For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഓറഞ്ച് ക്യാപ് നേടി, പക്ഷെ ഗില്‍ ഗുജറാത്ത് വിട്ടേക്കും! കാരണമിതാണ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുബ്മാന്‍ ഗില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ താരം 2022ലാണ് ഗുജറാത്തിലേക്കെത്തുന്നത്. ഇത്തവണ അതി ഗംഭീര പ്രകടനം നടത്തി ഓറഞ്ച് ക്യാപ്പടക്കം നാല് പുരസ്‌കാരങ്ങളാണ് യുവതാരം നേടിയെടുത്തത്.

17 മത്സരത്തില്‍ നിന്ന് 890 റണ്‍സ് താരം പോക്കറ്റിലാക്കി. 59ന് മുകളില്‍ ശരാശരിയിലും 157ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലുമാണ് ഗില്‍ കസറിയത്. മൂന്ന് തകര്‍പ്പന്‍ സെഞ്ച്വറികളും അദ്ദേഹം നേടി. ഫൈനലില്‍ ഗുജറാത്ത് സിഎസ്‌കെയോട് തോറ്റെങ്കിലും ഗില്ലിന്റെ പ്രകടനം എല്ലാവരെയും ഞെട്ടിച്ചു. ഗുജറാത്തിന്റെ നട്ടെല്ലായി മാറിയ ശുബ്മാന്‍ ഗില്‍ അടുത്ത സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഗുഡ്‌ബൈ പറയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

shubman gill

അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് പരിശോധിക്കാം. ശുബ്മാന്‍ ഗുജറാത്തില്‍ തുടരുന്നത് താരത്തിന്റെ കരിയറിലെ വളര്‍ച്ചക്ക് തടസമാണെന്നതാണ് കാരണം. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭ ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പ്രധാന ഓപ്പണറായും ഗില്‍ മാറി. എന്നാല്‍ ഇനി നായകനെന്ന നിലയിലേക്ക് വളരുകയെന്നതാണ് ഗില്‍ ചെയ്യേണ്ടത്.

പക്ഷെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാല്‍ ഇത് സാധിക്കില്ല. കാരണം ഹര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കപ്പടിപ്പിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കാനും ഹര്‍ദിക്കിന് സാധിച്ചു. 29കാരനായ ഹര്‍ദിക് ഇനിയും ആറ് വര്‍ഷമെങ്കിലും ഗുജറാത്ത് നായകനായി തുടര്‍ന്നേക്കും.

കൂടാതെ ഇന്ത്യയുടെ അടുത്ത നായകനാണ് ഹര്‍ദിക്. ഗുജറാത്ത് വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നത് റാഷിദ് ഖാനെയുമാണ്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റനായി വളരാന്‍ ഗില്‍ ഗുജറാത്ത് വിടേണ്ടതായുണ്ട്. എന്നാല്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിലേക്ക് പോകുന്നത് ഗില്ലിനെ തളര്‍ത്തുകയേയുള്ളൂ. ഗില്ലിന്റെ ഹോം ടീമാണ് പഞ്ചാബെങ്കിലും ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമിലേക്ക് താരം പോയിട്ട് കാര്യമില്ല.

ഗില്ലിന് മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നീ ടീമുകളിലൊന്നിലേക്ക് പോയാല്‍ നായകസ്ഥാനത്തേക്ക് വളരാനായേക്കും. ആര്‍സിബിയെ നിലവില്‍ നയിക്കുന്നത് ഫഫ് ഡുപ്ലെസിസാണ്. ബാറ്റ്‌സ്മാനായി തിളങ്ങിയെങ്കിലും ക്യാപ്റ്റനായി ഡുപ്ലെസിസ് ശരാശരി മാത്രം. ഡുപ്ലെസിസിന്റെ പ്രായം പരിഗണിക്കുമ്പോള്‍ ആര്‍സിബി നായകനായി കൂടുതല്‍ കാലം മുന്നോട്ട് പോകാനാവില്ല.

നിലവിലെ ആര്‍സിബി താരങ്ങളില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റ് താരങ്ങളുമില്ല. അതുകൊണ്ട് തന്നെ ആര്‍സിബിയുടെ നായകനായി വളരാന്‍ ഗില്ലിന് സാധിക്കും. ഇതുവരെ കപ്പ് നേടിയിട്ടില്ലെങ്കിലും ആര്‍സിബി വമ്പന്‍ താരങ്ങളുടെ നിരയാണ്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരോടൊപ്പം ഗില്ലുമെത്തിയാല്‍ ആര്‍സിബിക്കത് വലിയ കരുത്ത് നല്‍കിയേക്കും.

shubman gill

മറ്റൊരു ടീം മുംബൈ ഇന്ത്യന്‍സാണ്. രോഹിത് ശര്‍മക്ക് ശേഷം മികച്ചൊരു നായകനെയാണ് മുംബൈ തേടുന്നത്. സൂര്യകുമാര്‍ യാദവുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ വേരുറപ്പിച്ച യുവതാരത്തെയാവും മുംബൈ നോട്ടമിടുക. ഗില്‍ അടുത്ത ഇതിഹാസമെന്ന തലത്തിലേക്ക് ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. അതുകൊണ്ട് തന്നെ മുംബൈയുടെ നായകസ്ഥാനത്തേക്ക് ഗില്ലിന് ഉയരാന്‍ അവസരമുണ്ട്.

മുംബൈ ചാമ്പ്യന്മാരുടെ നിരയാണ്. അഞ്ച് തവണ കപ്പ് നേടിയ മുംബൈയിലേക്കെത്തുന്നത് ഗില്ലിനും താല്‍പര്യമുള്ള കാര്യമായിരിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം പരിശീലക സംഘത്തിന്റെ ഭാഗമായ മുംബൈ ഗില്ലിനെ സ്വന്തമാക്കാന്‍ താല്‍പര്യം കാട്ടാനും സാധ്യതകളുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ഗില്ലിന്റെയാണ്. ഗുജറാത്ത് വിട്ട് വെല്ലുവിളി ഏറ്റെടുക്കാന്‍ ഗില്‍ തയ്യാറാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, May 31, 2023, 19:11 [IST]
Other articles published on May 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+