Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹൈദരാബാദിനെ പുറത്താക്കി ലഖ്‌നൗ, നാലാമത്; റോയല്‍സിനും നെഞ്ചിടിപ്പ്!

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു തകര്‍പ്പന്‍ ജയം. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയം അനിവാര്യമായിരുന്ന ലഖ്‌നൗ എവേ മാച്ചില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പുറത്താവുകയും ചെയ്തു. ഈ കളിയില്‍ ഹൈദരാബാദ് ജയിച്ചിരുന്നെങ്കില്‍ അതു റോയല്‍സിനു ഗുണം ചെയ്യുമായിരുന്നു. പക്ഷെ അതു സംഭവിച്ചില്ല.

ഇനി റോയല്‍സ് ശേഷിച്ച രണ്ടു കളി ജയിച്ചാലും പ്ലേഓഫിലെത്തുമോയെന്ന കാര്യം സംശയമാണ്. 183 റണ്‍സിന്റെ വിജയലക്ഷ്യമാണ് ക്രുനാല്‍ പാണ്ഡ്യക്കും സംഘത്തിനും ഹൈദരാബാദ് നല്‍കിയത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ലഖ്‌നൗവിനു കാര്യങ്ങള്‍ വളരെ കടുപ്പമായിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മയെറിഞ്ഞ 16ാം ഓവര്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. അഞ്ചു സിക്‌സറുകളടക്കം 31 റണ്‍സാണ് ലഖ്‌നൗ ഈ ഓവറില്‍ വാരിക്കൂട്ടിയത്.

NICHOLAS POORAN

നാലോവറില്‍ 70 റണ്‍സ് അടിച്ചെടുത്താണ് തോറ്റെന്നു കരുതിയ കളിയിലേക്കു ലഖ്‌നൗ ഗംഭീര തിരിച്ചുവര് നടത്തിയത്. ഇതോടെ മല്‍സരം ലഖ്‌നൗവിന്റെ വരുതിയിലേക്കു വരികയും ചെയ്തു. നാലു ബോളുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലഖ്‌നൗ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്‌കോര്‍- ഹൈദരാബാദ് ആറിന് 182, ലഖ്‌നൗ 19.2 ഓവറില്‍ മൂന്നിനു 185. ജയത്തോടെ റോയല്‍സിനെ മറികടന്ന് ലഖ്‌നൗ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.

നിക്കോളാസ് പൂരന്റെ വെടിക്കെട്ടാണ് ഹൈദരാബാദിന്റെ കഥ കഴിച്ചത്. പുറത്താവാതെ വെറും 14 ബോളില്‍ അദ്ദേഹം 44 റണ്‍സാണ് വാരിക്കൂട്ടിയത്. നാലു സിക്‌സറും മൂന്നു ഫോറുകളുമുള്‍പ്പെടെയായിരുന്നു ഇത്. കന്നി ഐപിഎല്‍ ഫിഫ്റ്റി നേടിയ പ്രേരക് മങ്കദാണ് (64*) ലഖ്‌നൗവിന്റെ വിജയത്തിനു അടിത്തറയിട്ടത്. 45 ബോളുകള്‍ നേരിട്ട താരം ഏഴു ഫോറും രണ്ടു സിക്‌സറും നേടി. മാര്‍ക്കസ് സ്റ്റോയ്‌നിസാണ് 40 (25 ബോള്‍, 3 സിക്‌സ്, 2 ഫോര്‍) മറ്റൊരു പ്രധാന സ്‌കോറര്‍.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സെന്ന വെല്ലുവിളി ഉയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ടീമിലെ ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും ഹൈദരാബാദിനു അതു ക്ഷീണമായില്ല. 47 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഹെന്‍ഡ്രിച്ച് ക്ലാസെനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

29 ബോളുകള്‍ നേരിട്ട താരം മൂന്നു വീതം ഫോറും സിക്‌സറുകളുമടിച്ചു. വാലറ്റത്ത് അബ്ദുള്‍ സമദിന്റെ (37*) കിടിലന്‍ ഫിനിഷിങാണ് ടീമിനെ 180 കടത്തിയത്. 25 ബോളുകള്‍ നേരിട്ട താരം നാലു സിക്‌സറും ഒരു ഫോറുമടിച്ചു. ഓപ്പണര്‍ അന്‍മോല്‍പ്രീത് സിങ് (36), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (28), രാഹുല്‍ ത്രിപാഠി (20) എന്നിവരും ടീം സ്‌കോറിലേക്കു ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

