For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: എവിടെ ഉമ്രാന്‍? നടരാജിന് പകരം കളിക്കണമായിരുന്നു, എല്ലാത്തിനും കാരണം റാണ!

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ തഴഞ്ഞതിനെതിരേ ആരാധകരോഷം. ഈ സീസണില്‍ നേരത്തേ കളിച്ച നാലു മല്‍സരങ്ങൡും ഉമ്രാന് വിക്കറ്റുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് പേസറെ ഹൈദരാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രം തഴഞ്ഞതെന്നാണ് ആരാധകരുടെ ചോദ്യം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ ഉമ്രാന്‍ നന്നായി തല്ലുവാങ്ങിയിരുന്നു. ഒരോവറില്‍ 28 റണ്‍സായിരുന്നു കെകെആര്‍ നായകന്‍ നിതീഷ് റാണ വാരിക്കൂട്ടിയത്. നാലു ഫോറുകളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ കാരണത്താലാവാം മുംബൈയ്‌ക്കെതിരേ ഉമ്രാനെ മാറ്റിനിര്‍ത്തിയതെന്നാണ് സൂചന.

UMRAN MALIK

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന, 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കുള്ള രാജ്യത്തെ ഏക ബൗളറായ ഉമ്രാനെ തഴഞ്ഞതില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയല്ല. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ രോഷവും നിരാശയുമെല്ലാം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എവിടെ ഉമ്രാന്‍ മാലിക്ക്? ടി നടരാജനു പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ കളിക്കേണ്ടിയിരുന്നത് ഉമ്രാന്‍ മാലിക്കാണെന്നായിരുന്നു ആരാധക പ്രതികരണം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ വിഡ്ഢികള്‍ ഉമ്രാന്‍ മാലിക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വാംഖഡെയില്‍ വച്ച് മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ച ബൗളറാണ് അദ്ദേഹം. ഇന്നത്തെ മാച്ചില്‍ ഇഷാന്‍ കിഷന്‍ എസ്ആര്‍എച്ചിനെ തല്ലിച്ചതയ്ക്കുന്നത് കാണാം. ഞാനായിരുന്നെങ്കില്‍ ഉമ്രാന്‍ മാലിക്കിനെ ടീമില്‍ നിലനിര്‍ത്തുമായിരുന്നു.

അവസാനത്തെ മാച്ചില്‍ ഫ്‌ളോപ്പായെങ്കിലും അത്തരം പിഴവുകളില്‍ നിന്നും അദ്ദേഹം പഠിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കുകയും ചെയ്യുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. 1/32, 1/22, 2/32, 1/36 മുംബൈ ഇന്ത്യന്‍സിനെതിരേ ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റൈ തീരുമാനത്തിനു പിന്നില്‍ എന്തായിരിക്കും?

UMRAN MALIK - LARA

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ ഉമ്രാന്‍ മാലിക്കില്ല. ശരിയായ വേഗതയെ എങ്ങനെ ഉപയോഗിക്കണമെന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും പഠിക്കാന്‍ പോവുന്നില്ല. എല്ലാ കാലത്തും വേരിയേഷനുകളിലും മീഡിയം പേസറുകളിലും തന്നെ അവര്‍ കുടുങ്ങിക്കിടക്കുകയാണ്. ഉമ്രാന്‍ മാലിക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് മാറ്റിനിര്‍ത്തിയത് വലിയ പിഴവാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ഉമ്രാന്‍ മാലിക്കിനെ പുറത്ത് ഇരുത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തെറ്റായ തീരുമാനമാണ്. വാഷിങ്ടണ്‍ സുന്ദറിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത് നല്ല നീക്കമല്ല എന്നായിരുന്നു ഒരു പ്രതികരണം.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ യാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ടി നടരാജന്‍.

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കാമറോണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വദേര, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഡുവാന്‍ യാന്‍സണ്‍, റിത്വിക് ഷോക്കീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെറന്‍ഡോര്‍ഫ്.

Story first published: Tuesday, April 18, 2023, 20:20 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+