For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇതു ബുംറ ജൂനിയറോ? അവസാന ഓവറില്‍ അര്‍ജുന്‍ ഷോ! കന്നി വിക്കറ്റും

മുംബൈ ഇന്ത്യന്‍സിനൊപ്പം തന്റെ രണ്ടാമത്തെ മാച്ചില്‍ തന്നെ കന്നി വിക്കറ്റ് നേട്ടം കൊയ്തിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മികച്ച താരമായി മാറാനുള്ള കഴിവ് തനിക്കുണ്ടെന്നു അര്‍ജുന്‍ തെളിയിച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മാച്ചിലൂടെയായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. പക്ഷെ കന്നി മല്‍സരത്തില്‍ അത്ര മികച്ചതായിരുന്നില്ല അര്‍ജുന്റെ പ്രകടനം. രണ്ടോവറില്‍ വിക്കറ്റില്ലാതെ 17 റണ്‍സാണ് ഇടംകൈയന്‍ പേസര്‍ വിട്ടുകൊടുത്തത്.

arjun - rohit

Photo credit

പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഇന്നത്തെ കളിയില്‍ കൂടുതല്‍ മെച്ചപ്പെട്ട അര്‍ജുനെയാണ് കാണാന്‍ സാധിച്ചത്. 2.5 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ നിര്‍ണായകമായ 20ാം ഓവര്‍ അര്‍ജുന് നല്‍കി വലിയ ചൂതാട്ടമാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടത്തിയത്. രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ 20 റണ്‍സായിരുന്നു ഹൈദരാബാദിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് ഭുവനേശ്വര്‍ കുമാറും വമ്പനടിക്കാരനായ അബ്ദുള്‍ സമദുമായിരുന്നു ക്രീസില്‍.

20ാം ഓവര്‍ ഒട്ടും അനുഭവസമ്പത്തില്ലാത്ത അര്‍ജുനെ രോഹിത് ഏല്‍പ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷെ തന്നെ സംശയിച്ചവരെ വായടിപ്പിച്ച് അര്‍ജുന്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുകയായിരുന്നു. ആദ്യ ബോള്‍ ഒരു താഴ്ന്ന ഫുള്‍ ടോസായിരുന്നു. സമദിനു ബോള്‍ കണക്ട് ചെയ്യാനായില്ല. അടുത്തത് വീണ്ടുമൊരു താഴ്ന്ന ഫുള്‍ ടോസ്. ഡബിളിനായി ഓടിയ സമദിനെ റിത്വിക് ഷോക്കീന്റെ ത്രോയില്‍ ഇഷാന്‍ കിഷന്‍ റണ്ണൗട്ടാക്കി. ഇതോടെ മുംബൈ ജയം ഏറെക്കുറെ ഉറപ്പിച്ചു.

മൂന്നാമത്തേത് വൈഡായിരുന്നു. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ അതു ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്തതിനാല്‍ ഹൈദരാബാദിന് ഒരു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. അടുത്ത ബോളില്‍ മായങ്ക് മാര്‍ക്കാണ്ഡെ ഡബിള്‍ നേടി. നാലാമത്തേത് യോര്‍ക്കറായിരുന്നു. ലെഗ് ബൈയായി ഒരു റണ്‍സ് മാത്രമേ ഹൈദരാബാദിനു ലഭിച്ചുള്ളൂ. അഞ്ചാമത്തെ ബോളില്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി അര്‍ജന്‍ ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ അക്കൗണ്ടും തുറന്നു.

arjun mumbai

ഫുളളര്‍ ബോളായിരുന്നു അര്‍ജുന്റേത്. ഷോട്ടിനു ശ്രമിച്ച ഭുവിയെ കവര്‍ ഏരിയയില്‍ രോഹിത് അനായാസം പിടികൂടുകയായിരുന്നു. നാലു റണ്‍സ് മാത്രം വിട്ടുകൊത്താണ് 20ാം ഓവറില്‍ അര്‍ജുന്‍ ഒരു വിക്കറ്റെടുത്തത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഡെത്ത് ഓവറുകളില്‍ ഭാവിയില്‍ മികച്ച ബൗളറായി മാറാന്‍ തനിക്കാവുമെന്നു ഈ പ്രകടനത്തിലൂടെ അര്‍ജുന്‍ തെളിയിച്ചിരിക്കുകയാണ്.

അതേസമയം, 14 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ എസ്ആര്‍എച്ചിനെതിരേ മുംബൈ സ്വന്തമാക്കിയത്. ഈ സീസണില്‍ മുംബൈയുടെ ഹാട്രിക് വിജയമാണിത്. പോയിന്റ് പട്ടികയില്‍ മുംബൈ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 193 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിനു മുംബൈ നല്‍കിയത്.

ടോസ നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റിനു 192 റണ്‍സെടുക്കുകയായിരുന്നു. പുറത്താവാതെ 64 റണ്‍സെടുത്ത കാമറൂന്‍ ഗ്രീനാണ് ടോപ്‌സ്‌കോറര്‍. മറുപടിയില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ 178 റണ്‍സില്‍ എതിരാളികളെ മുംബൈ എറിഞ്ഞൊതുക്കി. ഹൈദരാബാദ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റി തികയ്ക്കാനായില്ല. 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടോപ്്‌സ്‌കോറര്‍. ഹെന്‍ഡ്രിച്ച് ക്ലാസെന്‍ 36ഉം എയ്ഡന്‍ മാര്‍ക്രം 22 റണ്‍സുമെടുത്തു.

Story first published: Wednesday, April 19, 2023, 0:25 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+