അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് കൊടിയിറക്കം. ഇന്നലെ നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം കടുത്ത മഴയെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ഫലം ഇന്ന് വ്യക്തമാവും. കളി ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ഗുജറാത്ത് ടൈറ്റന്‍സാവും വിജയികളാവുക.
ആവേശകരമായ സീസണിനാണ് ഇവിടെ അവസാനമാവുന്നത്. കോടികള്‍ മുടക്കി ടീമിലെത്തിച്ച പല സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അത്ഭുതപ്പെടുത്തുന്ന പ്രകടനത്തോടെ അണ്‍ക്യാപ്പഡ് താരങ്ങള്‍ വളര്‍ന്നുവരുന്നതും ഇത്തവണത്തെ സീസണില്‍ കണ്ടു. എന്നാല്‍ ചില താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. അവസാന ലേലത്തില്‍ 10 കോടിയിലധികം പ്രതിഫലം വാങ്ങുകയും എന്നാല്‍ 10 മത്സരം പോലും കളിക്കാതിരിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ബെന്‍ സ്‌റ്റോക്‌സാണ് ഇത്തവണ കൂടുതല്‍ പ്രതിഫലം വാങ്ങി ഏറ്റവും നിരാശപ്പെടുത്തിയ താരം. സിഎസ്‌കെയുടെ ഭാവി നായകനെന്ന വിശേഷണത്തോടെ 16.25 കോടിക്കാണ് സ്‌റ്റോക്‌സിനെ ടീമിലേക്കെത്തിച്ചത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ വിടവ് നികത്തുമെന്നതായിരുന്നു സിഎസ്‌കെയുടെ പ്രതീക്ഷ. എന്നാല്‍ തുടക്കം മുതല്‍ പരിക്ക് അലട്ടിയതോടെ സ്‌റ്റോക്‌സ് രണ്ട് മത്സരം മാത്രമാണ് കളിച്ചത്.
സിഎസ്‌കെയെ സംബന്ധിച്ച് സ്‌റ്റോക്‌സിന്റെ പരിക്ക് വലിയ തലവേദനായെങ്കിലും ഫൈനലിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാമത്തെ താരം ആര്‍സിബിയുടെ വനിന്‍ഡു ഹസരങ്കയാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് ആര്‍സിബി നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. 10.75 കോടി പ്രതിഫലത്തിലാണ് അദ്ദേഹം ആര്‍സിബിക്കായി കളിക്കുന്നത്. എന്നാല്‍ 8 മത്സരം മാത്രമാണ് അദ്ദേഹം ഈ സീസണില്‍ കൡച്ചത്. ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
ഇത്തവണ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. ഹസരങ്കയുടെ മോശം ഫോം ആര്‍സിബിയെ പിന്നോട്ടടിച്ച കാരണങ്ങളിലൊന്നാണ്. മൂന്നാമത്തെ താരം ന്യൂസീലന്‍ഡ് സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ 10 കോടിക്കാണ് കെകെആര്‍ ടീമിലേക്കെത്തിച്ചത്. ഇത് മണ്ടത്തരമായെന്ന് പറയാം. വെറും മൂന്ന് മത്സരമാണ് കെകെആറിനായി ലോക്കി കളിച്ചത്. അതിവേഗ പേസര്‍ തല്ലുകൊള്ളിയായി എന്നതാണ് വസ്തുത.
ഇതോടെയാണ് കെകെആര്‍ പ്ലേയിങ് 11 നിന്ന് തഴഞ്ഞത്. നാലാം സ്ഥാനത്ത് ലിയാം ലിവിങ്സ്റ്റനാണ്. പഞ്ചാബ് കിങ്‌സ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെ 11.50 കോടിക്കാണ് ടീമിലേക്കെത്തിച്ചത്. എന്നാല്‍ ലിവിങ്സ്റ്റണ് പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതെ പോയി. ഒമ്പത് മത്സരങ്ങളാണ് അദ്ദേഹം ആകെ കളിച്ചത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനും സാധിച്ചു.

ലിവിങ്സ്റ്റണ്‍ ആദ്യ മത്സരം മുതല്‍ കളിക്കാതിരുന്നത് ഇത്തവണ പഞ്ചാബിനെ കാര്യമായി ബാധിച്ചു. ഈ സീസണില്‍ പഞ്ചാബിന് പ്ലേ ഓഫ് കാണാനായില്ല. ലിവിങ്സ്റ്റണ്‍ എല്ലാ മത്സരങ്ങളും കളിച്ചിരുന്നെങ്കില്‍ പഞ്ചാബിന് കൂടുതല്‍ വിജയ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി. അടുത്ത സീസണിലും പഞ്ചാബിന്റെ നെടുന്തൂണായി ലിവിങ്സ്റ്റണുണ്ടാവും.
ആവേശ് ഖാനാണ് അഞ്ചാമത്തെ താരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആവേശിനെ 10 കോടിക്കാണ് സ്വന്തമാക്കിയത്. ലഖ്‌നൗവിന്റെ അരങ്ങേറ്റ സീസണില്‍ത്തന്നെ ആവേശും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മികച്ച പ്രകടനമല്ല താരം കാഴ്ചവെച്ചത്. ഒമ്പത് മത്സരം കളിച്ച താരത്തിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനാവാതെ പോയതോടെ പ്ലേയിങ് 11നും പുറത്തായി.
ആവേശിനെ അടുത്ത സീസണിന് മുമ്പ് ലഖ്‌നൗ ഒഴിവാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 18.50 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച സാം കറെന്‍ ഇത്തവണ വാങ്ങിയ പ്രതിഫലത്തോടെ കൂറുകാട്ടി. 17.50 കോടിക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനും തിളങ്ങി. സെഞ്ച്വറി ഉള്‍പ്പെടെ സ്വന്തമാക്കി കസറാന്‍ ഗ്രീനിന് സാധിച്ചിരുന്നു.