടെത്തിയിട്ടേയുള്ളൂ. ഡല്‍ഹിക്ക് ശക്തമായി തിരിച്ചെത്താന്‍ അവസാന രണ്ട് മത്സരത്തിലും സാധിച്ചിട്ടുണ്ട്. ബാറ്റിങ് നിര ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും നിലവിലെ പ്രകടനം ടീമിന് തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ വാര്‍ണറെ ഇപ്പോള്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് ഡല്‍ഹിക്ക് ഗുണം ചെയ്‌തേക്കില്ല.

ഐപിഎല്ലിലെ പാതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഡല്‍ഹിക്ക് ഇത്തവണ പ്ലേ ഓഫ് സാധ്യത നല്‍കാനാവില്ല. റിഷഭ് പന്തിന്റെ അഭാവം സൃഷ്ടിച്ച വിടവ് നികത്താന്‍ ഇതുവരെ ഡല്‍ഹിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പ്രതീക്ഷ ഡല്‍ഹിയിലില്ലെന്ന് പറയാം.

Story first published: Tuesday, April 25, 2023, 14:54 [IST]
Other articles published on Apr 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+