For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: എല്ലാം ബോളും വൈഡ് പോലെ, എന്തായിരുന്നു അവസാന ഓവറില്‍ അര്‍ജുന്റെ പ്ലാന്‍?

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചിലെ മിന്നുന്ന പ്രകടനത്തോടെ ആരാധകര്‍ക്കിടയില്‍ മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ചര്‍ച്ചാ വിഷയമാവുകയാണ്. താരത്തെ പ്രശംസിച്ചും വിമര്‍ശിച്ചും കളിയാക്കിയുമെല്ലാം ഒരുപാട് പേര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

വളരെ നിര്‍ണായകമായ അവസാന ഓവര്‍ 23കാരനായ അര്‍ജുനെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏല്‍പ്പിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഐപിഎല്ലില്‍ ഒരേയൊരു മല്‍സരം കളിച്ച അനുഭവസമ്പത്ത് മാത്രമേ താരത്തിനുള്ളൂ. രണ്ടു വിക്കറ്റ് കൈയിലിരിക്കെ 20 റണ്‍സായിരുന്നു അര്‍ജുന് അവസാന ഓവറില്‍ പ്രതിരോധിക്കേണ്ടിയിരുന്നത്.

ARJUN TENDULKAR

ക്യാപ്റ്റന്‍ രോഹിത് തന്നില്‍ അര്‍പ്പിച്ച വിശ്വാസം ജൂനിയര്‍ സച്ചിന്‍ കാക്കുകയും ചെയ്തു. വെറും നാലു റണ്‍സ് വിട്ടുകൊടുത്ത അര്‍ജുന്‍ ഒരു വിക്കറ്റ് ഈ ഓവറില്‍ നേടി. ഒരു താരം റണ്ണൗട്ടാവുകയും ചെയ്തതോടെ ഹൈദരാബാദ് ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ചാമത്തെ ബോളിലായിരുന്നു ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി അര്‍ജുന്‍ തന്റെ ഡ്രീം വിക്കറ്റ് സ്വന്തമാക്കിയത്.

ഫുള്ളര്‍ ലെങ്ത് ബോളായിരുന്നു താരം പരീക്ഷിച്ചത്. ഭുവിയുടെ ഷോട്ട് നേരെ രോഹിത് ശര്‍മയുടെ കൈകളില്‍ അവസാനിക്കുകയും ചെയ്തു. വളരെയധികം സന്തോഷവാനായി കാണപ്പെട്ട രോഹിത് ഓടിയെത്തി അര്‍ജുനെ ആശ്ലേഷിക്കുകയും പ്രശംസിക്കുകയും ചെയ്തു.

മകന്റെ കരിയറിലെ സുവര്‍ണ നിമിഷം ആസ്വദിച്ച് ഡഗൗട്ടില്‍ വളരെ ഹാപ്പിയായി സച്ചിന്‍ ടെണ്ടുല്‍ക്കറുമുണ്ടായിരുന്നു. എന്തായിരുന്നു ഈ ഓവറിലെ ബൗളിങ് പ്ലാനെന്നും അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യാന്‍ മാനസികമായി തയ്യാറായിരുന്നോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജുന്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു താരം. ഐപിഎല്ലിലെ എന്റെ ആദ്യ വിക്കറ്റ് നേടുകയെന്നത് തീര്‍ച്ചയായും മഹത്തായ അനുഭവം തന്നെയാണ്.

എന്റെ കൈയിലുള്ളതില്‍ ശ്രദ്ധിക്കുകയെന്നതും പ്ലാന്‍ നടപ്പാക്കുകയെന്നതുമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. വൈഡായി ബൗള്‍ ചെയ്യുകയെന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. ദൈര്‍ഘ്യമേറിയ ബൗണ്ടറിയിലേക്കു അവരെ ഷോട്ട് കളിപ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.

ARJUN TENDULKAR 1

ബൗളിങ് എനിക്കു ഇഷ്ടമാണ്. ക്യാപ്റ്റന്‍ ആവശ്യപ്പെടുന്ന ഏതു സമയത്തും ബൗള്‍ ചെയ്യുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ടീം പ്ലാനിന് അനുസരിച്ച് ഏറ്റവും മികച്ചത് നല്‍കാനും ഞാന്‍ ശ്രമിക്കുന്നു. ഞാനും അച്ഛനും തമ്മില്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറുണ്ട്. മല്‍സരത്തിനു മുമ്പുള്ള തന്ത്രങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കും.

എല്ലാ മല്‍സരത്തിലും ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന കാര്യത്തില്‍ വിശ്വാസര്‍പ്പിക്കാനാണ് അദ്ദേഹം ഉപദേശിക്കാറുള്ളത്. ബൗള്‍ റിലീസ് ചെയ്യുന്നതിലും ഗുഡ് ലെങ്ത്തില്‍ ബൗള്‍ ചെയ്യുന്നതിലുമെല്ലാമാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. ബോള്‍ സ്വിങ് ചെയ്യുന്നുണ്ടെങ്കില്‍ അതു ബോണസ് തന്നെയാണ്. സ്വിങ് ചെയ്യുന്നില്ലെങ്കില്‍ കുഴപ്പവുമില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിനൊപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ തുടര്‍ച്ചയായ മൂന്നാമത്തെ സീസണ്‍ ആണിത്. 2021ലെ മെഗാ ലേലത്തിലായിരുന്നു അടിസ്ഥാന വിലയ്ക്കു താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരുന്നത്. അതിനേക്കാള്‍ മുമ്പ് തന്നെ ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ടായിരുന്നു. 2021ല്‍ മുംബൈയ്ക്കായി അര്‍ജുന് അരങ്ങേറാന്‍ അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതു സംഭവിച്ചില്ല.

കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കു നിരന്തരം തിരിച്ചടികള്‍ നേരിട്ടപ്പോള്‍ ടീമില്‍ പല അഴിച്ചുപണികളും നടത്തിയിരുന്നു. ഒരുപാട് യുവതാരങ്ങള്‍ക്കു ഇതു അവസരമൊരുക്കുകയും ചെയ്തു. പക്ഷെ അര്‍ജുന് അപ്പോഴും പുറത്ത് തന്നെയായിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഈ സീസണില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും കളിപ്പിച്ചില്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മാച്ചില്‍ അര്‍ജുന്‍ കാത്തിരുന്ന ഈ സുവര്‍ണ നിമിഷമെത്തുകയായിരുന്നു.

Story first published: Wednesday, April 19, 2023, 11:34 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+