Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അഞ്ചാം ട്രോഫി, റെക്കോര്‍ഡും, ഫ്‌ളെമിങ് പുലിയാ... ദ്രാവിഡിനെ മാറ്റി ഇന്ത്യന്‍ കോച്ചാക്കണം!

ക്രിക്കറ്റ് ലോകം മുഴുവന്‍ അഞ്ചാം ഐപിഎല്‍ കിരീടനേട്ടത്തെ തുടര്‍ന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെയും ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും വാഴ്ത്തുമ്പോള്‍ പലരും മറക്കുന്ന ഒരാളുണ്ട്. അതു സിഎസ്‌കെയെ ചാംപ്യന്മാരാക്കുന്നതില്‍ തന്ത്രങ്ങള്‍ മെനഞ്ഞ മുഖ്യ കോച്ചും മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും കൂടിയായ സ്റ്റീഫന്‍ ഫ്‌ളെമിങാണ്. സിഎസ്‌കെയുടെ നേട്ടങ്ങളുടെ ക്രെഡിറ്റിന് തീര്‍ച്ചയായും അദ്ദേഹത്തിനും അര്‍ഹതയുണ്ട്. പക്ഷെ ടീമിന്റ മിന്നുന്ന പ്രകടനത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ലഭിക്കാറുള്ളത് ധോണിക്കാണ്.

ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അഞ്ചാമത്തെ ട്രോഫി കൂടിയാണ് കോച്ചെന്ന നിലയില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് കൈക്കലാക്കിയത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു കോച്ചും ഏതെങ്കിലൊരു ടീമിനൊപ്പമോ, വ്യത്യസ്ത ടീമുകള്‍ക്കൊപ്പമോ ഇത്രയും കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടില്ല. ഫ്‌ളെമിങെന്ന കോച്ച് എത്ര മാത്രം സ്‌പെഷ്യലാണെന്നു കൂടിയാണ് ഈ നേട്ടം തെളിയിക്കുന്നത്.

STEPHEN FLEMING

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഇതിനിടെ രണ്ടു സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ധോണിക്കൊപ്പം തന്നെയായിരുന്നു ഫ്ളെമിങ്. 2016, 17 വര്‍ഷങ്ങളിലായിരുന്നു ഇത്. ധോണി പുതിയ ഫ്രാഞ്ചൈസിയായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചത് ഫ്‌ളെമിങായിരുന്നു.

2010ലായിരുന്നു സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ ശിക്ഷണത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യത്തെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. തൊട്ടടുത്ത വര്‍ഷവും സിഎസ്‌ക കിരീടം നിലനിര്‍ത്തി. അടുത്ത രണ്ടു വര്‍ഷങ്ങളിലും സിഎസ്‌കെ ഫൈനലില്‍ കടന്നെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു. 2015ല്‍ വീണ്ടും ഫൈനലില്‍ തോല്‍ക്കാനായിരുന്നു സിഎസ്‌കെയുടെ വിധി.

വിലക്കു കഴിഞ്ഞ് 2018ല്‍ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് സിഎസ്‌കെ ആഘോഷിച്ചത് മൂന്നാം ഐപിഎല്‍ കിരീടത്തോടെയായിരുന്നു. തൊട്ടടുത്ത വര്‍ഷം കലാശപ്പോരില്‍ സിഎസ്‌കെ വീണു. 2021ല്‍ നാലാം കിരീടം ചൂടിയ സിഎസ്‌കെ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ചാമത്തെ ട്രോഫിയിലും മുത്തമിട്ടിരിക്കുകയാണ്.

STEFEN FLEMING

സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ പരിശീലന മികവിനെ ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ വാഴ്ത്തുകയാണ്. രാഹുല്‍ ദ്രാവിഡിനെ മാറ്റി അദ്ദേഹത്തെ ഇന്ത്യയുടെ കോച്ചാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റീഫന്‍ ഫ്‌ളെമിങ് ശരിക്കും ക്ലാസാണ്. കോച്ചിങ് സ്‌റ്റൈല്‍ കൂടാതെ താരങ്ങള കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം വളരെ മിടുക്കനാണ്. ഇതു ടീമിനു നല്ല ഒത്തൊരുമ നല്‍കുകയും ആവശ്യമുളളപ്പോള്‍ മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യുന്നു. കളിക്കാര്‍ക്കു കൂടുതല്‍ ഇടം നല്‍കുന്ന കോച്ചാണ് ഫ്‌ളെമിങ്. ന്യൂസിലാന്‍ഡിന്റെ മികച്ച നേതാവായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ടീം നിങ്ങളെ കാത്തിരിക്കുകയാണ് സ്റ്റീഫന്‍ ഫ്‌ളെമിങ്. ടീമിന്റെ മുഖ്യ കോച്ചായി നിങ്ങള്‍ വരണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. കൂളായ ക്യാപ്റ്റനെയും കോച്ചിനെയും ലഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഭാഗ്യവാന്‍മാരാണ്. എംഎസ് ധോണിയുടെയും സ്റ്റീഫന്‍ ഫ്‌ളെമിങിന്റെയും സ്വഭാവം തമ്മില്‍ പല കാര്യങ്ങളിലും സാമ്യങ്ങളുണ്ട്. ഇതാണ് ഇവര്‍ക്കിടയില്‍ ഇത്രയും ഒത്തിണക്കമുണ്ടാവാനുള്ള കാരണം.

സ്റ്റീഫന്‍ ഫ്‌ളെമിങ് തീര്‍ച്ചയായും അണ്ടര്‍റേറ്റ് ചെയ്യപ്പെട്ടിട്ടുള്ള കോച്ചാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനെന്ന നിലയില്‍ അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് സ്റ്റീഫന്‍ ഫ്‌ളെമിങ് വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. ടീമിനു മികച്ച കെട്ടുറപ്പ് നല്‍കാനും, കളിക്കാരെ ഒരുമിച്ച് കൊണ്ടു പോവാനും, അവരെ പിന്തുണച്ച് മികച്ച പ്രകടനം പുറത്തെടുക്കാനുമെല്ലാം അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി സ്റ്റീഫന്‍ ഫ്‌ളെമിങ് വരണം. രാഹുല്‍ ദ്രാവിഡ് അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിക്കട്ടെയെന്നും ആരാധകര്‍ പ്രതികരിച്ചു.

Story first published: Tuesday, May 30, 2023, 19:16 [IST]
Other articles published on May 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+