For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രാജസ്ഥാനും മുംബൈയും ഇല്ല! ടോപ് ഫോറിനെ തിരഞ്ഞെടുത്ത് സ്മിത്ത്- അറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് നാളെ തുടക്കമാവുകയാണ്. ആവേശ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി നേരിടാന്‍ പോവുകയാണ്. രണ്ട് ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറും പോരാട്ടമുറപ്പ്. ഇത്തവണയും 10 ടീമുകളും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റാണ് സംഘടിപ്പിക്കപ്പെടുന്നത്.

കൂടാതെ ഹോം ഗ്രൗണ്ട് തരത്തിലേക്കും മത്സരമെത്തുന്നതോടെ വാശി ഇരട്ടിക്കും.ഇത്തവണ ആരൊക്കെയാവും പ്ലേ ഓഫിലെത്തുകയെന്ന ചര്‍ച്ചകള്‍ സജീവമാണ്. മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലെ അവസാന സ്ഥാനക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒമ്പതാം സ്ഥാനക്കാരുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഇരുകൂട്ടര്‍ക്കും ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

1

ഇത്തവണ 10 ടീമുകളും ഒന്നിനൊന്ന് മെച്ചമായതിനാല്‍ പ്ലേ ഓഫ് പോരാട്ടം അതിശക്തമായിരിക്കുമെന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ ടോപ് ഫോറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. സ്മിത്ത് നേരത്തെ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെയും അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയുമെല്ലാം തഴഞ്ഞുകൊണ്ടാണ് സ്മിത്ത് ടോപ് ഫോറിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്. സ്മിത്തിന്റെ തിരഞ്ഞെടുപ്പ് അല്‍പ്പം കൗതുകം സൃഷ്ടിക്കുന്നതാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് ഇത്തവണ സജീവ പ്ലേ ഓഫ് പ്രതീക്ഷയുള്ള ടീമാണ്.

1

ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിഷഭ് പന്തില്ലെങ്കിലും ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്ത് ഡേവിഡ് വാര്‍ണറാണുള്ളത്. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച വാര്‍ണര്‍ക്ക് കീഴില്‍ ഡല്‍ഹിക്ക് കിരീട പ്രതീക്ഷകളേറെ. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ റണ്ണറപ്പുകളാണ്. ഇത്തവണയും കരുത്തുറ്റ താരനിര രാജസ്ഥാനൊപ്പമുണ്ട്. ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയവരെല്ലാം രാജസ്ഥാന്‍ നിരയിലുണ്ട്.

അതുകൊണ്ട് തന്നെ രാജസ്ഥാനും സജീവ പ്രതീക്ഷയിലാണ്. ഇത്തവണ അല്‍പ്പം ദൗര്‍ബല്യമുള്ള ടീമെന്ന് പറയാന്‍ സാധിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെ ഇത്തവണ നിധീഷ് റാണയാണ് കൊല്‍ക്കത്തയെ നയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തില്ലാത്ത നിധീഷ് റാണക്ക് കെകെആറിന്റെ നായകസ്ഥാനത്തെത്തുമ്പോള്‍ അത്ഭുതം കാട്ടാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ല.

1

പഞ്ചാബ് കിങ്‌സാണ് ടീം കരുത്ത് പരിശോധിക്കുമ്പോള്‍ അല്‍പ്പം ദൗര്‍ബല്യമുള്ള മറ്റൊരു ടീം. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് വലിയ ഉടച്ചുവാര്‍ക്കലിന് ശേഷമാണ് ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ ഇത്തവണയും കന്നിക്കിരീട മോഹം പഞ്ചാബിന്റെ മോഹമായിത്തന്നെ അവശേഷിച്ചേക്കും. കഗിസോ റബാഡ, ലിയാം ലിവിങ്‌സ്റ്റണ്‍ തുടങ്ങിയ ചില മാച്ച് വിന്നര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ പഞ്ചാബ് വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്നതാണ് വസ്തുത.

ഇത്തവണ ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കൂടാതെ ഐപിഎല്‍ ഡിആര്‍എസ് നിയമത്തിലും മാറ്റങ്ങളുണ്ട്. നോ ബോളും വൈഡും ഇത്തവണ റിവ്യൂ ചെയ്യാം. കൂടാതെ ഇംപാക്ട് പ്ലയര്‍ നിയമവും ഐപിഎല്ലിലേക്കെത്തുന്നു. പുതിയ മാറ്റങ്ങള്‍ ഐപിഎല്ലില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ഇംപാക്ട് പ്ലയര്‍ നിയമത്തിന്റെ വരവ് ഇത്തവണ പല മത്സരങ്ങളിലും അട്ടിമറി ജയങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ചേക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കിലും കമന്റേറ്ററുടെ റോളില്‍ സ്മിത്തുണ്ട്.

Story first published: Thursday, March 30, 2023, 10:25 [IST]
Other articles published on Mar 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+