For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അര്‍ജുന്റെ റണ്ണപ്പ് അക്തറെപ്പോലെ, വേഗത വെറും 120 കിമി!, ഗെയ്‌ലെങ്കില്‍ 6 സിക്‌സടിക്കും

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ഐപിഎല്ലില്‍ തന്റെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ നിര്‍ണായകമായ 20ാമത്തെ ഓവര്‍ ബൗള്‍ ചെയ്യുകയും ഈ ഓവറില്‍ കന്നി വിക്കറ്റ് നേടുകയും ചെയ്തതാണ് അര്‍ജുനെ ഹീറോയാക്കിയിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ 14 റണ്‍സിന്റെ വിജയം കൊയ്ത മാച്ചില്‍ ഓപ്പണിങ് ഓവറടക്കം 2.5 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റെടുത്തത്. ഹൈദരാബാദിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ നായകകന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് അര്‍ജുന്‍ ആദ്യ വിക്കറ്റ് തന്റെ പേരില്‍ കുറിക്കകയായിരുന്നു.

ARJUN TENDULKAR

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിനെ ഒരു വിഭാഗം ആരാധകര്‍ പ്രശംസിക്കുമ്പോള്‍ മറ്റൊരു വിഭാഗം ബൗളിങിന് ഒട്ടും വേഗതയില്ലെന്നും അധികകാലം ഇതുമായി പിടിച്ചുനില്‍ക്കുക അസാധ്യമായിരിക്കുമെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പുറത്താക്കിയത് ഭുവനേശ്വര്‍ കുമാറിനെയാണ്. അതും അവസാനത്തെ ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 20 റണ്‍സ് പ്രതിരോധിക്കവെയായിരുന്നു വിക്കറ്റ് ലഭിച്ചത്.

അശോക് ദിന്‍ഡ പോലും അര്‍ജുനേക്കാള്‍ മിടുക്കനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വിമര്‍ശനം. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ് റണ്ണപ്പ് ഷുഐബ് അക്തറിനെപ്പോലെയാണ്. പക്ഷെ ബൗളിങിലെ വേഗത 120 കിമി മാത്രം. ക്രിസ് ഗെയ്‌ലിനൊക്കെ കിട്ടിയാല്‍ ഓവറിലെ ആറു ബോളിലും സിക്‌സറടിക്കുമെന്നായിരുന്നു ഒരു പരിഹാസം.

ഏപ്രില്‍ 30ന് രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കു മുന്നില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എങ്ങനെ രക്ഷപ്പെടുമെന്നു കാണാം. എന്തിനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ഇത്രയൊക്കെ പുകഴ്ത്തുന്നത്? മായങ്ക് മാര്‍ക്കണ്ഡെയ്‌ക്കെതിരേ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 20 റണ്‍സ് പ്രതിരോധിച്ചതാണോ ഇത്ര വലിയ കാര്യം. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഓടാനുള്ള കഴിവില്‍ സംശയമുണ്ട് എന്നിങ്ങനെയായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിന് 120 കിമി മാത്രമേ വേഗതയുള്ളൂ. വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു കളിക്കളത്തിലേക്കു തിരിച്ചെത്തിയാല്‍ അര്‍ജുനെതിരേ ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പായിക്കാനാവും. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എറിഞ്ഞ ഏറെക്കുറെ എല്ലാ ബോളുകളും വൈഡ് പോലെയായിരുന്നു കാണപ്പെട്ടത്. ലൈനും ലെങ്ത്തും ഒട്ടും മികച്ചതായിരുന്നില്ല.

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മകനായത് കാരണമാണ് ഇത്രയും വലിയ ഹൈപ്പ് കിട്ടുന്നത്. ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ഒരുപാട് ദൂരം മുന്നോട്ടു പോവാനുണ്ട്. റിങ്കു സിങ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, ആന്ദ്രെ റസ്സല്‍ എന്നിവരെപ്പോലെയുള്ളവരാണ് ക്രീസിലുണ്ടായിരുന്നതെങ്കില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കാറ്റ് പോവുമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ARJUN ROHIT

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു അനാവശ്യമായി ഹൈപ്പ് നല്‍കുകയാണ്. അവന്‍ ഫ്രോഡ് ബൗളറാണ്. അധികം വൈകാതെ തന്നെ ഇതു തുറന്നുകാണിക്കപ്പെടും. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ് റണ്ണപ്പ് മികച്ചതായി തോന്നിയില്ല. യശസ്വി ജയ്‌സ്വാള്‍- ജോസ് ബട്‌ലര്‍, വിരാട് കോലി- ഫഫ് ഡുപ്ലെസി, ഡെവന്‍ കോണ്‍വേ- റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ ഓപ്പണിങ് ജോടികള്‍ക്കു കിട്ടിയാല്‍ അര്‍ജുനെ തകര്‍ക്കും.

എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. അപാര ബൗളിങ് തന്നെയായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കാഴ്ചവച്ചത്. അപകടകാരിയായ ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു എന്നിങ്ങനെയായിരുന്നു ആരാധക പ്രതികരണങ്ങള്‍.

Story first published: Wednesday, April 19, 2023, 7:01 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+