ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാറിയിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. നേരത്തേ പഞ്ചാബ് കിങ്‌സിലായിരുന്നപ്പോള്‍ പല വെടിക്കെട്ട് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള അദ്ദേഹം ഹൈദരാബാദ് ടീമില്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ്. പലപ്പോഴും ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങാണ് മായങ്കില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.
മുംബൈ ഇന്ത്യന്‍സുമായി കഴിഞ്ഞ ദിവസം നടന്ന മാച്ചില്‍ 48 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായെങ്കിലും സ്ലോ ഇന്നിങ്‌സായിരുന്നു താരത്തിന്റേത്. 48 റണ്‍െടുക്കാന്‍ 41 ബോളുകള്‍ മായങ്കിനു വേണ്ടി വന്നു. നാലു ഫോറും ഒരു സിക്‌സറുമാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 117.07 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

193 റണ്‍സെന്ന വെല്ലുവിളിയുയര്‍ന്ന ഒരു ടോട്ടല്‍ ചേസ് ചെയ്യവെ ഇങ്ങനെയൊരു ഇന്നിങ്‌സായിരുന്നില്ല ഓപ്പണര്‍ കൂടിയായ മായങ്ക് കളിക്കേണ്ടിയിരുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഈ സീസണില്‍ ഹൈദരാബാദിന്റെ അഞ്ചു ഇന്നിങ്‌സുകളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ഇവയില്‍ നിന്നും 22.60 എന്ന മോശം ശരാശരിയില്‍ നേടാനായത് 113 റണ്‍സ് മാത്രം. 108.65 എന്ന മോശം സ്‌ട്രൈക്ക് റേറ്റുമാണ് മായങ്കിനുള്ളത്. സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒരേയൊരു സിക്‌സര്‍ മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.
മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ സണ്‍േൈസഴ്‌സ് ഹൈദരാബാദ് 14 റണ്‍സിനു പരാജയപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലി. വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് മായങ്ക് അഗര്‍വാള്‍ നേരിടുന്നത്. അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ചിലര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മായങ്ക് അഗര്‍വാളിന്റെ ബാറ്റിങ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഗൗരവമേറിയ വിഷയം തന്നെയാണ്.
പവര്‍പ്ലേയില്‍ തണുപ്പന്‍ ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. മധ്യ ഓവറുകളില്‍ മായങ്ക് എന്താണ് ചെയ്തതെന്നു അറിയില്ല. ഒരുപാട് ബോളുകള്‍ നേരിട്ടിട്ടും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനും സാധിച്ചില്ല. മായങ്ക് അഗര്‍വാള്‍ ഒരു യഥാര്‍ഥ ടെസ്റ്റ് പ്ലെയറാണ്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഫ്‌ളോപ്പാണ് മായങ്ക് അഗര്‍വാള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു താരത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നുവെന്നും ആരാരധകര്‍ പ്രതികരിച്ചു.
ടി20 ഫോര്‍മാറ്റില്‍ പ്രത്യേകിച്ച് ഐപിഎല്ലില്‍ ആങ്കറുടെ റോളില്‍ കളിക്കുന്നവര്‍ക്കു യാതൊരു റോളുമില്ലെന്നു മായങ്ക് അഗര്‍വാള്‍ തെളിയിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ താരത്തിന്റെ ഇന്നിങ്‌സ് താഴേക്കു വീഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായുള്ള മാച്ചില്‍ മായങ്ക് അഗര്‍വാളിന്റെ ഇ്ന്നിങ്‌സ് വളരെ മോശമായിരുന്നു. 41 ബോളില്‍ 48 റണ്‍സെന്നത് ഒരു സീനിയര്‍ താരത്തില്‍ നിന്നും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്.
മായങ്ക് അഗര്‍വാളിനു സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഓപ്പണറെന്ന നിലയില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരേ അദ്ദേഹം തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ചത് അംഗീകരിക്കാം. പക്ഷെ റണ്‍റേറ്റ് ഉയര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ സ്‌ട്രൈക്ക് റേറ്റുയര്‍ത്താന്‍ മായങ്കിനായില്ല. എല്ലാ സമയത്തും അദ്ദേഹം അതിനായി ശ്രമിക്കുമ്പോള്‍ പുറത്താവുുകയാണ്. മായങ്കിനു പകരം വിവ്രാന്തിനെയോ, അഭിഷേക് ശര്‍മയെയോ ഓപ്പണിങിലേക്കു കൊണ്ടു വരേണ്ട സമയമായിരിക്കുകയാണ് എന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്.

ഈ സീസണില്‍ 16 മാത്രം ബാറ്റിങ് ശരാശരിയുള്ള മായങ്ക് അഗര്‍വാളിനെ ദയവു ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തണം. വണ്‍ഡൗണായി ബാറ്റിങിന് അയക്കപ്പെട്ടാല്‍ മായങ്കിനെപ്പോലെ കളിക്കാന്‍ ഭുവനേശ്വര്‍ കുമാറിനു പോലും സാധിക്കും. മായങ്ക് അഗര്‍വാളില്‍ നിന്നും ഇങ്ങനെയുള്ള ഇന്നിങ്‌സായിരുന്നില്ല പ്രതീക്ഷിച്ചത്. 160 റണ്‍സോ മറ്റോ ചേസ് ചെയ്യുകയായിരുന്നെങ്കില്‍ ഇങ്ങനെ ബാറ്റ് ചെയ്യുന്നതില്‍ കുഴപ്പമില്ലായിരുന്നു.
മായങ്ക് പവര്‍പ്ലേ നഷ്ടപ്പെടുത്തുകയും തുടര്‍ന്നു ക്രീസിലേക്കു വരുന്ന ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയുമാണ് ചെയ്യുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തോല്‍വിക്കു കാരണം മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്‌സാണ്. ടീമിലെ സ്ഥാനമുറപ്പിക്കുന്നതിനു വേണ്ടി സ്വന്തം സ്‌കോറിനു വേണ്ടിയാണ് താരം കളിക്കുന്നത് എന്നും ആരാധകര്‍ വിമര്‍ശിച്ചു.