PRERAK- DEKOCK

ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദിന്റെ തുടക്കം പാളിയിരുന്നു. അഭിഷേക് ശര്‍മ (7) മൂന്നാം ഓവറില്‍ തന്നെ പുറത്തായി. യുധ്‌വീര്‍ സിങറിന്റെ മികച്ചൊരു ബൗണ്‍സറില്‍ എഡ്ജായ അഭിഷേകിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് പിടികൂടുകയായിരുന്നു. അംപയര്‍ ഔട്ട് നല്‍കാതിരുന്നതോടെ ലഖ്‌നൗ റിവ്യു എടുക്കുകയായിരുന്നു. അള്‍ട്രാ എഡ്ജില്‍ ബോള്‍ ചെറുതായി ഗ്ലൗസില്‍ ഉരസിയെന്നു വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ലഖ്‌നൗവിന് അനുകൂലമായി വിധിയും പ്രഖ്യാപിച്ചു (19/1).

രണ്ടാം വിക്കറ്റില്‍ അന്‍മോല്‍പ്രീതിനു കൂട്ടായി ത്രിപാഠി എത്തിയതോടെ ഹൈദരാബാദിന്റെ സ്‌കോറിങിനു വേഗത കൈവവന്നു. 37 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം മുന്നേറവെയാണ് ത്രിപാഠി വീണത്. യഷ് ടാക്കൂറിന്റെ ബൗളിങില്‍ ഡികോക്ക് പിടികൂടുകയായിരുന്നു. ടീം സ്‌കോറിലേക്കു 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അന്‍മോല്‍പ്രീതും മടങ്ങി. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ഓപ്പണറെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. 27 ബോളുകള്‍ നേരിട്ട അന്‍മോല്‍പ്രീത് ഏഴു ഫോറുകളടിച്ചു.

KLASSEN BATTING

മാര്‍ക്രമിനെയും വമ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്‌സിനെയും (0) അടുത്തടുത്ത ബോളുകളില്‍ ക്യാപ്റ്റന്‍ ക്രുനാല്‍ പുറത്താക്കയിതോടെ ഹൈദരാബാദ് അഞ്ചിനു 115ലേക്കു വീണു. ക്രീസിനു പുറേേത്തക്കിറങ്ങി വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന മാര്‍ക്രമിനെ വിക്കറ്റ് കീപ്പര്‍ ഡികോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ബോളില്‍ പുതുതായി ക്രീസിലെത്തിയ ഫിലിപ്‌സിനെ ക്രുനാല്‍ ബൗള്‍ഡാക്കിയതോടെ ഹൈദരാബാദ് ഞെട്ടി.

തുടര്‍ന്നായിരുന്നു ഹൈദരാബാദ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കണ്ടത്. ക്ലാസെന്‍-സമദ് സഖ്യം ചേര്‍ന്നെടുത്ത 58 റണ്‍സ് ഹൈദരാബാദിനെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു. ലഥഖ്‌നൗവിനു വേണ്ടി ക്രുനാല്‍ രണ്ടു വിക്കറ്റുകളെടുത്തു. ടോസിനു ശേഷം എസ്ആര്‍എച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ഓള്‍റൗണ്ടര്‍ സന്‍വീര്‍ സിങിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. ലഖ്‌നൗ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ദീപക് ഹൂഡ, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്കു പകരം പ്രേരക് മങ്കാദും യുധ്‌വീര്‍ സിങും കളിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, അന്‍മോല്‍പ്രീത് സിങ്, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ഡ്രിച്ച് ക്ലാസെന്‍, ഗ്ലെന്‍ ഫിലിപ്‌സ്, അബ്ദുള്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ടി നടരാജന്‍, ഫസല്‍ഹഖ് ഫാറൂഖി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), കൈല്‍ മയേഴ്‌സ്, ക്രുനാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, അമിത് മിശ്ര, യഷ് ടാക്കൂര്‍, രവി ബിഷ്‌നോയ്, യുധ്‌വീര്‍ സിങ്, ആവേശ് ഖാന്‍.

Story first published: Saturday, May 13, 2023, 12:59 [IST]
Other articles published on May 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+