For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ക്യാപ്റ്റന്‍സിയില്‍ നിന്ന് സഞ്ജു തെറിക്കും! ഇതാ തെളിവ്, സ്മിത്തിനോട് പോലും ക്ഷമിച്ചില്ല

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന ആശങ്കയിലാണ് ആരാധകര്‍. ഇത്രയും ശക്തമായൊരു ടീമുണ്ടായിട്ടും സഞ്ജുവിനു അവരെ പ്ലേഓഫില്‍ പോലും എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പരാജയം തന്നെയാണ്.

മധ്യനിരയിലെ ചെറിയ വീക്ക്‌നെസ് മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങിലും ബൗളിങിലും ഒരുപിടി മികച്ച താരങ്ങള്‍ റോയല്‍സിനുണ്ട്. പക്ഷെ ഇത്തവണ റോയല്‍സ് ഇനി പ്ലേഓഫിലെത്താനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ടു തന്നെ നായകസ്ഥാനത്തു നിന്നും സഞ്ജുവിനു മാറിക്കൊടുക്കേണ്ടിയും വന്നേക്കും.

SANJU- SMITH

അടുത്ത സീസണില്‍ ഒരുപക്ഷെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലറായിരിക്കും റോയല്‍സ് ടീമിനെ നയിച്ചേക്കുക. സഞ്ജുവിന് വിക്കറ്റ് കീപ്പറുടെ റോള്‍ മാത്രമായിരിക്കും. ഇങ്ങനെ സംശയിക്കാന്‍ വലിയൊരു കാരണം കൂടിയുണ്ട്.

സഞ്ജുവിനു മുമ്പ് രാജസ്ഥാന്‍ റോല്‍സിനെ നയിച്ചത് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്താണ്. പക്ഷെ മോശമല്ലാത്ത ക്യാപ്റ്റന്‍സി റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തോടു റോയല്‍സ് ടീം മാനേജ്‌മെന്റ് ക്ഷമിച്ചില്ല. നായകസ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും സ്മിത്ത് ഒഴിവാക്കപ്പെടുകയും ചെയ്തു.

സഞ്ജു സാംസണുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട റെക്കോര്‍ഡാണ് സ്റ്റീവ് സ്മിത്തിന്റേത്. 44 മല്‍സരങ്ങളിലാണ് സഞ്ജു ഇതുവരെ ടീമിനെ നയിച്ചത്. ഇതില്‍ 21 കളികളില്‍ റോയല്‍സ് ജയിച്ചപ്പോള്‍ 23 എണ്ണം തോല്‍ക്കുകയും ചെയ്തു. വിജയശതമാനം 47.72.

പക്ഷെ സ്മിത്ത് ഇതിന്റെ പകുതിയോളം മല്‍സരങ്ങളിലാണ് റോയല്‍സ് നായകനായത്. 27 മല്‍സരങ്ങളില്‍ ക്യാപ്റ്റനായ അദ്ദേഹത്തിനു 15 ജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. തോറ്റത് 11 മല്‍സരങ്ങളിലായിരുന്നു. വിജയശതമാനം 57.69.

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തീര്‍ച്ചയായും റോയല്‍സിന്റെ കൂടുതല്‍ മികച്ച ക്യാപ്റ്റന്‍ സ്മിത്ത് തന്നെയാണെന്നു സംശയമില്ലാതെ പറയാം. ഇതു മാത്രമല്ല റോയല്‍സ് ക്യാപ്റ്റന്‍മാരുടെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ളതും സ്മിത്തിനു തന്നെയാണ്. രാഹുല്‍ ദ്രാവിഡ് (57.50), ഷെയ്ന്‍ വോണ്‍ (57.14), സഞ്ജു (47.72), ഷെയ്ന്‍ വാട്‌സന്‍ (40), അജിങ്ക്യ രഹാനെ (37.50) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റോയല്‍സ് ടീമിനെ രണ്ടു വ്യത്യസ്ത കായലളവുകളില്‍ സ്മിത്ത് നയിച്ചിട്ടുണ്ട്. 2014ലെ ലേലത്തില്‍ റോയല്‍സിലേക്കു വന്ന അദ്ദേഹം 2015 സീസണിന്റെ പകുതിയോടെയാണ് ആദ്യമായി റോയല്‍സ് ക്യാപ്റ്റനായത്. ടീമിനു മികച്ച വിജയങ്ങള്‍ സമ്മാനിച്ച സ്മിത്ത് ഇതേ സീസണില്‍ റോയല്‍സിനെ പ്ലേഓഫിലുമെത്തിച്ചു. തുടര്‍ന്നു രണ്ടു സീണുകളില്‍ റോയല്‍സ് ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ സ്മിത്ത് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിലേക്കു ചേക്കേറി. 2017ലെ സീസണില്‍ സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം ഫൈനലില്‍ കളിക്കുകയും ചെയ്തു.

STEVE SMITH

2018ല്‍ വിലക്കിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്കു തിരിച്ചെത്തിയപ്പോള്‍ സ്റ്റീവ് സ്മിത്തിനെ തിരികെ കൊണ്ടുവന്ന അവര്‍ ക്യാപ്റ്റനായും നിയമിച്ചു. ഇതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ നയിക്കവെ അദ്ദേഹം പന്തു ചുരണ്ടല്‍ വിവാദത്തിലകപ്പെട്ടത്. തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയും ചെയ്തു. പിന്നാലെ ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്മിത്തിനെ ബിസിസിഐയും വിലക്കിയതോടെ 2018ലെ സീസണില്‍ കളിക്കാനായില്ല. തുടര്‍ന്നു അജിങ്ക്യ രഹാനെയെ റോയല്‍സ് ക്യാപ്റ്റനാക്കുകയും ചെയ്തു.

2019ല്‍ വിലക്ക് കഴിഞ്ഞ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു തിരികെയെത്തി. ഈ സമയത്തു രഹാനെയായിരുന്നു റോയല്‍സ് ക്യാപ്റ്റന്‍. എന്നാല്‍ സീസണില ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ ആറിലും റോയല്‍സ് പരാജയപ്പെട്ടതോടെ രഹാനെയെ നായകസ്ഥാത്തും നീക്കിയ റോയല്‍സ് വീണ്ടും സ്മിത്തിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ശേഷിച്ച ആറു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ സ്മിത്തിനു കീഴില്‍ റോയല്‍സ് ജയിച്ചെങ്കിലും എട്ടു ടീമുകളുടെ ലീഗില്‍ ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സീസണിനു ശേഷം റോയല്‍സ് ടീമില്‍ വലിയ അഴിച്ചുപണികളും ടീം മാനേജ്‌മെന്റ് നടത്തി. സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കുക മാത്രമല്ല തൊട്ടടുത്ത സീസണില്‍ നിലനിര്‍ത്തിയതുമില്ല. തുടര്‍ന്നാണ് 2021ലെ സീസണിനു മുന്നോടിയായി സഞ്ജു സാംസണിനെ ക്യാപ്റ്റനായി റോയല്‍സ് പ്രഖ്യാപിക്കുന്നത്.

Story first published: Monday, May 15, 2023, 13:02 [IST]
Other articles published on May 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+