For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍സിബിയെ ജയിപ്പിച്ചു! ഒത്തുകളി അല്ലെങ്കില്‍ എന്താണ്? സംശയമുയര്‍ത്തി 5 കാര്യങ്ങള്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അനായാസ വിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടോപ്പ് ഫോര്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ കാര്യമായി വിയര്‍ക്കാതെയാണ് എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം ഫഫ് ഡുപ്ലെസിയും സംഘവും സ്വന്തമാക്കിയത്.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീപ്പൊരി സെഞ്ച്വറി ആര്‍സിബി വിജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഡുപ്ലെസി ഫിഫ്റ്റിയോടെ മികച്ച പിന്തുണ നല്‍കുകയും ചെയ്തു. 187 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം വെറും രണ്ടു വിക്കറ്റിനാണ് 19.2 ഓവറില്‍ ആര്‍സിബി മറികടന്നത്. കോലി 63 ബോളില്‍ 100 റണ്‍സുമായി ടീമിന്റെ വിജയശില്‍പ്പിയായപ്പോള്‍ ഡുപ്ലെസി 71 റണ്‍സും നേടി.

KOHLI- KLAASEN

Photo credit

ഒന്നു പൊരുതാന്‍ പോലുമാവാതെയായിരുന്നു എയ്ഡന്‍ മാര്‍ക്രം നയിച്ച ഹൈദരാബാദ് ഈ മല്‍സരം അടിയറ വച്ചത്. ക്യാച്ചിങില്‍ അവരുടെ ഭാഗത്തു നിന്നുണ്ടായ ചില പിഴവുകളും ആര്‍സിബിയുട ജയം എളുപ്പമാക്കി. ആര്‍സിബിയുടെ ഗംഭീര വിജയം ലീഗിലെ മറ്റു ചില ടീമുകളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. പ്ലേഓഫിനായുള്ള പോരാട്ടം കൂടുതല്‍ രൂക്ഷവമാവുകയും ചെയ്തിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ക്കാണ് ആര്‍സിബിയുടെ ജയം ഭീഷണിയായിരിക്കുന്നത്.

ഇത്രയും അനായാസമായി ഹൈദരാബാദിനെതിരേ ആര്‍സിബി ജയിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇതിനു മുമ്പ് ഒരേയൊരു തവണ മാത്രമേ ഹൈദരാബാദില്‍ ആര്‍സിബിക്കു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച മല്‍സരങ്ങളിലെല്ലാം ജയം എസ്ആര്‍എച്ചിനൊപ്പമായിരുന്നു.

അതുകൊണ്ടു തന്നെ ആര്‍സിബിയുടെ ഏകപക്ഷീയ ജയത്തില്‍ ആരാധകരില്‍ ചിലര്‍ സംശയവും പ്രകടിപ്പിച്ചിരിക്കുകയാണ്. ഒതു ഒത്തുകളി തന്നെയാണെന്നും ആര്‍സിബിയെ എസ്ആര്‍എച്ച് ജയിപ്പിച്ച് വിടുകയായിരുന്നുവെന്നുമാണ് ആരോപണം. സംശയം ശരിവയ്ക്കാന്‍ ചില ചോദ്യങ്ങളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

KOHLI-DU PLESSIS

റോയല്‍ ചാലഞ്ചേഴ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന കാര്യമുറപ്പാണ്. അതിനു കാരണങ്ങള്‍ നിരവധിയുണ്ട്. എന്തുകൊണ്ടാണ് ഹൈദരാബാദ് ടീം തങ്ങളുടൈ ഈ സീസണിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായ മായങ്ക് മാര്‍ക്കാണ്ഡെയെ ഈ മല്‍സരത്തില്‍ കളിപ്പിക്കാതെ മാറ്റി നിര്‍ത്തിയത്?

എന്തുകൊണ്ടാണ് ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കു ഒന്നിലേറെ തവണ ഈ കളിയില്‍ ബാറ്റിങിനിടെ ജീവന്‍ തിരിച്ചുകിട്ടിയത്? എന്തുകൊണ്ടാണ് ഹൈദരാബാദ് നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഗ്ലെന്‍ ഫിലിപ്‌സ് സിംപിള്‍ ക്യാച്ച് പോലും നഷ്ടപ്പെടുത്തുകയും ഫീല്‍ഡീങില്‍ പിഴവുകള്‍ വരുത്തുകയും ചെയ്തത്? എന്തുകൊണ്ടാണ് എസ്ആര്‍എച്ച് ഫീല്‍ഡര്‍മാര്‍ എളുപ്പമുള്ള റണ്ണൗട്ട് അവസരങ്ങള്‍ പോലും കളഞ്ഞു കുളിച്ചത്?

ആരുടെടെയെങ്കിലും പക്കല്‍ ഈ ചോദ്യങ്ങള്‍ക്കു ഉത്തരമുണ്ടോ? ഹൈദരാബാദ് ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്തുകൊണ്ടാണ് ഫുള്‍ ടോസുകളും അലക്ഷ്യമായ രീതിയില്‍ ബൗള്‍ ചെയ്യുകയും ചെയ്തത്? കൃത്യമായ മറുപടി നല്‍കുകയാണെങ്കില്‍ ഒത്തുകളി നടന്നിട്ടില്ലെന്നു സമ്മതിക്കാമെന്നായിരുന്നു ഒരു ആരാധകന്‍ മല്‍സരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

RCB TEAM

ആര്‍സിബിയും ഹൈദരാബാദും തമ്മിലുള്ള ഈ മല്‍സരം ഒത്തുകളി നടന്നിട്ടുണ്ടെന്ന കാര്യം 100 ശതമാനവും ഉറപ്പാണ്. പക്ഷെ ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. വിരാട് കോലിയും ആര്‍സിബിയുമുണ്ടെങ്കില്‍ മാത്രമേ റേറ്റിങ് കൂടുതല്‍ ലഭിക്കുകയുള്ളൂ. എല്ലാം ബിസിനസ് കാരണങ്ങള്‍. എനിക്കത് മനസ്സിലാവും. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലും എനിക്കു സംശയമുണ്ട്.

ജിടി ഇതിനകം പ്ലേഓഫിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ നിലവില്‍ തലപ്പത്തും നില്‍ക്കുന്നു. അവസാന കളിയില്‍ ആര്‍സിബിക്കൊപ്പം ജിടി ഒത്തുകളിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ പ്ലേഓഫില്‍ എങ്ങനെയെങ്കിലും എത്തിക്കുന്നതിനായി ഒത്തുകളി നടന്നിരിക്കുകയാണ്. കാരണം ആര്‍സിബിയുണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുകയുള്ളൂ. ആര്‍സിബിയെ പ്ലേഓഫിലേക്കു കടത്താനുള്ള ഒത്തുകളിയാണ് നടന്നിരിക്കുന്നത്. ഹൈദരാബാദ് ടീമിലെ എല്ലാ സ്പിന്നര്‍മാരും പാര്‍ട് ടൈം ബൗളര്‍മാരാണ്. കൂടാതെ മോശം ബൗളിങിലൂടെ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും അവര്‍ സഹായിച്ചുവെന്നു ആരാധകര്‍ തുറന്നടിച്ചു.

Story first published: Friday, May 19, 2023, 6:48 [IST]
Other articles published on May 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+