For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹിറ്റ്മാന്‍ ഇനി കിങിനു താഴെ! യൂനിവേഴ്‌സല്‍ ബോസിനൊപ്പം കോലി! ഗംഭീര റെക്കോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മാച്ച് വിന്നിങ് സെഞ്ച്വറിയോടെ റണ്‍ചേസില്‍ ലോക ക്രിക്കറ്റില്‍ തന്നെ വെല്ലാന്‍ ഇനിയൊരു താരമില്ലെന്നു അടിവരയിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി. ഐപിഎല്ലിലെ ഡു ഓര്‍ ഡൈ മാച്ചില്‍ കോലി സെഞ്ച്വറിയുമായി പട നയിച്ചപ്പോള്‍ ആര്‍സിബി രാജകീയ വിജയം സ്വന്തമാക്കുകയായിരുന്നു. എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇതോട പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്ന അവര്‍ പ്ലേഓഫിനു ഒരു പടി കൂടി അടുക്കുകയും ചെയ്തു.

2019നു ശേഷമുള്ള ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറിയും റണ്‍ചേസില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണ് വിരാട് കോലി ഈ മല്‍സരത്തില്‍ സ്വന്തമാക്കിയത്. വെറും 63 ബോളില്‍ 100 റണ്‍സ് അടിച്ചെടുത്താണ് ഹൈദരാബാദിനെതിരേ അദ്ദേഹം ക്രീസ് വിട്ടത്. 12 ഫോറു നാലു വമ്പന്‍ സിക്‌സറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. 94ല്‍ നില്‍ക്കെ ഭുവനേശ്വര്‍ കുമാറിനെതിരേ സിക്‌സര്‍ പറത്തിയായിരുന്നു കോലി മൂന്നക്കം തികച്ചത്. ആര്‍സിബിയുടെ വിജയമുറപ്പിച്ച ശേഷമായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്.

VIRAT KOHLI

ഐപിഎല്ലിലെ ഏറ്റവുമധികം സെഞ്ച്വറികളെന്ന യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം വിരാട് കോലി എത്തിയിരിക്കുകയാണ്. ആറു സെഞ്ച്വറികളാണ് ഇരുവരുടെയും പേരിലുള്ളത്. അഞ്ചു സെഞ്ച്വറികളോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലറാണ് ലിസ്റ്റിലെ മൂന്നാമന്‍.

ഏറ്റവുമധികം ടി20 സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും കോലി അവകാശിയായിട്ടുണ്ട്. ഐപിഎല്ലിലെ ആറും ഇന്ത്യക്കായി ഒരു സെഞ്ച്വറിയുമടക്കം ആരെ ഏഴു സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. സെഞ്ച്വറി വേട്ടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ കോലി പിന്തള്ളിയിരിക്കുകയാണ്. ഇരുവരും ആറു വീതം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. നാലു വീതം സെഞ്ച്വറികളുമായി സൂര്യകുമാര്‍ യാദവും സുരേഷ് റെയ്‌നയുമാണ് മൂന്നാംസ്ഥാനത്ത്.

VIRAT KOHLI

ഐപിഎല്ലില്‍ ഇതു മൂന്നാം തവണയാണ് സിക്‌സറിലൂടെ വിരാട് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കയത്. ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. നേരത്ത് സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല രണ്ടു തവണ സിക്‌സറിലൂടെ സെഞ്ച്വറി കുറിച്ചിട്ടുണ്ട്.

ഐപിഎല്‍ ചരിത്രമെടുത്താല്‍ ഹൈദരാബാദില്‍ വെറും രണ്ടു തവണ മാത്രമേ എസ്ആര്‍എച്ചിനെതിരേ ആര്‍സിബി ജയിച്ചിട്ടുള്ളൂ. ആദ്യത്തേത് 2015ലായിരുന്നു. അന്നു പ്ലെയര്‍ ഓഫ് ദി മാച്ചായത് വിരാട് കോലിയായിരുന്നു. ഇപ്പോഴിതാ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍സിബി വീണ്ടും ഇതേ മൈതാനത്തു വിജയക്കൊടി പാറിച്ചപ്പോള്‍ കോലി ഒരിക്കല്‍ക്കൂടി വിജയശില്‍പ്പിയായി മാറിയിരിക്കുകയാണ്.

ആര്‍സിബിക്കു ഏകപക്ഷീയ വിജയം

ഹൈദരാബാദിനെതിരേ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവര്‍ നല്‍കിയ 187 റണ്‍സെന്ന വിജയലക്ഷ്യം ആര്‍സിബി നാലു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും രണ്ടു വിക്കറ്റിനു മറികടക്കുകയായിരുന്നു. കോലിയുടെ സെഞ്ച്വറി കൂടാതെ നായകന്‍ ഫഫ് ഡുപ്ലെസിയുടെ (71) ഫിഫ്റ്റിയും ആര്‍സിബിക്കു കരുത്തേകി. ഓപ്പണിങ് വിക്കറ്റില്‍ കോലി- ഡുപ്ലെസി ജോടി 172 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ആര്‍സിബിയുടെ വിജയമുറപ്പായിരുന്നു.

Story first published: Thursday, May 18, 2023, 23:48 [IST]
Other articles published on May 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+